അമേരിക്കയിലെ യൂട്ടായിലെ മരുഭൂമിയില്‍ പ്രത്യക്ഷപ്പെടുകയും പിന്നീട് അപ്രത്യക്ഷമാകുകയും ചെയ്ത നിഗൂഢ ലോഹ സ്തംഭം വീണ്ടും വാര്‍ത്തകളില്‍ ഇടംപിടിക്കുന്നു. ആ ലോഹസ്തംഭത്തെ കുറിച്ചുള്ള ചര്‍ച്ചകള്‍ അവസാനിക്കും മുന്‍പേ യൂറോപ്യന്‍ രാജ്യമായ റൊമേനിയയില്‍ മറ്റൊരു ലോഹസ്തംഭം പ്രത്യക്ഷപ്പെട്ടിരിക്കുകയാണ്. റൊമാനിയയിലെ പിയാത്ര നെംസ് നഗരത്തിലെ പെട്രോഡാവ ഡാഷ്യന് കോട്ടയ്ക്കു സമീപമാണ് കഴിഞ്ഞ വ്യാഴാഴ്ച ഈ ലോഹസ്തംഭം പ്രത്യക്ഷപ്പെട്ടത്. ത്രികോണ ആകൃതിയിലാണ് ഇതുള്ളതെന്നും 13 മീറ്റര്‍ ഉയരമുണ്ടെന്നും ഡെയ്ലി മെയില്‍ റിപ്പോര്‍ട്ട് ചെയ്തു. തിളക്കമുള്ള പ്രതലമാണ് ഈ സ്തംഭത്തിനുള്ളത്. ചിത്രപ്പണികളുടേതിന് സമാനമായ വരകളും കാണാം. സ്തംഭം എവിടെനിന്ന് വന്നുവെന്ന കാര്യത്തെ കുറിച്ച് അന്വേഷണം ആരംഭിച്ചതായി നെംസ് കള്‍ച്ചറല്‍ ആന്‍ഡ് ഹെറിറ്റേജ് ഉദ്യോഗസ്ഥന് പറഞ്ഞു. കഴിഞ്ഞ 18-നാണ് ദക്ഷിണ യൂട്ടായില്‍ ഒരു ലോഹസ്തംഭം പ്രത്യക്ഷപ്പെട്ടത്. യൂട്ടായിലെ ബ്യൂറോ ഓഫ് ലാന്‍ഡ് മാനേജ്മെന്റ്(ബി.എല്‍.എം.)ആണ് ത്രികോണ ആകൃതിയിലുള്ള ഈ ലോഹസ്തംഭം കണ്ടെത്തിയത്. 12 മീറ്ററായിരുന്നു ഇതിന്റെ ഉയരം.…
Read MoreTag: utah
അന്യജീവികള്‍ കൊണ്ടിട്ട ലോഹപ്പാളി ‘അപ്രത്യക്ഷമായി’ ! നീക്കം ചെയ്തത് അജ്ഞാതര്‍ എന്ന് തറപ്പിച്ചു പറഞ്ഞ് യൂട്ടാ ബ്യൂറോ ഓഫ് ലാന്‍ഡ് മാനേജ്മെന്റ് അധികൃതര്‍; അന്യജീവികളെക്കുറിച്ചുള്ള ചര്‍ച്ചകള്‍ വീണ്ടും സജീവമാകുമ്പോള്‍…
പടിഞ്ഞാറന്‍ അമേരിക്കയിലെ യൂട്ടായിലെ മരുഭൂമിയില്‍ കുഴിച്ചിട്ട നിലയില്‍ കണ്ടെത്തിയ ദുരൂഹമായ മെറ്റല്‍ പാളി അപ്രത്യക്ഷമായി. ഇത് അജ്ഞാതര്‍ നീക്കം ചെയ്തതാണെന്നു യൂട്ടാ ബ്യൂറോ ഓഫ് ലാന്‍ഡ് മാനേജ്മെന്റ് അറിയിച്ചു. യൂട്ടയിലെ മരുഭൂമിയിലെ ചെങ്കല്ലുകളിലാണ് ഉപരിതലത്തില്‍ നിന്ന് 12 അടി പൊങ്ങിനില്ക്കുന്ന തരത്തിലുള്ള തിളക്കമുള്ള ത്രികോണാകൃതിയിലുള്ള പാളി കഴിഞ്ഞ ബുധനാഴ്ച കണ്ടെത്തിയത്. ഹെലികോപ്റ്ററില്‍ സഞ്ചരിച്ചിരുന്നവരാണ് ആദ്യം ലോഹപ്പാളി കണ്ടത്. ഇതു അന്യഗ്രഹജീവികള്‍ സ്ഥാപിച്ചതാണെന്നായിരുന്നു അഭ്യൂഹം. പിന്നാലെ, സാമൂഹിക മാധ്യമങ്ങള്‍ നിരവധി കഥകളും പ്രചരിപ്പിച്ചു. ചിലര്‍ വിഖ്യാത ഹോളിവുഡ് സംവിധായകന് സ്റ്റാന്‍ലി കുബ്രിക്കിന്റെ സയന്‍സ് ഫിക്ഷന്‍ ‘ക്ലാസിക് 2001: എ സ്പേസ് ഒഡീസി’ എന്ന സിനിമയിലെ വിചിത്രമായ ലോഹ പാളികള്‍ പോലെയാണിതെന്ന് കണ്ടെത്തി. ഗൂഗിള്‍ എര്ത്തിലൂടെ മെറ്റല്‍ പാളിയുടെ ചിത്രം അതിവേഗം പ്രചരിച്ചു. മെറ്റല്‍ പാളി അപ്രത്യക്ഷമായതിനെക്കുറിച്ച് കാര്യമായ അന്വേഷണമൊന്നും തുടങ്ങിയിട്ടില്ല. ഇതു സ്ഥാപിച്ചതാരാണെന്നും വ്യക്തമല്ല. എന്തായാലും ഇതു സംബന്ധിച്ച…
Read More