കപ്പലിലെ മേലുദ്യോഗസ്ഥര്‍ അതിക്രൂര ലൈംഗികപീഡനത്തിനിരയാക്കിയെന്ന പരാതിയുമായി മര്‍ച്ചന്റ് നേവി വനിതാ കേഡറ്റുകള്‍ കപ്പല്‍ കപ്പനിയ്ക്കെതിരേ കോടതിയെ സമീപിച്ചു. മാസങ്ങള്‍ നീണ്ടു നില്ക്കുന്ന ആഴക്കടല്‍ നാവിക പരിശീലനത്തിനിടെയാണ് സംഭവം. കപ്പല്‍ പരിശീലന പരിപാടിക്കിടെ ലൈംഗിക പീഡനങ്ങള്‍ പതിവാണെന്ന് രണ്ട് കേഡറ്റുകള്‍ കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ വ്യക്തമാക്കി. നിര്‍ബന്ധിച്ച് മദ്യപിച്ച് ബോധം കെടുത്തിയശേഷം കപ്പലിലെ ഫസ്റ്റ് എഞ്ചിനീയര്‍ ക്രൂരമായി ബലാല്‍സംഗം ചെയ്തതായാണ് ഒരു യുവതി പരാതിയില്‍ വ്യക്തമാക്കിയത്. നിരന്തരമായ ലൈംഗിക പീഡന ശ്രമങ്ങളും അശ്ലീല പ്രയോഗങ്ങളും നേരിടേണ്ടി വന്നതായാണ് മറ്റൊരു വനിതാ കേഡറ്റ് പരാതിപ്പെട്ടത്. അമേരിക്കയിലെ പ്രമുഖ കപ്പല്‍ കമ്പനിയായ മേര്‍സ്ക് ഷിപ്പ് കമ്പനിക്കെതിരെയാണ് ഗുരുതര പരാതികള്‍ ഉയര്‍ന്നത്. ഇവരുടെ എം വി അലയന്‍സ് ഫെയര്‍ ഫാക്സ് എന്ന കപ്പലിലാണ് രണ്ട് വര്‍ഷങ്ങളിലായി കേസിന് ആസ്പദമായ സംഭവങ്ങള്‍ നടന്നത്. യു എസ് മര്‍ച്ചന്റ് മറൈന്‍ അക്കാദമിയില്‍നിന്ന് പരിശീലനം പൂര്‍ത്തിയാക്കുന്നതിനിടെയാണ് കപ്പല്‍…
Read MoreTag: us navy
കാനഡയിലേക്ക് കടക്കാനൊരുങ്ങിയ 59 ശ്രീലങ്കന്‍ തമിഴര്‍ യുഎസ് സേനയുടെ പിടിയില്‍ ! മനുഷ്യക്കടത്തിന് ഉപയോഗിച്ച ബോട്ട് കേരളത്തില്‍ നിന്നുള്ളത്…
അനധികൃതമായി കാനഡയിലേക്ക് കടക്കാനുള്ള ശ്രമത്തിനിടെ 59 ശ്രീലങ്കന്‍ തമിഴ് വംശജരെ യുഎസ് നാവിക സേന പിടികൂടി. തമിഴ്നാട്ടിലെ ശ്രീലങ്കന്‍ അഭയാര്‍ത്ഥി ക്യാംപില്‍ നിന്ന് കാണാതായവരാണ് പിടിയിലായത്. ഇവര്‍ സഞ്ചരിച്ച മത്സ്യബന്ധന ബോട്ട് കാറ്റിലും മോശം കാലാവസ്ഥയിലും പെട്ട് യന്ത്രത്തകരാറിനെ തുടര്‍ന്ന് കടലില്‍ ഒഴുകി നടന്നത് ഡിയാഗോ ഗാര്‍ഷ്യ ദ്വീപിന് സമീപം യു.