ഫ്ലോറിഡ: അമേരിക്കയിൽ ഇതുവരെ കണ്ടിട്ടുള്ളതിനേക്കാൾ ഏറ്റവും നീളമുള്ള പാന്പിനെ പിടികൂടിയെന്ന വാർത്ത പുറത്തുവന്നിരിക്കുന്നു. 19 അടി നീളമുള്ള ബർമീസ് പെരുമ്പാമ്പിനെയാണ് ഒഹായോ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിലെ വിദ്യാർഥിയായ ജെയ്ക്ക് വലേരി പിടികൂടിയത്. ഇതിനു മുൻപ് പിടിക്കപ്പെട്ട ഏറ്റവും വലിയ ബർമീസ് പാമ്പിന് 18 അടി ഒമ്പത് ഇഞ്ച് ആയിരുന്നു നീളം. 2020 ഒക്ടോബറിലായിരുന്നു ഇത്. ഇൻസ്റ്റാഗ്രാമിൽ വലേരി പങ്കുവച്ച പാന്പിനെ പിടിക്കുന്ന വീഡിയോയിലെ രംഗങ്ങൾ ഭയമുളവാക്കുന്നതാണ്. പെരുമ്പാമ്പിനെ വാലിൽ പിടിച്ച് റോഡിലേക്ക് വലിച്ചിടുമ്പോൾ അത് അവനുനേരെ കുതിക്കുന്നത് കാണാം. കുറച്ചുനേരങ്ങൾക്കുശേഷം മറ്റ് ചിലരും പാമ്പിനെ പിടികൂടാൻ വലേരിയെ സഹായിക്കാനെത്തി. ഇത്തരത്തിൽ ഒരു പാമ്പിനെ പിടികൂടും എന്ന് സ്വപ്നത്തിൽപോലും പ്രതീക്ഷിച്ചിരുന്നില്ല എന്നു വലേരി പറഞ്ഞു.
Read MoreTag: USA
ആദ്യ വിവാഹം പരാജയപ്പെട്ടു ! രണ്ടാമത് വിവാഹം കഴിച്ച് അമേരിക്കയിലേക്ക് പറന്നു; നടി അര്‍ച്ചനയുടെ വിശേഷങ്ങള്‍
മലയാളം മിനിസ്ക്രീനില്‍ നിറഞ്ഞു നിന്ന താരമാണ് അര്‍ച്ചന സുശീലന്. പഴയ കിരണ്‍ ടിവിയില്‍ ആങ്കറായി കരിയര്‍ ആരംഭിച്ച അര്‍ച്ചന പിന്നീട് സീരിയല്‍ അഭിനയത്തിലേക്ക് ചുവട് വയ്ക്കുകയായിരുന്നു. നെഗറ്റീവ് കഥാപാത്രങ്ങളിലൂടെയാണ് അര്‍ച്ചന തിളങ്ങിയത്. എന്റെ മാനസ പുത്രി എന്ന പരമ്പരയാണ് അര്‍ച്ചനയുടെ കരിയറില്‍ വഴിത്തിരിവായത്. ഈ പരമ്പരയിലെ ഗ്ലോറി എന്ന കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടു. 2014ല്‍ ആയിരുന്നു അര്‍ച്ച വിവാഹിതയായത്. മനോജ് യാദവായിരുന്നു താരത്തിന്റെ ഭര്‍ത്താവ്. എന്നാല്‍ അധികം വൈകാതെ തന്നെ ഈ വിവാഹബന്ധം വേര്‍പിരിഞ്ഞു. പിന്നീട് അമേരിക്കക്കാരനായ പ്രവീണിനെ വിവാഹം ചെയ്യുകയായിരുന്നു. വിവാഹശേഷം അഭിനയത്തില്‍ നിന്നും വിട്ടുനില്‍ക്കുകയായിരുന്ന