പറക്കും തളിക ഉണ്ടോയെന്ന കാര്യം ഇപ്പോഴും സജീവമായ ചര്‍ച്ചാവിഷയങ്ങളില്‍ ഒന്നാണ്. പലരും ഇത് ഭാവനാ സൃഷ്ടിയാണെന്ന് പറയുമ്പോഴും തള്ളിക്കളയാന്‍ പറ്റാത്ത ചില വസ്തുതകള്‍ പറക്കും തളികകളുടെ അസ്ഥിത്വത്തെ ഊട്ടിയുറപ്പിക്കുന്നു. അമേരിക്കന്‍ നാവിക സേനാംഗങ്ങളാണ് ഇപ്പോള്‍ പറക്കും തളികകളെ കണ്ടെന്ന് അവകാശപ്പെട്ട് രംഗത്തെത്തിയിരിക്കുന്നത്. 15 വര്‍ഷങ്ങള്‍ക്ക് മുന്‍പ് കടലില്‍ വച്ചുണ്ടായ അനുഭവമാണ് സൈനികര്‍ വെളിപ്പെടുത്തിയത്. 2004 നവംബറില്‍ പരിശീലനത്തിന്റെ ഭാഗമായി ദക്ഷിണ കാലിഫോര്‍ണിയയില്‍ നിന്നും 165 കിലോമീറ്റര്‍ ഉള്‍ക്കടലിലായിരുന്നു നാവികസേനയുടെ പടക്കപ്പല്‍. ഇതിനിടയിലാണ് കപ്പലിലെ റഡാര്‍ സംവിധാനത്തില്‍ വിചിത്ര വസ്തുവിനെ കണ്ടെത്തിയത്. 80000- 60000 അടി വരെ ഉയരത്തില്‍ 100 നോട്ടിക്കല്‍ മൈല്‍ വേഗത്തില്‍ ആകാശത്തുടെ ഈ വിചിത്ര വസ്തുക്കള്‍ സഞ്ചരിക്കുന്നതാണ് കണ്ടത്. ആകാശത്ത് കാണപ്പെടുന്നത് ഒരു വസ്തുവല്ലെന്ന് പിന്നാലെ മനസിലായി. പരസ്പരം കൃത്യമായ അകലത്തില്‍ അച്ചടക്കത്തോടെ എന്നാല്‍ അതിവേഗത്തിലാണ് അവ പറന്നതെന്ന് സീനിയര്‍ ചീഫ് ഓപറേഷന്‍സ് സ്പെഷലിസ്റ്റ്…
Read More