എസ് സേനയുടെ ശ്രദ്ധയില്‍ പെടുകയായിരുന്നു. ബോട്ട് കേരളത്തില്‍ നിന്നു വാങ്ങിയതാണെന്ന് കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍ ആരില്‍ നിന്നാണ് വാങ്ങിയതെന്ന് വ്യക്തമല്ല. നീണ്ടകരയില്‍ നിന്ന് 50 ലക്ഷം രൂപ നല്കി വാങ്ങിയ ബോട്ടാണെന്നും സംഘത്തിലെ ഒരു സ്ത്രീയുടെ പേരില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നുമാണ് ഇവര്‍ യു.എസ് സേനയോട് വ്യക്തമാക്കിയത്. കഴിഞ്ഞ മാസം പകുതിയോടെയാണ് മധു, തിരുച്ചിറപ്പള്ളി ക്യാംപുകളില്‍ കഴിഞ്ഞിരുന്ന സംഘം കാനഡയിലേക്ക് പോയത്. യു.എസ് നാവിക സേന ഇവരെ മാലിദ്വീപ് ഭരണകൂടത്തിന് കൈമാറി. ഇന്ത്യയില്‍ നിന്നുള്ളവരാണണെന്ന് തിരിച്ചറിഞ്ഞതോടെ മാലിദ്വീപ് സര്‍ക്കാര്‍…
Read Moreഒരേ സമയം വായുവിലും വെള്ളത്തിലും സഞ്ചരിക്കാന്‍ കഴിയും ! ചാട്ടുളി പോലെ പസഫിക് സമുദ്രത്തില്‍ അപ്രത്യക്ഷമായത് ‘പറക്കും തളിക’ തന്നെയെന്ന അഭിപ്രായം ശക്തമാകുമ്പോള്‍…
അമേരിക്കന്‍ നാവികസേന കഴിഞ്ഞ ദിവസം പുറത്തു വിട്ട ഒരു വീഡിയോയാണ് ഇപ്പോള്‍ ശാസ്ത്രലോകത്ത് ആകമാനം ചര്‍ച്ചയായിരിക്കുന്നത്. നാവിക സേന പകര്‍ത്തിയ ചിത്രത്തിലുള്ളത് പറക്കും തളികയാണെന്നാണ് വ്യക്തമാകുന്നത്. നാവിക സേനയുടെ കപ്പലായ യുഎസ്എസ് ഒമാഹയിലെ നാവികര്‍ പകര്‍ത്തിയ യുഎഫ്ഒ (പറക്കുംതളിക) യുടെ പുതിയ ദൃശ്യങ്ങള്‍ പുറത്ത് വന്നിട്ടുണ്ട്. ഇന്‍വെസ്റ്റിഗേറ്റീവ് ഫിലിം മേക്കറായി അറിയപ്പെടുന്ന ജെറമി കോര്‍ബലാണ് ഈ ദൃശ്യങ്ങള്‍ പുറത്തുവിട്ടിരിക്കുന്നത്. പടക്കപ്പലിലെ താപവ്യതിയാനം തിരിച്ചറിയാന്‍ സാധിക്കുന്ന FLIR ക്യാമറയാണ് ഈ യുഎഫ്ഒയുടെ സാന്നിധ്യം ആദ്യം തിരിച്ചറിഞ്ഞത്. ഒരേസമയം വായുവിലും വെള്ളത്തിലും സഞ്ചരിക്കാന്‍ കഴിയുന്ന ട്രാന്‍സ്മീഡിയം വെഹിക്കിളായിരുന്നു വിഡിയോയിലെ യുഎഫ്ഒയെന്നാണ് വിശേഷിപ്പിക്കപ്പെടുന്നത്. വായുവില്‍ ഒരേ സ്ഥലത്ത് നില്ക്കുന്നതും ചലിക്കുന്നതും പിന്നീട് പസിഫിക് സമുദ്രത്തില്‍ അപ്രത്യക്ഷമാകുന്നതുമൊക്കെയാണ് കോര്ബല് പുറത്തുവിട്ട വിഡിയോയിലുള്ളത്. ഏതാണ്ട് ആറ് അടിയോളം വലുപ്പമുണ്ടായിരുന്നു ഈ യുഎഫ്ഒക്കെന്നാണ് കണക്കാക്കുന്നത്. യുഎസ്എസ് ഒമാഹയോട് ചേര്‍ന്ന് ഇത് ഒരു മണിക്കൂറോളം സഞ്ചരിച്ചിരുന്നു. യുഎഫ്ഒ…
Read More