അയല്‍രാജ്യങ്ങളായ പാക്കിസ്ഥാനും ചൈനയുമായുള്ള ഇന്ത്യയുടെ ബന്ധത്തില്‍ ആശങ്കയെന്ന് യു.എസ്. ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള ശത്രുത വര്‍ധിച്ചു വരുന്നതായാണ് യു.എസ്. ഇന്റലിജന്‍സ് കമ്മ്യൂണിറ്റി റിപ്പോര്‍ട്ടില്‍ പറയുന്നത്. പാക് പ്രകോപനങ്ങള്‍ക്കെതിരെ മോദിയുടെ കീഴില്‍ ഇന്ത്യ കൂടുതല്‍ സൈനിക ശക്തി ഉപയോഗിച്ച് മറുപടി നല്‍കുന്നുണ്ടെന്നും യു.എസ്. വ്യക്തമാക്കി. പ്രസ്തുത റിപ്പോര്‍ട്ട് ഇന്റലിജന്‍സ് വിഭാഗം യു.എസ്. കോണ്ഗ്രസിനുമുന്പില് സമര്‍പ്പിച്ചു. ഇന്ത്യയും ചൈനയും തമ്മിലുള്ള അതിര്‍ത്തി സംബന്ധമായ തര്‍ക്കങ്ങള്‍ പരിഹരിക്കുന്നതിന് ചര്‍ച്ചകളടക്കമുള്ള കാര്യങ്ങള്‍ക്ക് ഇരുരാജ്യങ്ങളും തയ്യാറാവുന്നുണ്ടെങ്കിലും സ്ഥിതി ശാന്തമല്ല. 2020-ലെ ഗല്‍വാന്‍ താഴ്വരയിലുണ്ടായ സംഘര്‍ഷത്തിന്റെ അസ്വസ്ഥതകള്‍ ഇരുരാഷ്ട്രങ്ങള്‍ക്കുമിടയില്‍ ഇപ്പോഴും തുടരുന്നുണ്ടെന്നും റിപ്പോര്‍ട്ട് പറയുന്നു. ഇന്ത്യ-പാക് ബന്ധത്തിലും യു.എസ്. ഇന്റലിജന്‍സ് ആശങ്ക പ്രകടിപ്പിച്ചു. നിലവില്‍ സ്ഥിതി ശാന്തമാണെങ്കിലും ഏത് സമയവും ആക്രമണം പൊട്ടിപ്പുറപ്പെടാനുള്ള സാധ്യത തള്ളിക്കളയാനാവില്ലെന്ന് യു.എസ്. മുന്നറിയിപ്പ് നല്കുന്നു. പാകിസ്താനെ സംബന്ധിച്ച്, തീവ്രവാദസംഘങ്ങളെ പിന്തുണക്കുന്നതിന്റെ ദീര്‍ഘമായ ചരിത്രമുണ്ടെന്നും എന്നാല്‍ ഇന്ത്യയാവട്ടെ മുമ്പത്തെക്കാള്‍ തിരിച്ചടിക്കുന്ന രാജ്യമായി…
Read MoreTag: us
ഇന്ത്യയില്‍ വാക്സിന് നിര്‍മാണം വേഗത്തിലാവില്ല ! അസംസ്കൃത വസ്തുക്കള്‍ നല്‍കുന്നത് തങ്ങളുടെ ആവശ്യം കഴിഞ്ഞതിനു ശേഷം മാത്രമെന്ന് യുഎസ്…
കോവിഡിന്റെ രണ്ടാം തരംഗം ആഞ്ഞടിക്കുമ്പോള്‍ എത്രയും പെട്ടെന്ന് കൂടുതല്‍ വാക്സിന് നിര്‍മിച്ച് ആളുകള്‍ക്ക് നല്‍കാമെന്ന ഇന്ത്യയുടെ മോഹത്തിന് തിരിച്ചടി. തങ്ങളുടെ ആവശ്യം കഴിഞ്ഞതിനു ശേഷം മാത്രമേ മരുന്ന് നിര്‍മിക്കാനുള്ള അസംസ്കൃത വസ്തുക്കള്‍ മറ്റു രാജ്യങ്ങള്‍ക്കു നല്‍കുകയുള്ളൂ എന്ന അമേരിക്കയുടെ നിലപാടാണ് ഇന്ത്യയ്ക്ക് തിരിച്ചടിയായിരിക്കുന്നത്. അസംസ്കൃത വസ്തുക്കളുടെ രാജ്യത്തേക്കുള്ള കയറ്റുമതി നിയന്ത്രിക്കരുതെന്ന് ഇന്ത്യ ആവശ്യപ്പെട്ടതിനു പിന്നാലെയാണ് യു.എസ്. സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് വക്താവ് നെഡ് പ്രൈസ് ഇക്കാര്യം അറിയിച്ചത്. കോവിഡിന്റെ രണ്ടാംതരംഗം രൂക്ഷമായ ഇന്ത്യയില്‍ അസംസ്കൃതവസ്തുക്കള്‍ കിട്ടാത്തതുമൂലം വാക്സിന് നിര്‍മാണവും മന്ദഗതിയിലാണ്. യു.എസില്‍നിന്ന് ഇറക്കുമതി ഇല്ലാത്തതാണ് പ്രധാനകാരണം. അതിനാല്‍ നിയന്ത്രണം നീക്കാനുള്ള ഇന്ത്യയുടെ ആവശ്യം എപ്പോള്‍ പരിഗണിക്കുമെന്ന ചോദ്യത്തിന് ;അമേരിക്കയാണ് ആദ്യം. അമേരിക്കന്‍ ജനതയ്ക്ക് വാക്സിനേഷന് വിജയകരമായി നടത്തിക്കൊണ്ടിരിക്കുകയാണ് ഇപ്പോള്‍ പ്രൈസ് മറുപടി പറഞ്ഞു. മറ്റേതു രാജ്യത്തെക്കാളും അമേരിക്കയെയാണ് കോവിഡ് രൂക്ഷമായി ബാധിച്ചത്. ഏറ്റവുമധികം മരണവും ഇവിടെയാണ്. ഇതിനാല്‍ അമേരിക്കയ്ക്കാണ്…
Read More