കോഴിക്കോട്ട് വീട്ടുകാരുമായുള്ള പിണക്കത്തെത്തുടര്‍ന്ന് വീട്ടുവിട്ടിറങ്ങിയ 16 വയസ്സുകാരിയെ റെയില്‍വേ സ്റ്റേഷനില്‍ നിന്നു ദുരുദ്ദേശ്യത്തോടെ ലോഡ്ജിലെത്തിച്ചു പൂട്ടിയിട്ട മലപ്പുറം സ്വദേശി പിടിയില്‍. വെള്ളിയാഴ്ച രാത്രി നഗരത്തിലുടനീളം പോലീസ് നടത്തിയ പരിശോധനയുടെ ഭാഗമായി റെയില്‍വേ സ്റ്റേഷനു സമീപത്തെ ലോഡ്ജില്‍ നടത്തിയ റെയ്ഡിലാണു പെണ്‍കുട്ടിയെ മുറിയില്‍ പൂട്ടിയിട്ട നിലയില്‍ കണ്ടെത്തിയത്. പെണ്‍കുട്ടിയെ ലോഡ്ജിലെത്തിച്ച മലപ്പുറം മമ്പറം നെച്ചിക്കാട്ട് ഉസ്മാനെ (53) അറസ്റ്റ് ചെയ്യുകയായിരുന്നു. വീട്ടുകാരുമായി പിണങ്ങി രാത്രി വീടുവിട്ടിറങ്ങിയ കോഴിക്കോട് സ്വദേശിനി കണ്ണൂരിലെ ബന്ധുവീട്ടിലേക്കു പോകാനാണു ബസില്‍ രാത്രി ഏഴരയോടെ റെയില്‍വേ സ്റ്റേഷനിലെത്തിയത്. അവിടെ വച്ചാണ് ഉസ്മാന് പെണ്‍കുട്ടിയെ പരിചയപ്പെടുന്നത്. രാത്രി ഒറ്റയ്ക്കു യാത്ര ചെയ്യുന്നത് അപകടമാണെന്നു പറഞ്ഞ പ്രതി പെണ്‍കുട്ടിക്കു സഹായവും സംരക്ഷണവും വാഗ്ദാനം ചെയ്തു. ഓട്ടോറിക്ഷയില്‍ റെയില്‍വേ സ്റ്റേഷനു സമീപത്തെ ലോഡ്ജിലെത്തിച്ചു. അച്ഛനും മകളുമാണെന്നു പറഞ്ഞാണു മുറിയെടുത്തത്. . കുട്ടിയെ മുറിയില്‍ കയറ്റിയ ശേഷം മുറി അകത്തു നിന്നു…
Read More