ഏറ്റൂമാനൂർ: ഏറ്റുമാനൂരിൽ വീട്ടുജോലിക്കരിയെ കൊലപ്പെടുത്തിയ സംഭവം കരുതിക്കൂട്ടിയുള്ള കൊലയെന്ന് സംശയം. കട്ടച്ചിറ കടവിൽ പി.ആർ.രാജന്റെ ഭാര്യ ഉഷാരാജനാ (50) ണ് കൊല്ലപ്പെട്ടത്. കൊല നടത്തിയതെന്നു കരുതുന്ന പാദുവ സ്വദേശി പ്രഭാകരനെയാണ് പോലീസ് കസ്റ്റഡിയിൽ എടുത്തത്. ഇയാളിപ്പോൾ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. ഏറ്റുമാനൂർ വിമല ആശുപത്രിക്ക് സമീപമുള്ള ടോമി ജോസഫിന്റെ വീട് വൃത്തിയാക്കാൻ വന്നതായിരുന്നു കൊല്ലപ്പെട്ട ഉഷ. ചൊവ്വാഴ്ച രാവിലെയാണ് ഉഷയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. ടോമി ജോസഫിന്റെ തറവാട് വീട്ടിലെ കാര്യങ്ങൾ നോക്കി നടത്തുന്നത് പ്രഭാകരനാണ്. ടോമി ജോസഫ് കുടുംബത്തോടൊപ്പം സൗത്ത് ആഫ്രിക്കയിലാണ്. വീട് വൃത്തിയാക്കുന്ന സമയത്ത് ടോമിയുടെ സഹോദരങ്ങൾ പ്രഭാകരനോട് പറഞ്ഞ് ആളെ ഏർ്പ്പാട് ചെയ്യുകയാണ് പതിവ്. ഉഷയാണ് സ്ഥിരമായി വീട് വൃത്തിയാക്കാനായി എത്തുന്നത്. എന്നാൽ കഴിഞ്ഞ ദിവസം വീട് വൃത്തിയാക്കാൻ ടോമിയുടെ സഹോദരങ്ങൾ ആവശ്യപ്പെട്ടിരുന്നില്ല എന്നാണ് പോലീസ് അന്വേഷണത്തിൽ വ്യക്തമായത്. അപ്പോൾ പ്രഭാകരൻ…
Read More