മുംബൈ-ഡല്‍ഹി എയര്‍ഇന്ത്യ വിമാനത്തില്‍ യാത്രക്കാരന് മലമൂത്രവിസര്‍ജനം നടത്തിയതായി പരാതി. എഐസി 866 വിമാനത്തില്‍വെച്ച് കഴിഞ്ഞ ശനിയാഴ്ചയായിരുന്നു സംഭവം. ഇതുമായി ബന്ധപ്പെട്ട് രാം സിങ് എന്നയാളെ പോലീസ് അറസ്റ്റ് ചെയ്തു. എഫ് 17 നമ്പര്‍ സീറ്റില്‍ യാത്രചെയ്തിരുന്ന ഇയാള്‍ വിമാനത്തിന്റെ തറയില്‍ മൂത്രമൊഴിക്കുകയും തുപ്പുകയും ചെയ്യുന്നത് കണ്ട ക്യാബിന് ക്രൂ ഇയാള്‍ക്ക് താക്കീത് നല്‍കിയിരുന്നു. മറ്റുയാത്രക്കാരെ ഇയാളുടെ അരികില്‍ നിന്ന് മാറ്റുകയും ചെയ്തിരുന്നു.തുടര്‍ന്ന് പൈലറ്റിനെ വിവരമറിയിക്കുകയും, പൈലറ്റ് വിമാനത്തിലെ സ്ഥിതിഗതികളെക്കുറിച്ച് കമ്പനിയെ അറിയിക്കുകയും ചെയ്തു. സംഭവം മറ്റുള്ള യാത്രക്കാര്‍ക്ക് ഏറെ ബുദ്ധിമുട്ട് ഉണ്ടാക്കിയതായും അവരെ അസ്വസ്ഥരാക്കിയതായും എഫ്ഐആറില്‍ പറയുന്നു. വിമാനം നിലത്തിറങ്ങിയ ഉടന്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ പ്രതിയെ കസ്റ്റഡിയിലെടുക്കുകയും പോലീസിന് കൈമാറുകയുമായിരുന്നു. സംഭവത്തില്‍ ഐപിസി സെക്ഷന്‍ 294, 510 വകുപ്പുകള്‍ ചേര്‍ത്ത് കേസ് രജിസ്റ്റര്‍ ചെയ്തു.
Read More