വ്യത്യസ്ഥമായ വസ്ത്രധാരണ രീതികള്‍ കൊണ്ട് ആളുകളുടെ പ്രശംസയ്ക്കും വിമര്‍ശനങ്ങള്‍ക്കും പാത്രമായ നടിയാണ് ഉര്‍ഫി ജാവേദ്. ഇപ്പോഴിതാ തനിക്കുണ്ടായ കാസ്റ്റിംഗ് കൗച്ച് അനുഭവം വെളിപ്പെടുത്തിയിരിക്കുകയാണ് താരം. കരിയറിന്റെ തുടക്കകാലത്ത് ഒരു സംവിധായകന് വീട്ടിലേക്ക് വിളിച്ചു വരുത്തി കാമുകിയെ പോലെ അഭിനയിക്കണമെന്ന് ആവശ്യപ്പെട്ടെന്ന് ഉര്‍ഫി ഒരഭിമുഖത്തില്‍ വ്യക്തമാക്കി. ‘നിരവധി വേട്ടക്കാര്‍ നമ്മുടെ ഇന്‍ഡസ്ട്രിയിലുണ്ട്. നോ പറയാന്‍ നമുക്ക് ധൈര്യം വേണം. അല്ലെങ്കില്‍ അവര്‍ മുതലെടുപ്പ് നടത്തും. ചില ആളുകള്‍ എന്നോടത് ചെയ്യാന്‍ ശ്രമിച്ചിട്ടുണ്ട്. നോ പറയേണ്ട നിരവധി അവസരങ്ങളിലൂടെ കടന്നുപോയി. പക്ഷേ, പലപ്പോഴും എനിക്കതിനായില്ല’. ഉര്‍ഫി പറഞ്ഞു. തനിക്കു നേരിടേണ്ടി വന്ന ഒരു ദുരനുഭവത്തെക്കുറിച്ച് നടി പറയുന്നതിങ്ങനെ…മുംബൈയിലേക്ക് താമസം മാറിയ സമയത്ത് ഒരു സംവിധായകന് ഓഡീഷനായി അദ്ദേഹത്തിന്റെ വീട്ടിലേക്ക് വിളിച്ചു. അവിടെ കാമറ ഇല്ലായിരുന്നു. എന്റെ കാമുകിയായി അഭിനയിച്ച് അടുത്തു വന്ന് കെട്ടിപ്പിടിക്കാന്‍ അദ്ദേഹം പറഞ്ഞു. എന്തുതരം ഓഡീഷനാണിതെന്ന് കരുതി.…
Read MoreTag: urfi javed
ഉര്‍ഫിയുടെ വസ്ത്രധാരണം മുസ്ലിം സമുദായത്തെ അപമാനിക്കുന്നത് ! ഫത്വ പുറപ്പെടുവിക്കാന്‍ അപേക്ഷ…
ഗ്ലാമറസ് വസ്ത്രധാരണ രീതികള്‍ കൊണ്ട് സോഷ്യല്‍ മീഡിയയുടെ ആകര്‍ഷണകേന്ദ്രമായി മാറിയ താരമാണ് മോഡലും നടിയുമായ ഉര്‍ഫി ജാവേദ്. ഇപ്പോഴിതാ ഉര്‍ഫി ജാവേദിന്റെ വസ്ത്രധാരണത്തിനെതിരെ ഹത്വ പുറപ്പെടുവിയ്ക്കാന്‍ രംഗത്തെത്തിയിരിക്കുകയാണ് നടനും സോഷ്യല്‍ മീഡിയ ഇന്‍ഫ്ളുവെന്‍സറുമായ ഫൈസല്‍ അന്‍സാരി. ഉര്‍ഫി ജാവേദിന്റെ വസ്ത്രധാരണം മുസ്ളീം സമുദായത്തെ അപമാനിയ്ക്കുന്ന തരത്തിലാണെന്നു ചൂണ്ടിക്കാട്ടിയാണ് ഫൈസല്‍ അന്‍സാരി ഹത്വ പുറപ്പെടുവിയ്ക്കാന്‍ വേണ്ടി അപേക്ഷ സമര്‍പ്പിച്ചിരിയ്ക്കുന്നത്. ഇവര്‍ മരിച്ചാല്‍ പോലും പള്ളിയില്‍ ഖബര്‍ സ്ഥാനം നിരോധിയ്ക്കണമെന്നും ഫൈസല്‍ അന്‍സാരി പറഞ്ഞു. ഇതിന്റെ പേരില്‍ തന്നെ നിരവധി ട്രോളുകളും, സൈബര്‍ ബുള്ളിയിംഗും നടി നേരിട്ടുകൊണ്ടിരിയ്ക്കുകയാണ്. എന്നാല്‍ താന്‍ ഇസ്ളാം മതത്തേയോ മറ്റേതെങ്കിലും മതത്തേയോ പിന്തുടരാന് ആഗ്രഹിയ്ക്കുന്നില്ലെന്നും താന്‍ നിരീശ്വരവാദി ആണെന്നും ഉര്‍ഫി ജാവേദി പറഞ്ഞു.