അര്‍ച്ചന എന്നാല്‍ സോഷ്യല്‍മീഡിയയില്‍ സജീവമാണ്. താരത്തിന്റെ പുതിയ വിശേഷങ്ങളും ചിത്രങ്ങളുമാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. ഭര്‍ത്താവ് പ്രവീണിനെ കുറിച്ചുള്ളതായിരുന്നു അര്‍ച്ചനയുടെ പുതിയ പോസ്റ്റ്. എന്റെ പുഞ്ചിരി നീയാണ്, എന്റെ പൊട്ടിച്ചിരിയുടെ കാരണവും നീയാണ്, നീയാണ് എന്റെ ജീവിതത്തില്‍ കരച്ചില്…
Read Moreഫൈസർ മേധാവികളുമായി മുഖ്യമന്ത്രി അമേരിക്കയിൽ കൂടിക്കാഴ്ച നടത്തി
തിരുവനന്തപുരം: അമേരിക്കയിലെ പ്രമുഖ ഫാർമസ്യൂട്ടിക്കൽ കമ്പനിയായ ഫൈസറിന്റെ മേധാവികളുമായി മുഖ്യമന്ത്രി പിണറായി വിജയൻ കൂടിക്കാഴ്ച നടത്തി. ലോക കേരള സഭാ സമ്മേളനം നടക്കുന്ന ന്യൂയോർക്കിലെ മാരിയറ്റ് മർക്വേ ഹോട്ടലിൽ വെച്ചായിരുന്നു കൂടിക്കാഴ്ച. ഫൈസറിന്റെ ഭാഗത്തു നിന്ന് സീനിയർ വൈസ് പ്രസിഡന്റുുമാരായ ഡോ.രാജാ മൻജിപുടി, ഡോ.കണ്ണൻ നടരാജൻ, ഡോ.സന്ദീപ് മേനോൻ എന്നിവരാണ് മുഖ്യമന്ത്രിയുമായുള്ള ചർച്ചയിൽ പങ്കെടുത്തത്. ചെന്നൈയിലുള്ള ഫൈസറിന്റെ ഗവേഷണ കേന്ദ്രത്തിന്റെ ഒരു ശാഖ കേരളത്തിൽ തുടങ്ങുന്നതുമായി ബന്ധപ്പെട്ട പ്രാരംഭ ചർച്ചകൾ നടന്നു. പ്രീ ക്ലിനിക്കൽ ഗവേഷണ രംഗത്ത് കേരളത്തിന് നൽകാവുന്ന സംഭാവനകളെ പറ്റി ഫൈസർ ചോദിച്ചു മനസിലാക്കിയെന്നും മുഖ്യമന്ത്രി ഫേസ്ബുക്ക് കുറിപ്പിലൂടെ അറിയിച്ചു. ബയോടെക്നോളജി, ബയോ ഇൻഫോമാറ്റിക്സ്, സ്റ്റാറ്റിസ്റ്റിക്സ്, അപ്ലൈഡ് മാത്തമാറ്റിക്സ് മേഖലയിലുള്ള കേരളത്തിലെ ഗവേഷണ സമ്പത്ത് ഫലപ്രദമായി എങ്ങനെ ഉപയോഗിക്കാമെന്നും സംഘം ചർച്ച ചെയ്തു. ആരോഗ്യ രംഗത്തെ കേരളത്തിന്റെ നേട്ടങ്ങൾ യോഗത്തിൽ സർക്കാരിന്റെ ഭാഗത്തു നിന്ന്…
Read Moreലോകം ആഗോള സാമ്പത്തിക മാന്ദ്യത്തിലേക്ക് ! പക്ഷെ ‘ഇന്ത്യ’ രക്ഷപ്പെടും; കാരണം ഇങ്ങനെ…
