ആഫ്രിക്കന്‍ രാജ്യമായ സിംബാവെയില്‍ യുവാക്കള്‍ക്കിടയിലെ ലഹരി ഉപയോഗം ഗണ്യമായ തോതില്‍ വര്‍ധിച്ചിരിക്കുകയാണ്. സാമ്പത്തികമായി തകര്‍ച്ച നേരിടുന്ന രാജ്യത്ത് കുറഞ്ഞ ചെലവില്‍ ലഹരി ലഭിക്കാന്‍ യുവാക്കള്‍ സ്വീകരിക്കുന്ന മാര്‍ഗങ്ങള്‍ ഞെട്ടലുളവാക്കുകയാണ്. നിയമവിരുദ്ധമാണെങ്കിലും, അവിടെയുള്ള യുവാക്കള്‍ അത്തരത്തില്‍ സാധാരണമായി ഉപയോഗിക്കുന്ന ഒരു ലഹരി പാനീയമാണ് ബ്രോങ്ക്ലിയര്‍. മദ്യവും കഞ്ചാവും കഫ് സിറപ്പും ചേര്‍ത്ത് നിര്‍മിക്കുന്ന ചിലവ് കുറഞ്ഞ, എളുപ്പത്തില്‍ ലഭ്യമായ ഒരു പാനീയമാണ് അത്. എന്നാല്‍ കോവിഡ് മഹാമാരിയെ തുടര്‍ന്ന് അതിര്‍ത്തികള്‍ അടച്ചു പൂട്ടിയപ്പോള്‍ വിപണിയില്‍ എത്തുന്ന മരുന്നുകളുടെ ഒഴുക്ക് കുറഞ്ഞു. ഇതോടെ കരിഞ്ചന്തയില്‍ ബ്രോങ്ക്ലിയറിന്റെ ലഭ്യത കുറഞ്ഞു. ഇതോടെയാണ് ലഹരിയ്ക്കായി മറ്റുവഴികള്‍ തേടാന്‍ യുവാക്കള്‍ ആരംഭിച്ചത്. ഒടുവില്‍ അവര്‍ കണ്ടെത്തിയത് വിചിത്രമായ ഒരു മാര്‍ഗമാണ്. ഉപയോഗിച്ച് വലിച്ചെറിഞ്ഞ സാനിറ്ററി പാഡുകളില്‍ നിന്നും, ബേബി ഡയപ്പറുകളില്‍ നിന്നും ഒരു ദ്രാവകം വേര്‍തിരിച്ചെടുത്ത് മയക്ക് മരുന്നിന് പകരമായി ഉപയോഗിക്കാന്‍ ആരംഭിച്ചിരിക്കയാണ് അവര്‍.…
Read More