ചരിത്രത്തിലെ ഏറ്റവും വലിയ ജനകീയ പ്രക്ഷോഭത്തിന് ക്യൂബ സാക്ഷ്യം വഹിക്കുമ്പോള്‍ വന്‍ പ്രതിസന്ധിയിലായിരിക്കുകയാണ് രാജ്യത്തെ കമ്യൂണിസ്റ്റ് ഭരണകൂടം. സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭവുമായി ആയിരക്കണക്കിന് ആളുകളാണ് തെരുവിലിറങ്ങിയിരിക്കുന്നത്. രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധിയും കോവിഡ് മഹാമാരിയും നേരിടുന്ന ഘട്ടത്തിലാണ് അതിശക്തമായ പ്രതിഷേധം അരങ്ങേറുന്നത്. പ്രസിഡന്റ് മിഗേല്‍ ഡൂയസ് കനേലിന്റെ രാജി ആവശ്യപ്പെട്ടാണ് ‘ഏകാധിപത്യം തുലയട്ടെ’ എന്ന മുദ്രാവാക്യവുമായി ഹവാനയില്‍ ആളുകള്‍ ഇറങ്ങിയിരിക്കുന്നത്. സൈന്യത്തെ ഉപയോഗിച്ച് പ്രക്ഷോഭത്തെ അടിച്ചമര്‍ത്താനുള്ള ശ്രമവും ഒരു ഭാഗത്ത് നടക്കുന്നുണ്ട്. കണ്ണീര് വാതകവും ലാത്തിച്ചാര്‍ജുമായി പ്രതിഷേധക്കാരെ നേരിടുന്ന പോലീസ് നിരവധി പേരെ അറസ്റ്റു ചെയ്തു. ഭക്ഷണം, വൈദ്യുതി എന്നിവയുടെ ദൗര്‍ലഭ്യവും പ്രതിദിന കോവിഡ് കേസുകള്‍ വര്‍ധിക്കുമ്പോഴും കോവിഡ് മരുന്നുകള്‍ ലഭ്യമല്ലാത്തതുമാണ് പ്രധാനമായും സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭത്തിനു കാരണം. കോവിഡിന്റെ ഡെല്‍റ്റാ വകഭേദം ക്യൂബയില്‍ അതിവേഗത്തിലാണ് വ്യാപിച്ചു കൊണ്ടിരിക്കുന്നത്.ഞായറാഴ്ച 6,923 പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. 47…
Read MoreTag: USA
കൊറോണ വൈറസ് പൊട്ടിപ്പുറപ്പെട്ടത് യുഎസില്‍ നിന്നെന്ന് ചൈന ! ചൈനയുടെ പഠന റിപ്പോര്‍ട്ടില്‍ പറയുന്നതിങ്ങനെ…
ലോകത്തെ കാര്‍ന്നുതിന്നു മുന്നേറുന്ന കോവിഡ്19 വൈറസ് ചൈനയുടെ സൃഷ്ടിയാണെന്ന് പല ലോകരാജ്യങ്ങളും ആരോപിക്കുമ്പോള്‍ വൈറസ് അമേരിക്കയുടെ സൃഷ്ടിയാണെന്ന വാദവുമായി ചൈന രംഗത്ത്. 2019 ഡിസംബറിനു മുന്നേ തന്നെ രോഗം യുഎസില്‍ പ്രചരിച്ചിരുന്നതായി അടുത്തിടെ പഠനത്തില്‍ കണ്ടെത്തിയിരുന്നുവെന്ന് ചൈനീസ് സെന്റര്‍ ഫോര്‍ ഡിസീസ് കണ്ട്രോള് ആന്‍ഡ് പ്രിവന്‍ഷന്‍ ചീഫ് എപ്പിഡെമിയോളജിസ്റ്റ് സെങ് ഗുവാങ് പറയുന്നു. ഇത് അന്വേഷിക്കണമെന്നാണ് ചൈനയുടെ ആവശ്യം. അടുത്തിടെ യുഎസ് നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹെല്‍ത്ത് (എന്‍ഐഎച്ച്) പുറത്തുവിട്ട പഠനത്തില്‍ അഞ്ചു യുഎസ് സ്റ്റേറ്റുകളില്‍നിന്നായി ഏഴു പേര്‍ക്ക് നേരത്തെ രോഗം സ്ഥിരീകരിച്ചതായി പറയുന്നു. ഔദ്യോഗികമായി കോവിഡ് രോഗം റിപ്പോര്‍ട്ട് ചെയ്യുന്നതിന് ആഴ്ചകള്‍ മുന്‍പായിരുന്നു ഇത്. നിരീക്ഷണങ്ങളും പഠനങ്ങളും ഇനി യുഎസിലേക്കു മാറ്റണം. ബയോളജിക്കല്‍ ലബോറട്ടറികളുള്ള യുഎസില്‍ ആദ്യ ഘട്ടത്തില്‍ പരിശോധന വളരെ പതുക്കെയാണ് നടന്നതെന്നും സെങ് ഗുവാങ് പറഞ്ഞു. യുഎസിലെ ജൈവായുധങ്ങളുമായി ബന്ധപ്പെട്ട എല്ലാ വിഷയങ്ങളും…
Read Moreചൈനീസ് റോക്കറ്റിനെ മിസൈല്‍ ഉപയോഗിച്ച് തകര്‍ക്കേണ്ടി വരുമോ ? നിയന്ത്രണം വിട്ട മിസൈല്‍ ജീവിതത്തിനു ഭീഷണിയാകുന്നതിങ്ങനെ…
നിയന്ത്രണം വിട്ട് ഭൂമിയിലേക്ക് പതിക്കുന്ന ചൈനീസ് റോക്കറ്റിന്റെ ഭാഗം മിസൈലിട്ട് തകര്‍ക്കേണ്ടി വരുമോയെന്നാണ് ലോകരാജ്യങ്ങള്‍ ഉറ്റുനോക്കുന്നത്. എന്നാല്‍ ഇങ്ങനെയൊരു സാഹചര്യമുണ്ടാവില്ലെന്നും ഭൂമിയില്‍ സുരക്ഷിതമായ സ്ഥലത്ത് തന്നെ വീഴുമെന്നാണ് കരുതുന്നതെന്നുമാണ് അമേരിക്ക പറയുന്നത്. ഏപ്രില്‍ 29 ന് ചൈനീസ് ബഹിരാകാശ നിലയത്തിനു വേണ്ട പ്രധാന മൊഡ്യൂള്‍ ലക്ഷ്യത്തിലെത്തിച്ചത് ലോങ് മാര്‍ച്ച് 5 ബി റോക്കറ്റായിരുന്നു. ഈ റോക്കറ്റിന്റെ പ്രധാന ഭാഗമാണ് ഭൂമിയിലേക്ക് ഇപ്പോള്‍ തിരിച്ചുവരുന്നത്. എന്നാല്‍, ഈ ആഴ്ചാവസാനത്തോടെ തന്നെ റോക്കറ്റിന്റെ പ്രധാന ഭാഗം പസിഫിക് സമുദ്രത്തില്‍ തകര്‍ന്നു വീഴുമെന്ന് യുഎസ് വ്യോമസേന നേരത്തെ പറഞ്ഞിരുന്നു. നിയന്ത്രണമില്ലാതെ ഭൂമിയിലേക്ക് വരുന്ന ചൈനീസ് റോക്കറ്റ് ഭാഗം സുരക്ഷിതമായ സ്ഥലത്ത് വീഴുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അത് മിസൈലിട്ട് തകര്‍ക്കാന്‍ അമേരിക്ക പദ്ധതിയിട്ടിട്ടില്ലെന്നും പെന്റഗണ്‍ ചീഫ് ലോയ്ഡ് ഓസ്റ്റിന്‍ പറഞ്ഞു. റോക്കറ്റ് ഭാഗം മിസൈലിട്ട് തകര്‍ക്കാന്‍ ഞങ്ങള്‍ക്ക് പദ്ധതിയില്ല. ഇത് ആരെയും ഉപദ്രവിക്കാത്ത ഒരു…
Read Moreഇന്ത്യ-അമേരിക്ക ഭായ് ഭായ് ! അമേരിക്കയില്‍ നിന്ന് ഏറ്റവുമധികം എണ്ണ വാങ്ങുന്ന രാജ്യമായി മാറി ഇന്ത്യ; ഈ മാറ്റത്തിനു കാരണം ഇങ്ങനെ…