ലോകമാകമാനം ഊര്‍ജ-ഭക്ഷ്യ പ്രതിസന്ധി നേരിടുന്ന സാഹചര്യത്തില്‍ ആഗോള മാന്ദ്യത്തിലേക്കാണ് കാര്യങ്ങളുടെ പോക്കെന്ന് വിലയിരുത്തി ലോക സാമ്പത്തിക ഫോറം. സ്വകാര്യ, പൊതുമേഖലകളിലെ പ്രമുഖ സാമ്പത്തികവിദഗ്ധരില്‍ ഒരു വിഭാഗമാണു ഫോറം നടത്തിയ സാമ്പത്തിക സര്‍വേയില്‍ ഈ മുന്നറിയിപ്പു നല്‍കിയത്. എന്നാല്‍ ഇന്ത്യയും ബംഗ്ലാദേശുമടക്കമുള്ള ദക്ഷിണേഷ്യന്‍ രാജ്യങ്ങള്‍ നേട്ടമുണ്ടാക്കുമെന്നാണ് സര്‍വേയില്‍ പൊതുവെ ഉണ്ടായ നിരീക്ഷണം. ചൈനയില്‍ നിന്ന് ഉല്പാദനകേന്ദ്രങ്ങള് മറ്റു രാജ്യങ്ങളിലേക്ക് മാറ്റുന്ന സാഹചര്യമാണ് ദക്ഷിണേഷ്യന്‍ രാജ്യങ്ങള്‍ക്ക് രക്ഷയാകുക. ഉയരുന്ന നാണ്യപ്പെരുപ്പം ഉണ്ടാക്കുന്ന പ്രശ്നങ്ങളെ നേരിടാനാകുമെന്ന പ്രത്യാശയാണു സാമ്പത്തികവിദഗ്ധര്‍ പൊതുവേ പങ്കുവയ്ക്കുന്നത്. 18% സാമ്പത്തികവിദഗ്ധര്‍ ഈ വര്‍ഷം മാന്ദ്യം ഉണ്ടാകാനുള്ള സാധ്യത മുന്നില്‍ കാണുന്നു. മൂന്നിലൊന്നു പേര് ഇതിനോടു യോജിച്ചില്ല. യുക്രൈന്-റഷ്യ യുദ്ധം ലോക സമ്പദ്ഘടനയെ ദോഷകരമായി ബാധിക്കുന്നത് തുടരും. യൂറോപ്പിന്റെ വളര്‍ച്ചയെ പിന്നോട്ടടിക്കുന്ന ഒരു പ്രധാനകാര്യം ഊര്‍ജ പ്രതിസന്ധിയാണെന്നതാണ് സര്‍വേയില്‍ ഉയര്‍ന്ന പൊതുവായ നിരീക്ഷണങ്ങളിലൊന്ന്. യുഎസിലെ വളര്‍ച്ചാ നിരക്കും ഈ…
Read Moreദമ്പതികള്‍ സര്‍ക്കാര്‍ ജോലി ഉപേക്ഷിച്ചത് അമേരിക്കന്‍ ജീവിതം സ്വപ്നം കണ്ട് ! മനുഷ്യക്കടത്തുകാരന് ഒരു കോടി കൊടുത്തതോടെ കുടുങ്ങി…
ഉണ്ടായിരുന്ന സര്‍ക്കാര്‍ ജോലി ഉപേക്ഷിച്ച് അമേരിക്കയിലേക്ക് അനധികൃതമായി കുടിയേറാന്‍ ശ്രമിച്ച ദമ്പതികള്‍ പിടിയില്‍. ഒരു കോടിരൂപ ഇവര്‍ മനുഷ്യക്കടത്ത് സംഘങ്ങള്‍ക്ക് നല്‍കിയെന്ന് പോലീസ് പറയുന്നു. ദുബായ്-മെക്സിക്കോ റൂട്ട് വഴി നാലുവയസുള്ള മകള്‍ക്കൊപ്പം അമേരിക്കയിലേക്ക് കടക്കാനാണ് ഇരുവരും പദ്ധതിയിട്ടതെന്നും പോലീസ് പറയുന്നു. ഗുജറാത്തിലെ ഖേദ ജില്ലയിലെ ദമ്പതിമാരായ ഹിതേഷും ബിനാല്‍ പട്ടേലുമാണ് പിടിയിലായത്. രാജ്യത്ത് നിന്ന് കടക്കാന്‍ അഹമ്മദാബാദ് വിമാനത്താവളത്തില്‍ എത്തിയ സമയത്താണ് ഇരുവരെയും പിടികൂടിയത്. വ്യാജ പാസ്പോര്‍ട്ട് ഉപയോഗിച്ച് അമേരിക്കയിലേക്ക് കടക്കാനാണ് ഇരുവരും ശ്രമിച്ചത്. 