കൊച്ചി: സിനിമയിലെ കാസ്റ്റിംഗ് കൗച്ച് ഇന്നും ഇന്നലെയുമൊന്നും തുടങ്ങിയ കാര്യമല്ല. പല നടിമാരും സമീപകാലത്ത് തങ്ങള്‍ക്കു നേരിടേണ്ടി വന്ന അനുഭവങ്ങള്‍ തുറന്നു പറയുകയും ചെയ്തു. എന്നാല്‍ ഇന്നുവരെ ആരും പറയാത്ത രീതിയില്‍ കാര്യങ്ങള്‍ പച്ചയ്ക്കു പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് ദേശിയ പുരസ്‌ക്കാര ജേതാവായ നടി ഉഷ ജാദവ്. ആദ്യമായി ഒരു സിനിമയിലേക്കു തിരഞ്ഞെടുക്കപ്പെട്ടപ്പോള്‍ സന്തോഷിച്ചു എന്നും എന്നാല്‍ ആദ്യ ദിവസം തന്നെ താന്‍ ലൈംഗിക ചൂഷണത്തിന് ഇരയായി എന്നും ഇവര്‍ പറയുന്നു. സംഭവത്തെക്കുറിച്ച് ഉഷയുടെ വാക്കുകള്‍ ഇങ്ങനെ.ആദ്യമായി ഒരു സിനിമയില്‍ അവസരം ലഭിച്ചപ്പോള്‍ ഞാന്‍ ഏറെ സന്തോഷിച്ചു. നമുക്ക് അവസരം നല്‍കുന്നവരെ സന്തോഷിപ്പിക്കണം എന്ന ഒരു വ്യവസ്ഥ ഉണ്ടായിരുന്നതായി എനിക്കറിയില്ലായിരുന്നു. അവര്‍ ചോദിക്കുന്നത് പണമാണെന്നാണ് ഞാന്‍ വിചാരിച്ചത്. പക്ഷേ അവര്‍ക്ക്പണം വേണ്ട. പകരം കിടയ്ക്ക പങ്കിടണം. ഒരു നടി എന്ന നിലയില്‍ സെക്‌സ് ആസ്വദിക്കണമെന്നും എപ്പോഴും സെക്‌സ് ചെയ്യാന്‍…
Read More