അമേരിക്കയില്‍ നിന്ന് ഏറ്റവുമധികം അസംസ്കൃത എണ്ണ വാങ്ങുന്ന രാജ്യമായി മാറി ഇന്ത്യ.2021 കലണ്ടര്‍ വര്‍ഷത്തെ ആദ്യ മൂന്നുമാസക്കാലത്തെ കണക്കുകള്‍ പ്രകാരമാണിത്. 2020 കലണ്ടര്‍ വര്‍ഷത്തില്‍ അമേരിക്കയില്‍നിന്ന് എണ്ണവാങ്ങുന്ന രണ്ടാമത്തെ വലിയ രാജ്യമായിരുന്നു ഇന്ത്യ. ദിവസം ശരാശരി 2,87,000 ബാരല്‍ എണ്ണയാണ് ഇക്കാലത്ത് ഇന്ത്യ വാങ്ങിയത്. 2019-ലേക്കാള്‍ 26 ശതമാനം അധികമായിരുന്നു ഇത്. എന്നാല്‍ 2021 ജനുവരി – മാര്‍ച്ച് കാലയളവില്‍ പ്രതിദിനം അമേരിക്കയില്‍ നിന്ന് 4,21,000 ബാരല്‍ എണ്ണയാണ് ഇന്ത്യ വാങ്ങിക്കൂട്ടിയിരിക്കുന്നത്. ദിവസം ശരാശരി 3,13,000 ബാരല്‍ എണ്ണ ഇറക്കുമതിചെയ്യുന്ന ദക്ഷിണ കൊറിയയാണ് രണ്ടാമത്. 2,95,000 ബാരലുമായി ചൈന മൂന്നാമതും നില്ക്കുന്നു. 2020-ല്‍ അമേരിക്കയില്‍നിന്ന് ഏറ്റവുമധികം എണ്ണ വാങ്ങിയത് ചൈനയായിരുന്നു. ദിവസം ശരാശരി 4,61,000 ബാരല്‍. 40 വര്‍ഷത്തോളം എണ്ണ കയറ്റുമതി നിര്‍ത്തിവെച്ചിരുന്ന അമേരിക്ക 2016 ജനുവരിയിലാണ് എണ്ണവിപണി കയറ്റുമതിക്കായി തുറന്നത്. 2020-ല്‍ ദിവസം 29 ലക്ഷം…
Read Moreവാക്സിന് പാസ്പോര്‍ട്ട് സംബന്ധിച്ച അവസാനവട്ട ചര്‍ച്ചകളില്‍ അമേരിക്ക ! രാജ്യത്ത് പ്രവേശിക്കാനുള്ള വിസ ചട്ടത്തില്‍ മാറ്റം…
അമേരിക്കയില്‍ വാക്സിന് പാസ്പോര്‍ട്ട് ഉടനെത്തുമെന്ന് വിവരം. ഇതു സംബന്ധിച്ച അവസാനവട്ട ചര്‍ച്ചകള്‍ അമേരിക്കയില്‍ പുരോഗമിക്കുകയാണ്. ബൈഡന് ഭരണകൂടവും സ്വകാര്യകമ്പനികളും ഏതു രീതിയില്‍ ഇതു കൈകാര്യം ചെയ്യുകയെന്നാണ് ലോകരാജ്യങ്ങള്‍ ഉറ്റുനോക്കുന്നത്. ഈ വേനല്‍കാലത്ത് രാജ്യം പഴയനിലയില്‍ എത്തുമെന്നാണ് അമേരിക്കന്‍ ജനതക്ക് പ്രസിഡന്റ് ജോ ബൈഡന് നല്‍കിയിരിക്കുന്ന ഉറപ്പ്. അതിന് വാക്സിന് പാസ്പോര്‍ട്ട് നിര്‍ണായകമാവുമെന്നാണ് വിദഗ്ധരുടെ പക്ഷം. ബിസിനസ് ആവശ്യങ്ങള്‍ക്കായും മറ്റും രാജ്യത്തേക്ക് വരുന്നവര്‍ കോവിഡ് വാക്സിനേഷന് സ്വീകരിച്ചുവെന്ന സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയാല്‍ മാത്രമേ അവര്‍ക്ക് രാജ്യത്തേക്ക് പ്രവേശനം അനുവദിക്കാവുവെന്നതാണ് വാക്സിന് പാസ്പോര്‍ട്ടിലൂടെ ലക്ഷ്യമിടുന്നത്. കോവിഡ് മഹാമാരിക്ക് മുമ്പുതന്നെ നിരവധി രാജ്യങ്ങള്‍ വിവിധ വാക്സിനേഷനുകളുടെ തെളിവ് ആവശ്യപ്പെട്ടിട്ടുണ്ട്. പല ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നും യുഎസിലേക്കോ ഇന്ത്യയിലേക്കോ ഉള്ള യാത്രക്കാര്‍ മഞ്ഞപ്പനി പോലുള്ള രോഗങ്ങള്‍ക്കെതിരെ പ്രതിരോധ കുത്തിവയ്പ് നടത്തിയതായി തെളിവ് സമര്‍പ്പിക്കേണ്ടതുണ്ട്. പാസ്പോര്‍ട്ടുകളില്‍ നിന്നാണ് പേര് വന്നതെങ്കിലും പല വാക്സിന് പാസ്പോര്‍ട്ടുകളും ഡിജിറ്റല്‍…
Read Moreകൊറോണ ആദ്യം റിപ്പോര്‍ട്ട് ചെയ്തത് അമേരിക്കയില്‍ ! ചൈനയിലെ വുഹാനില്‍ റിപ്പോര്‍ട്ട് ചെയ്യും മുമ്പുതന്നെ അമേരിക്കയില്‍ കോവിഡ് എത്തിയിരുന്നുവെന്ന വിവരം ഞെട്ടിക്കുന്നത്…
കൊറോണ വൈറസിന്റെ പ്രഭവകേന്ദ്രം എന്ന നിലയില്‍ ലോകത്തിന്റെ മുഴുവന്‍ പഴികേട്ട സ്ഥലമാണ് ചൈനയിലെ വുഹാന്‍. എന്നാല്‍ ഇപ്പോള്‍ പുറത്തു വന്നിരിക്കുന്ന വിവരം ലോകത്തെയാകെ ഞെട്ടിക്കുന്നുവെന്നു പറഞ്ഞാല്‍ പോലും അത് അതിശയോക്തിയാവില്ല. ചൈനയില്‍ കോവിഡ് റിപ്പോര്‍ട്ട് ചെയ്യുന്നതിനു മുമ്പു തന്നെ അമേരിക്കയില്‍ വൈറസ് ഉണ്ടായിരുന്നു എന്നുള്ള പഠനമാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്. അമേരിക്കയിലെ പ്രധാന മാധ്യമമായ ബ്ലൂംബെര്‍ഗ് നടത്തിയ പഠനത്തിലാണ് ഇക്കാര്യം പറയുന്നത്. ചൈനയില്‍ ആദ്യ കേസ് റിപ്പോര്‍ട്ട് ചെയ്യും മുമ്പ് തന്നെ കൊറോണവൈറസ് ലോകത്ത് വ്യാപിച്ചു തുടങ്ങിയെന്ന് പഠനം പറയുന്നു. 2019 ഡിസംബര്‍ 13നും ജനുവരി 17നും ഇടയില്‍ അമേരിക്കയിലെ ഒമ്പത് സ്റ്റേറ്റുകളില്‍ നിന്ന് ലഭിച്ച 7389 രക്ത സാമ്പിളുകളില്‍ നിന്ന് 106 കേസുകള്‍ തിരിച്ചറിഞ്ഞെന്ന് പഠനം പറയുന്നു. റെഡ്ക്രോസാണ് സാമ്പിളുകള്‍ ശേഖരിച്ചത്. സാര്‍സ് കോവ്-2 ആദ്യമായി റിപ്പോര്‍ട്ട് ചെയ്യുന്നതിന് മുമ്പ് തന്നെ അമേരിക്കയില്‍ എത്തിയെന്നാണ് പഠനം…