30 വയസുകാരനായ ഹിതേഷ് കാര്‍ഷിക മേഖലയിലെ പ്രൊഫഷണലാണ്. ഭാര്യ ബിനാല്‍ പട്ടേല്‍ അധ്യാപികയായിരുന്നു. ഇരുവരും സര്‍ക്കാര്‍ ജോലി ഉപേക്ഷിച്ചാണ് അമേരിക്കയിലേക്ക് അനധികൃതമായി കുടിയേറാന്‍ ശ്രമിച്ചതെന്നും പൊലീസ് പറയുന്നു. നാലുവയസുള്ള മകള്‍ക്കൊപ്പം വിദേശത്ത് സ്ഥിരതാമസമാക്കാനായിരുന്നു ഇരുവരുടെയും പരിപാടി. ഇതിനായി മനുഷ്യക്കടത്ത് സംഘത്തില്‍പ്പെട്ടയാള്‍ക്ക് ഒരു കോടി രൂപയാണ് നല്‍കിയത്. മെക്സിക്കോയില്‍ നിന്ന് അമേരിക്കന്‍ അതിര്‍ത്തി…
Read Moreഒറ്റിയത് ഒക്കച്ചങ്ങാതിയോ ? സവാഹിരിയെ പാകിസ്ഥാന് ‘കുരുതി’ കൊടുത്തതെന്നു വിവരം; ഇതിനു പാക്കിസ്ഥാനെ പ്രേരിപ്പിച്ചത് ഇക്കാരണങ്ങള്‍…
അല്‍ഖ്വയ്ദ തലവന്‍ അയ്മാന്‍ അല്‍ സവാഹിരിയെ വധിച്ച അമേരിക്കയുടെ ഓപ്പറേഷന് ലോകരാജ്യങ്ങളെത്തന്നെ അമ്പരപ്പിച്ചിരുന്നു. സവാഹിരിയുടെ കഥകഴിക്കാന്‍ അമേരിക്കയ്ക്ക് എല്ലാ സഹായവും ചെയ്തുകൊടുത്തത് പാക്കിസ്ഥാനാണെന്ന തരത്തിലുള്ള വാര്‍ത്തകള്‍ ശക്തമാവുകയാണ്. സവാഹിരിയെ വധിച്ചെന്ന വാര്‍ത്ത പുറത്തുവന്നപ്പോള്‍ തന്നെ ഒറ്റുകൊടുത്തത് പാകിസ്ഥാനാണെന്ന് പലരും സംശയം പ്രകടിപ്പിച്ചിരുന്നു. തങ്ങളുടെ അറിവോടെയല്ല സവാഹിരിയെ അമേരിക്ക വധിച്ചതെന്ന് താലിബാന് വ്യക്തമാക്കിയതോടെ തന്നെ ഒറ്റുകാരന് ആരെന്ന കാര്യത്തില്‍ ഏറെക്കുറെ ധാരണയായിരുന്നു. എങ്ങനെയും അമേരിക്കയെ പ്രീതിപ്പെടുത്തേണ്ടത് പാക്കിസ്ഥാന്റെ നിലനില്‍പ്പിന് തന്നെ അത്യന്താപേക്ഷിതമാണ്. കഴിഞ്ഞ കുറെ നാളുകളായി പാക്കിസ്ഥാനോട് പണ്ടുള്ളത്ര പ്രിയം അമേരിക്കയ്ക്കില്ല. ഇത് പാക്കിസ്ഥാന് കടുത്ത പ്രതിസന്ധിയാണുണ്ടാക്കിയിരിക്കുന്നത്. ചൈനയുടെ പുറകേ പോയി സാമ്പത്തികമായി ആകെ തകര്‍ന്നിരിക്കുന്ന പാകിസ്ഥാന് പിടിച്ചുനില്ക്കണമെങ്കില് പതിവുപോലെ ഐഎംഎഫിന്റെ വായ്പ കൂടിയേ തീരൂ. ഐഎംഎഫ് പാക് അനുകൂല നിലപാട് സ്വീകരിക്കണമെങ്കില്‍ അമേരിക്ക വിചാരിക്കണം. ഇക്കാര്യം പാകിസ്ഥാന് നന്നായി അറിയാം. അതുകൊണ്ടാണ് ദിവസങ്ങള്‍ക്കുമുമ്പ് ഐഎംഎഫുമായുള്ള ചര്‍ച്ചയ്ക്ക് പാക്…