Read Moreഉര്‍ഫി ജാവേദിനെ ലൈംഗികമായി പീഡിപ്പിക്കുമെന്നും കൊല്ലുമെന്നും ഭീഷണി ! യുവാവ് പിടിയില്‍…
ടെലിവിഷന്‍ നടി ഉര്‍ഫി ജാവേദിനെ ലൈംഗികപീഡനത്തിനിരയാക്കുമെന്നും കൊലപ്പെടുത്തുമെന്നും ഭീഷണിപ്പെടുത്തിയ യുവാവ് അറസ്റ്റില്‍. നവീന്‍ ഗിരി എന്നയാളെയാണ് മുംബൈ ഗൊരേഗാവ് പൊലീസ് അറസ്റ്റ് ചെയ്തത്. വാട്സാപ്പിലൂടെയാണ് ഭീഷണി സന്ദേശം അയച്ചത്. ഗ്ലാമറസ് വേഷത്തില്‍ പൊതുസ്ഥലത്ത് വിഡിയോ ചിത്രീകരിച്ചതുമായി ബന്ധപ്പെട്ട് ഉര്‍ഫി ജാവേദിനെ ദുബായില്‍ കസ്റ്റഡിയിലെടുത്തെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഗ്ലാമറസ് വേഷങ്ങളിലൂടെ ആരാധകരെ അമ്പരപ്പിക്കാറുള്ള താരത്തെ ദുബായ് പോലീസ് കസ്റ്റഡിയില്‍ ചോദ്യം ചെയ്തതായാണ് റിപ്പോര്‍ട്ട്.
Read Moreഇപ്പോള്‍ ഭഗവദ്ഗീത വായിക്കുന്നു ! ഒരിക്കലും ഒരു മുസ്ലിം പുരുഷനെ വിവാഹം കഴിക്കില്ലെന്ന് ഉര്‍ഫി ജാവേദ്…
വസ്ത്രധാരണത്തിന്റെ പേരില്‍ പതിവായി വാര്‍ത്തകളില്‍ ഇടംപിടിക്കുന്ന താരമാണ് ഉര്‍ഫി ജാവേദ്. ബിഗ് ബോസ് ഹിന്ദിപ്പതിപ്പിലൂടെ പ്രശസ്തയായ ഉര്‍ഫിക്ക് സമൂഹമാധ്യമങ്ങളില്‍ വലിയ ആരാധകവൃന്ദമാണുള്ളത്. മുസ്ലീം യാഥാസ്ഥിതിക കുടുംബത്തില്‍ ജനിച്ച ഉര്‍ഫി തന്റെ പ്രണയത്തെയും വിവാഹത്തെയും കുറിച്ചുള്ള കാഴ്ചപ്പാടുകള്‍ ഇന്ത്യാ ടുഡെയ്ക്ക് നല്കിയ അഭിമുഖത്തില്‍ തുറന്നു പറയുകയാണ്. താന്‍ ഒരു മുസ്ലീം പുരുഷനെ വിവാഹം കഴിക്കില്ലെന്നും ഇപ്പോള്‍ വായിച്ചുകൊണ്ടിരിക്കുന്നത് ഭഗവദ്ഗീതയാണെന്നും നടി പറയുന്നു. മുസ്ലീം പുരുഷന്മാര് അവരുടെ സ്ത്രീകള്‍ പ്രത്യേക രീതിയില്‍ പെരുമാറാന്‍ ആഗ്രഹിക്കുന്നു. താന്‍ ഒരു മുസ്ലീമായി ജനിച്ചതുകൊണ്ടാണ് തനിക്ക് നേരെ വിദ്വേഷകമന്റുകള്‍ ഉണ്ടാകുന്നത്. അതില്‍ ഭൂരിഭാഗവും മുസ്ലീം സമൂഹത്തില്‍ നിന്നാണെന്നും നടി പറയുന്നു. താന്‍ ഇസ്ലാമിന്റെ പ്രതിച്ഛായ തകര്‍ക്കുന്നുവെന്നാണ് അവര്‍ പറയുന്നത്. മുസ്ലീം പുരുഷന്മാര് അവരുടെ സ്ത്രീകള്‍ പ്രത്യേക രീതിയില്‍ പെരുമാറണമെന്ന് ആഗ്രഹിക്കുന്നതിനാല്‍ അവര്‍ എന്നെ വെറുക്കുന്നു. സമൂഹത്തിലെ മുഴുവന്‍ സ്ത്രീകളെയും നിയന്ത്രിക്കാന്‍ അവര്‍ ആഗ്രഹിക്കുന്നു. ഇക്കാരണത്താലാണ്…
Read More