Read Moreപിറന്നത് പുരുഷന്റെ പ്രത്യുല്പാദന അവയവുമായി ! ട്രാന്സ്ജെന്ഡറാകുമെന്ന് കരുതിയെങ്കിലും ഗര്‍ഭിണിയായപ്പോള്‍ ഞെട്ടിയവരില്‍ ഡോക്ടര്‍മാരും; ഒരു കൗമാരക്കാരന് ഗര്‍ഭിണിയായ കഥയിങ്ങനെ…
എല്ലാം തലതിരിഞ്ഞു സംഭവിക്കുന്ന കാലമാണിത്. ഇപ്പോള്‍ അമേരിക്കയില്‍ സംഭവിച്ച ഇക്കാര്യത്തിനെ അതിവിചിത്രമെന്നേ പറയാനാകൂ. പുരുഷ ലൈംഗികാവയവത്തോടെ ജനിച്ച്, ഒരു ആണ്‍കുട്ടിയായി വളര്‍ന്ന് വലുതായ കൗമാരക്കാരന് ഗര്‍ഭിണിയായിരിക്കുകയാണ്. അതിലും വിചിത്രമായ കാര്യം ഇയാള്‍ക്ക് പുരുഷ ലൈംഗികാവയവത്തോടൊപ്പം പ്രവര്‍ത്തന ക്ഷമമായ സ്ത്രീ പ്രത്യൂദ്പാദനാവയവം കൂടി ഉണ്ടെന്നുള്ളതാണ്. ആണ്കുട്ടിയായാണ് വളര്‍ത്തിയതെങ്കിലും മസച്ചുസറ്റ്സിലെ ബോസ്റ്റണ്‍ സ്വദേശിയായ മൈക്കി ചാനല്‍ എന്ന 18 വയസ്സുകാരന് താന്‍ മറ്റ് ആണ്‍കുട്ടികളില്‍ നിന്നും വ്യത്യസ്തനാണെന്ന തോന്നല്‍ ചെറുപ്പം മുതല്ക്കേ ഉണ്ടായിരുന്നു. ഗര്‍ഭാവസ്ഥയില്‍ ലിംഗ നിര്‍ണ്ണയ പരിശോധന നടത്തിയപ്പോള്‍ ജനിക്കാന്‍ പോകുന്നത് പെണ്‍കുട്ടി ആയിരിക്കും എന്നായിരുന്നു റിപ്പോര്‍ട്ട്. എന്നാല്‍ ആണ്‍കുട്ടി ജനിച്ചപ്പോള്‍ മാതാപിതാക്കളേക്കാള്‍ ഞെട്ടിയത് ഡോക്ടര്‍മാരാണ്. എന്നാല്‍ അധികം വൈകാതെ താന്‍ മറ്റ് ആണ്‍കുട്ടികളില്‍ നിന്ന് തികച്ചും വ്യത്യസ്ഥനാണെന്ന് മൈക്കിയ്ക്ക് തോന്നി. ആണ്‍കുട്ടിയാണെന്ന തോന്നല്‍ ഒരിക്കലും ഉണ്ടായിട്ടില്ലെന്ന് മൈക്കി പറയുന്നു. വളരുംതോറും ഒരു സ്ത്രീയുടെ ശരീരമായി മൈക്കിയുടെ ശരീരം…
Read Moreകൊറോണ ഉടനെയെങ്ങും പോകുമെന്ന് തോന്നുന്നില്ല ! രോഗ വ്യാപനം കുറയുന്നവെന്ന റിപ്പോര്‍ട്ടുകള്‍ തെറ്റെന്നു വ്യക്തമാക്കി കണക്കുകള്‍; ലോകത്തെ പ്രതിദിന രോഗവ്യാപനം ആദ്യമായി നാലു ലക്ഷം കടന്നു; രണ്ടാം വരവില്‍ വിറച്ച് യൂറോപ്പ്…
കൊറോണ വൈറസിന്റെ വ്യാപനം കുറഞ്ഞു വരികയാണെന്ന തരത്തില്‍ പുറത്തു വന്ന റിപ്പോര്‍ട്ടുകള്‍ തെറ്റെന്നു വ്യക്തമാക്കി കണക്കുകള്‍. ഇന്നലെ ഒറ്റ ദിവസം നാലുലക്ഷത്തിലധികം ആളുകള്‍ക്കാണ് ലോകത്ത് രോഗം ബാധിച്ചത്. ഏറ്റവും ഉയര്‍ന്ന പ്രതിദിന രോഗബാധയാണിത്. യൂറോപ്പിന്റെ ഭൂരിഭാഗവും പ്രദേശങ്ങളും കോവിഡ് വ്യാപനം