Read Moreഅമേരിക്കയില്‍ ഭീതിവിതച്ച് കുരങ്ങുപനി ! ആദ്യ കേസ് സ്ഥിരീകരിച്ചു; യൂറോപ്പിലാകെ പടരാന്‍ സാധ്യത…
കോവിഡ് ഏറ്റവുമധികം നാശംവിതച്ച രാജ്യമായിരുന്നു അമേരിക്ക. കോവിഡ് ഭീതി ഒഴിഞ്ഞതിന്റെ ആശ്വാസത്തിലായിരുന്ന രാജ്യത്തിന് പുതിയ ഭീഷണിയാവുകയാണ് കുരങ്ങുപനി. ഈ വര്‍ഷം റിപ്പോര്‍ട്ട് ചെയ്ത ആദ്യ കേസാണിത്. കാനഡയില്‍ നിന്ന് മടങ്ങിയെത്തിയ ഒരാളിലാണ് വൈറസ് ബാധ കണ്ടെത്തിയത്. വരും ദിവസങ്ങളില്‍ കൂടുതല്‍ പേരില്‍ രോഗം സ്ഥിരീകരിക്കാനുള്ള സാധ്യതയുണ്ടെന്ന് യുഎസ് സെന്റര്‍സ് ഫോര്‍ ഡിസീസ് കണ്ട്രോള് ആന്‍ഡ് പ്രവിന്‍ഷന്‍ അറിയിച്ചു. രോഗിയുമായി സമ്പര്‍ക്കം വന്നവരെ നിരീക്ഷിക്കുകയാണെന്നും കൂടുതല്‍ പേരിലേക്ക് രോഗം പകരാതിരിക്കാന്‍ മുന്‍കരുതലുകള്‍ സ്വീകരിക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി. സാധാരണയായി ആഫ്രിക്കന്‍ രാജ്യങ്ങളില്‍ മാത്രമേ കുരങ്ങു പനി റിപ്പോര്‍ട്ട് ചെയ്തിരുന്നുള്ളൂ. എന്നാല്‍ ഇത്തവണ യൂറോപ്പിനെയാകെ പിടിച്ചു കുലുക്കുന്ന രീതിയിലാണ് കുരങ്ങുപനിയുടെ പോക്ക്. പോര്‍ച്ചുഗലില്‍ അഞ്ച് പേര്‍ക്കും ബ്രിട്ടണില്‍ രണ്ട് പേര്‍ക്കും വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. സ്പെയിനിലെ സെന്‍ട്രല്‍ മാഡ്രിഡില്‍ മാത്രം 23 കേസുകള്‍ കണ്ടെത്തിയെന്നാണ് ആരോഗ്യ വിദഗ്ധര്‍ അറിയിച്ചത്. വസൂരി പോലെയുള്ള…
Read Moreമരണം കാത്ത് വളര്‍ത്തുനായ ! അവസാന നാളുകളില്‍ ശ്രുശ്രൂഷിക്കാന്‍ അമേരിക്കയില്‍ നിന്ന് പറന്നെത്തി 27കാരി…
