ചന്ദ്രനിലേക്ക് ഒരുനാള്‍ മനുഷ്യര്‍ കുടിയേറുമെന്നാണ് ഒട്ടുമിക്ക ശാസ്ത്രപ്രേമികളും വിശ്വസിക്കുന്നത്. അക്കാലത്ത് ചന്ദ്രനില്‍ വാസകേന്ദ്രങ്ങള്‍ തയ്യാറാക്കാനുള്ള ചിലവു കുറഞ്ഞ പദ്ധതി വികസിപ്പിച്ചെടുക്കാനൊരുങ്ങുകയാണ് ഗവേഷകര്‍. ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ്, ഐഎസ്ആര്‍ഒ എന്നിവിടങ്ങളിലെ ഗവേഷകരാണ് ഇതിന് ചുക്കാന്‍ പിടിക്കുന്നത്. കട്ടകള്‍ പോലെയുള്ള ഭാരം താങ്ങാന്‍ സാധിക്കുന്ന പദാര്‍ഥം വികസിപ്പിച്ചെടുക്കാനാണ് ഗവേഷകരുടെ ശ്രമം. ചിലപ്രത്യേകതരം ബാക്ടീരിയകള്‍, ചന്ദ്രനിലെ മണ്ണ്, അമരപ്പയര്‍ എന്നിവയുപയോഗിച്ച് ബലമേറിയ കട്ടകള്‍ നിര്‍മിക്കാനാകുമോയെന്നാണ് ഗവേഷകര്‍ പരിശോധിക്കുന്നത്. ഭാവിയില്‍ ഇത്തരം കട്ടകള്‍ ഉപയോഗിച്ച് ചന്ദ്രനില്‍ വാസകേന്ദ്രങ്ങള്‍ നിര്‍മിക്കാനാകുമെന്ന് ഗവേഷകര്‍ പറയുന്നു. പരസ്പരം ബന്ധമില്ലാത്ത ജീവശാസ്ത്രവും മെക്കാനിക്കല്‍ എഞ്ചിനീയറിംഗും ഒരുമിക്കുകയാണ് ഇവിടെയെന്നും ഗവേഷകര്‍ പറയുന്നു. രണ്ട് വ്യത്യസ്ഥ മേഖലകളായ ജീവശാസ്ത്രവും മെക്കാനിക്കല്‍ എന്‍ജിനീയറിങ്ങും ഒരുമിക്കുകയാണ് ഇവിടെയെന്ന് ഗവേഷകര്‍ പറയുന്നു. ഒരു പൗണ്ട് ഭാരമുള്ള വസ്തുവിനെ ബഹിരാകാശത്തേക്ക് എത്തിക്കാന്‍ ഏകദേശം 7.5 ലക്ഷം രൂപയാണ് ചിലവ് കണക്കാക്കുന്നത്. മനുഷ്യന്റെ മൂത്രത്തില്‍ പ്രധാനമായി…
Read More