തടയുന്നതിന് പുതിയ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുകയും ഒന്നിലധികം യുഎസ് സംസ്ഥാനങ്ങളില്‍ റെക്കോര്‍ഡ് ഉയര്‍ച്ച കാണിക്കുകയും ചെയ്തിട്ടുണ്ട്. വൈറസ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ അമേരിക്കയില്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഒരു പ്രധാന സാമ്പത്തിക ഉത്തേജക പാക്കേജ് നടപ്പാക്കാന്‍ ആവശ്യപ്പെട്ടിരിക്കുകയാണ്. കാരണം അമേരിക്കയില്‍ എട്ട് ദശലക്ഷത്തിലധികം പേര്‍ക്ക് രോഗം വ്യാപിച്ചു കഴിഞ്ഞു. പല സംസ്ഥാനങ്ങളിലും റെക്കോര്‍ഡ് വര്‍ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇന്ത്യാനയില്‍ കൊറോണ വൈറസ് വ്യാപനം ശരാശരി റെക്കോര്‍ഡ് തലത്തില്‍ വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. ശനിയാഴ്ചത്തെ സംസ്ഥാന ആരോഗ്യ ഉദ്യോഗസ്ഥരുടെ അപ്ഡേറ്റ് പ്രകാരം 31 പേര് കൂടിയാണ് സംസ്ഥാനത്ത് മരണത്തിനു കീഴടങ്ങിയത്. ഒക്ലഹോമയിലും രോഗികളുടെ…
Read Moreകമ്യൂണിസ്റ്റുകാര്‍ക്ക് ഇനി അമേരിക്കയില്‍ പൗരത്വമില്ല ! പാര്‍ട്ടിയുമായി ഏതെങ്കിലും തരത്തിലുള്ള ബന്ധമുള്ള കുടിയേറ്റക്കാര്‍ക്കും ഇനി കഷ്ടകാലം; പുതിയ നീക്കത്തിലൂടെ അമേരിക്കന്‍ സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്…
കമ്യൂണിസ്റ്റുകാര്‍ക്ക് എട്ടിന്റെ പണിയുമായി അമേരിക്കന്‍ സര്‍ക്കാര്‍. കമ്യൂണിസ്റ്റുകാരാണെങ്കില്‍ ഇനി അമേരിക്കയില്‍ പൗരത്വമോ സ്ഥിരതാമസത്തിനുള്ള അനുമതിയോ ലഭിക്കില്ലെന്ന് അമേരിക്കന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. കമ്യുണിസ്റ്റ് പാര്‍ട്ടിയുമായി ഏതെങ്കിലും തരത്തില്‍ ബന്ധമുള്ള കുടിയേറ്റക്കാര്‍ക്ക് അനുമതി നല്‍കേണ്ടതില്ലെന്ന് യുഎസ് സിഐഎസ് ആണ് തീരുമാനം എടുത്തിരിക്കുന്നത്. ഒക്ടോബര്‍ രണ്ടിനായിരുന്നു തീരുമാനം പ്രഖ്യാപിച്ചതെന്ന് ടെലെസെര്‍ ഇംഗ്ലീഷ് ആണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ചൈനയില്‍ നിന്നുള്ള കുടിയേറ്റം തടയുക ലക്ഷ്യമിട്ടാണ് നീക്കം. ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ അംഗമായിട്ടുള്ളവരെ തടയുകയാണ് പ്രധാന ഉദ്ദേശം. 