പാകിസ്ഥാനിലെ ബാലാക്കോട്ടിലെ ഭീകരക്യാമ്പുകള്‍ ഇന്ത്യന്‍ വ്യോമസേന ആക്രമിച്ച് തകര്‍ത്തതു സംബന്ധിച്ച ചര്‍ച്ചകള്‍ ഇനിയും അവസാനിച്ചിട്ടില്ല. ആക്രമണത്തിനു മുന്‍പും ശേഷവുമുള്ള സാറ്റ്ലൈറ്റ് ചിത്രങ്ങള്‍ വിവിധ വെബ്‌സൈറ്റുകളും ന്യൂസ് ഏജന്‍സികളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഒരു വിഭാഗം ഇന്ത്യന്‍ വ്യോമസേനയുടെ ആക്രമണം കൃത്യമായിരുന്നുവെന്ന് പറയുമ്പോള്‍ മറുഭാഗം വാദിക്കുന്നത് അവിടെ ഒന്നും സംഭവിച്ചിട്ടില്ലെന്നാണ്. ഇന്ത്യന്‍ ബഹിരാകാശ ഏജന്‍സി ഐഎസ്ആര്‍ഒ വിക്ഷേപിച്ച അമേരിക്കന്‍ കമ്പനിയുടെ സാറ്റ്ലൈറ്റ് പുറത്തുവിട്ട ചിത്രങ്ങളാണ് റോയിട്ടേഴ്‌സ് ഉള്‍പ്പടെയുള്ള ന്യൂസ് ഏജന്‍സികളും വെബ്‌സൈറ്റുകളും പോസ്റ്റ് ചെയ്തിരിക്കുന്നത്. സാന്‍ഫ്രാന്‍സിസ്‌കോ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പ്ലാനറ്റ് ലാബ്‌സിന്റെ ചെറിയ സാറ്റ്ലൈറ്റുകള്‍ വിക്ഷേപിക്കുന്നത് ഐഎസ്ആര്‍ഒയാണ്. ഈ വരുന്ന ഏപ്രിലിലും പ്ലാനറ്റ് ലാബ്സിന്റെ സാറ്റ്ലൈറ്റുകള്‍ ഐഎസ്ആര്‍ഒ വിക്ഷേപിക്കുന്നുണ്ട്. ഏകദേശം 500 കിലോമീറ്റര്‍ മുകളില്‍ നിന്നു ഭൂമിയിലെ കാഴ്ചകള്‍ പകര്‍ത്താന്‍ ശേഷിയുളളതാണ് പ്ലാനറ്റ് ലാബ്സിന്റെ സാറ്റ്ലൈറ്റുകള്‍. പാക്കിസ്ഥാനിലെ ഭീകരതാവളങ്ങളുടെ ചിത്രങ്ങളും പകര്‍ത്തി. നിരവധി സാറ്റ്ലൈറ്റുകളുടെ സഹായത്തോടെ ഭൂമിയുടെ മൊത്തം ചിത്രങ്ങള്‍ കൃത്യമായി…
Read More