ഒസാമ ബിന്‍ ലാദനെ വെടിവച്ചു കൊന്ന യുഎസ് നാവിക സേനാംഗം റോബര്‍ട്ട് ജെ ഒ’നീല്‍ യുഎസിലെ ടെക്സസില്‍ അറസ്റ്റില്‍. പൊതുസ്ഥലത്ത് മദ്യപിച്ചു, അക്രമ പ്രവൃത്തികളില്‍ ഏര്‍പ്പെട്ടു, തുടങ്ങിയവയാണ് ഇയാള്‍ക്കെതിരായ കുറ്റം. അറസ്റ്റിനു പിന്നാലെ 3,500 ഡോളറിന്റെ ബോണ്ടില്‍ വിട്ടയച്ചതായി രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. 2010ല്‍ മുന്‍ അല്‍-ഖ്വയ്ദ നേതാവായ ബിന്‍ ലാദനെ കൊലപ്പെടുത്തിയ വെടിവയ്പ്പ് താനാണ് നടത്തിയതെന്ന അവകാശവാദവുമായി രംഗത്തുവന്ന സൈനികോദ്യോഗസ്ഥനാണ് റോബര്‍ട്ട് ജെ ഒ’നീല്‍. ലാദനെ വധിച്ച യുഎസ് സൈനിക ദൗത്യമായ ‘ഓപ്പറേഷന് നെപ്ട്യൂണ്‍ സ്പിയറി”ല്‍ തനിക്ക് പ്രത്യേക പങ്കുണ്ടെന്നും ഇയാള്‍ പറഞ്ഞിരുന്നു. മദ്യപിച്ച് വാഹനമോടിച്ചതിന് ഒ’നീലിനെ 2016ല്‍ മൊണ്ടാനയില്‍ വച്ച് അറസ്റ്റ് ചെയ്തിരുന്നു. ഈ കേസ് പിന്നീട് പ്രോസിക്യൂട്ടര്‍മാര്‍ തള്ളി.
Read More