90 ദശലക്ഷത്തോളം അംഗങ്ങളുള്ള ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടി (സിസിപി) ക്കാരില് അമേരിക്കന്‍ പൗരത്വത്തിന് വേണ്ടി അപേക്ഷിച്ചിട്ടുള്ളവര്‍ വരെയുണ്ടെന്നാണ് അമേരിക്ക കണക്കാക്കുന്നത്. 2018 ലെ കണക്കുകള്‍ പ്രകാരം മൊത്തം 2.5 ദശലക്ഷം വരുന്ന വിദേശികളില്‍ 5.5 ശതമാനവും ചൈനാക്കാരായിരുന്നു. ആ വര്‍ഷം അമേരിക്ക സ്ഥിരതാമസം അനുവദിച്ചത് 67,000 ചൈനാക്കാര്‍ക്കായിരുന്നു. മെക്സിക്കോയ്ക്കും ക്യൂബയ്ക്കും പിന്നാലെ മൂന്നാം സ്ഥാനമായിരുന്നു…
Read Moreചൈന നേരിടാന്‍ പോകുന്നത് മുമ്പെങ്ങുമില്ലാത്ത പ്രതിസന്ധി ! ചൈനയ്ക്കെതിരേ ഉപരോധം കടുപ്പിക്കാനുറച്ച് അമേരിക്ക; സാംസങിന്റെ ചൈനയിലെ അവസാന ടിവി ഫാക്ടറിയും പൂട്ടുന്നു…
അമേരിക്ക ചൈനയ്ക്കെതിരേ ഉപരോധങ്ങള്‍ കടുപ്പിക്കുന്നുവെന്ന് വാര്‍ത്തകള്‍ പരന്നതോടെ ഓഹരിവിപണിയില്‍ വന്‍ തകര്‍ച്ച നേരിട്ട് ചൈന. ഒറ്റയടിക്ക് 400 കോടി ഡോളറിന്റെ നഷ്ടമാണ് ചൈനയുടെ പ്രധാന ചിപ് നിര്‍മാതാവായ എസ്എംഐസിക്കുണ്ടായത്. ഹോങ്കോങ് വിപണിയില്‍ 22 ശതമാനവും, ഷാങ്ഹായ് വിപണിയില്‍ 11 ശതമാനവുമാണ് ഇടിഞ്ഞത്. ഇതോടെ ശരിക്കുമുള്ള ഉപരോധം പ്രഖ്യാപിച്ചാല്‍ സ്ഥിതി ദയനീയമാകുമെന്ന് വിപണി വിദഗ്ധര്‍ വിലയിരുത്തുന്നു. അമേരിക്കന്‍ കമ്പനികള്‍ ഇനി എസ്എംഐസിക്ക് സാധനങ്ങളോ സേവനങ്ങളോ നല്‍കരുതെന്ന ഉത്തരവ് പ്രതിരോധ വകുപ്പ് പുറത്തിറക്കിയേക്കാമെന്ന് റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തതാണ് തകര്‍ച്ചയ്ക്ക് വഴിവെച്ചത്. ഈ റിപ്പോര്‍ട്ട് ശരിയാവുകയാണെങ്കില്‍ പ്രോസസര്‍ നിര്‍മാണത്തില്‍ സ്വയംപര്യാപ്തത നേടാമെന്ന ചൈനയുടെ സ്വപ്നത്തിന് കനത്ത തിരിച്ചടി ഉണ്ടാകുമെന്ന് ഉറപ്പാണ്. ആവശ്യത്തിന് ചിപ്പുകള്‍ ഉണ്ടാക്കിയെടുക്കാനുള്ള ചൈനയുടെ അവസാന പ്രതീക്ഷയായിരുന്നു എസ്എംഐസി. അമേരിക്കന്‍ പ്രതിരോധ വകുപ്പിനെ കേന്ദ്രമാക്കിയിറങ്ങുന്ന ഇത്തരം വാര്‍ത്തകള്‍ക്കെതിരേ രൂക്ഷ പ്രതികരണമാണ് ചൈന നടത്തുന്നത്. നീതിയില്ലാത്ത പീഡനമാണിതെന്ന് ചൈന തുറന്നടിച്ചു. കുറച്ചു…
Read More