അവശതയനുഭവിക്കുന്ന വളര്‍ത്തുമൃഗങ്ങളെ തെരുവില്‍ ഉപേക്ഷിക്കുന്ന പ്രവണതയാണ് കേരളത്തില്‍ പൊതുവെ കണ്ടുവരുന്നത്. എന്നാല്‍ ഇതില്‍ നിന്ന് വ്യത്യസ്തയാകുകയാണ് ഗ്രീഷ്മ എന്ന 27 വയസ്സുള്ള തിരുവനന്തപുരം സ്വദേശിനി. അസുഖ ബാധിതനായ വളര്‍ത്തുനായ ഇനി അധികം നാള് ഉണ്ടാവില്ലെന്ന് തിരിച്ചറിഞ്ഞ ഗ്രീഷ്മ, അവസാന നാളുകളില്‍ ശ്രൂശ്രൂഷിക്കാന്‍ അമേരിക്കയില്‍ നിന്ന് പറന്നെത്തുകയായിരുന്നു. നോര്‍ത്ത് കരോളിനയില്‍ താമസിക്കുന്ന ഗ്രീഷ്മയ്ക്ക് നാട്ടില്‍ വരാന്‍ പ്രത്യേകിച്ച് പരിപാടികള്‍ ഒന്നും ഉണ്ടായിരുന്നില്ല. എന്നാല്‍ ഇക്കാര്യം അറിഞ്ഞപ്പോള്‍ തലസ്ഥാനത്ത് പറന്നെത്തുകയായിരുന്നു. ഓമനയായ ടോമിയുടെ അവസാന നാളുകളില്‍ കൂടെ ചെലവഴിക്കാന്‍ കഴിഞ്ഞതിന്റെ ആശ്വാസത്തിലാണ് ഗ്രീഷ്മ. ടോമിയുടെ അവസാന 15 നാളുകളിലാണ് ഗ്രീഷ്മ കൂടെ ഉണ്ടായിരുന്നത്. 14 വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് രണ്ടു നാടന്‍ പട്ടികളെ മുന്‍ ജില്ലാ ഇന്‍ഷുറന്‍സ് ഓഫീസറായ ജി ഹരികുമാര്‍ ദത്തെടുത്തത്. ഇവയ്ക്ക് ടോമിയെന്നും ജെറിയെന്നും പേരുനല്കി. ജെറിക്ക് അഞ്ചുവയസ്സുള്ളപ്പോള്‍ വൃക്ക സംബന്ധമായ രോഗം പിടിപെട്ടു. വൃക്ക മാറ്റിവെയ്ക്കല്‍ മാത്രമാണ്…
Read Moreഅമേരിക്കന്‍ വിസ ലഭിച്ച പല അഫ്ഗാന് അഭയാര്‍ഥികള്‍ക്കും ഐഎസ് ബന്ധം ഉള്ളതായി കണ്ടെത്തല്‍ ! അഭയാര്‍ഥി പ്രവാഹം രാജ്യത്തിന് തലവേദനയായേക്കുമെന്ന് സൂചന..
അഫ്ഗാനില്‍ നിന്നുള്ള അഭയാര്‍ഥി പ്രവാഹം പല രാജ്യങ്ങളിലും പ്രതിസന്ധി സൃഷ്ടിക്കുകയാണ്. അമേരിക്കന്‍ സൈന്യം അഫ്ഗാനില്‍ നിന്ന് പിന്മാറുന്നതിനു മുമ്പ് നിരവധി അഫ്ഗാന് പൗരന്മാരെ പ്രത്യേക വിസയിലൂടെ അമേരിക്കയിലേക്ക് കൊണ്ടുവരാന്‍ അമേരിക്കന്‍ ഭരണകൂടം താല്പര്യപ്പെട്ടിരുന്നു. ലോകം ഇതിനെ നന്മയുള്ള പ്രവൃത്തിയായി കണ്ടെങ്കിലും ഇത് അമേരിക്കയ്ക്ക് ഒരു തലവേദനയാകാന്‍ സാധ്യതയുണ്ടെന്ന വിവരങ്ങളാണ് ഇപ്പോള്‍ പുറത്തു വരുന്നത്. പ്രത്യേക വിസയിലൂടെ അഫ്ഗാനില്‍ നിന്നും കൊണ്ടു പോയവരില്‍ നൂറിലേറെ പേര്‍ക്ക് തീവ്രവാദ സംഘടനയായ ഐഎസുമായി ബന്ധമുണ്ടെന്നാണ് ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്നത്. അമേരിക്കയുടെ പക്കലുള്ള ബയോമെട്രിക്ക് തിരിച്ചറിയല്‍ മാര്‍ഗങ്ങളിലൂടെ ഒരു രഹസ്യാന്വേഷണ ഏജന്‍സിയാണ് ഈ കണ്ടെത്തല്‍ നടത്തിയിരിക്കുന്നത്. എന്നാല്‍ ഇത് സംബന്ധിച്ച് അമേരിക്ക ഔദ്യോഗികമായി ഒരു പ്രതികരണവും നടത്തിയിട്ടില്ല. അഫ്ഗാനിസ്ഥാനില്‍ നിന്നും എത്തിച്ച അഭയാര്‍ത്ഥികളുടെ വിസാ നടപടിക്രമങ്ങള്‍ നടക്കുന്നതേയുള്ളു. ഇത്തരത്തില്‍ അമേരിക്ക ഉള്‍പ്പെടെയുള്ള വിദേശ രാജ്യങ്ങളിലേക്കെത്തിയവര്‍ക്ക് എന്തെങ്കിലും ക്രിമിനല്‍ പശ്ചാത്തലമുണ്ടോ എന്നതിനെകുറിച്ച് ഇതു വരെ അന്വേഷണം…
Read Moreഅമേരിക്ക വീണ്ടും മാസ്ക് വയ്ക്കുന്നു ! ഡെല്‍റ്റ വകഭേദം അതിവേഗം വ്യാപിക്കുന്നതിനാല്‍ പൊതുസ്ഥലങ്ങളില്‍ മാസ്ക് നിര്‍ബന്ധം…
കോവിഡിന്റെ ഡെല്‍റ്റ വകഭേദം അതിവേഗം വ്യാപിക്കുന്ന സാഹചര്യത്തില്‍ പൊതുസ്ഥലങ്ങളിലും വിദ്യാലയങ്ങളിലും മാസ്ക് ഉപയോഗം നിര്‍ബന്ധമാക്കി യുഎസ് ഗവണ്മെന്റ്. കോവിഡ് വ്യാപനം കൂടിയ ലൊസാഞ്ചലസ്, സാന്‍ ഫ്രാന്‍സിസ്കോ, ഫ്ളോറിഡ എന്നിവിടങ്ങളിലാണ് ആദ്യഘട്ടത്തില്‍ കര്‍ശന നിയന്ത്രണം. നഴ്സറി മുതല്‍ പന്ത്രണ്ടാം ക്ലാസ് വരെയുള്ള വിദ്യാര്‍ഥികളും മാസ്ക് ധരിക്കണം. ഇപ്പോഴത്തെ രോഗികളില്‍ 80 ശതമാനം പേരെയും ഡെല്‍റ്റ വകഭേദമാണ് ബാധിച്ചിരിക്കുന്നത്. ലോക്ഡൗണ്‍ ഒഴിവാക്കാന്‍ എല്ലാവരും സഹകരിക്കണമെന്നു പ്രസിഡന്റ് ജോ ബൈഡന് അഭ്യര്‍ഥിച്ചു. മുമ്പ് രണ്ടു ഡോസ് വാക്സിനെടുത്തവര്‍ക്ക് മാസ്ക്ക് നിര്‍ബന്ധമില്ലെന്ന് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന് പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ രണ്ടു ഡോസ് വാക്സിനെടുത്തവരെയും പുതിയ ഡെല്‍റ്റാ വകഭേദം ബാധിക്കുന്ന സാഹചര്യമാണ് ഇ്പ്പോള്‍ സംജാതമായിരിക്കുന്നത്. ഇതേത്തുടര്‍ന്നാണ് വീണ്ടും മാസ്ക് നിര്‍ബന്ധമാക്കുന്നത്.
Read More