സത്യസന്ധനായ കള്ളന്‍ ! അടിച്ചോണ്ടു പോയ വാര്‍പ്പ് തിരികെ വച്ച് കള്ളന്റെ പ്രായശ്ചിത്തം; വാര്‍പ്പ് അടിച്ചു മാറ്റാന്‍ കള്ളനെ പ്രേരിപ്പിച്ചത്…

മുതുകുളം: മോഷണ മുതല്‍ മറിച്ചു വില്‍ക്കുകയാണ് സാധാരണ് ഗതിയില്‍ കള്ളന്മാര്‍ ചെയ്യുന്നത്. എന്നാല്‍ മോഷ്ടിച്ച മുതല്‍ അതേസ്ഥലത്തു തിരികെ എത്തിച്ചാണ് ചിങ്ങോലിയിലെ കള്ളന്‍ മാതൃകയായത്.കഴിഞ്ഞ മൂന്നാം തീയതി രാത്രിയാണു ചിങ്ങോലി ക്ഷീരോല്‍പാദന സംഘത്തില്‍ നിന്നും 50,000 രൂപയോളം വിലവരുന്ന വാര്‍പ്പ് മോഷണം പോയത്. സംഘത്തിലെ വനിതാ യൂണിറ്റ് പാല്‍പേട നിര്‍ മിക്കുന്നതിനായി സൂക്ഷിച്ചിരുന്ന വാര്‍പ്പാണു ഗോഡൗണ്‍ കുത്തിത്തുറന്നു കള്ളന്‍ മോഷ്ടിച്ചുകൊണ്ടുപോയത്. തുടര്‍ന്നു സംഘം പ്രസിഡന്റ് മുഞ്ഞിനാട്ട് രാമചന്ദ്രന്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ കരീലകുളങ്ങര പൊലീസ് അന്വേഷണം നടത്തിവരികയായിരുന്നു. തുടര്‍ന്നാണ് ഏവരെയും അമ്പരപ്പിച്ച് കള്ളന്‍ തന്റെ ‘സത്യസന്ധത’ തെളിയിച്ചത്. പൊലീസ് സംശയമുളള ചിലരെ ചോദ്യം ചെയ്തു വരുന്നതിനിടെയാണു കഴിഞ്ഞ ദിവസം രാത്രി മോഷണ വസ്തു സംഘം പ്രവര്‍ത്തിച്ചുവരുന്ന മതില്‍ക്കെട്ടിനുളളില്‍ കളളന്‍ തന്നെ തിരികെ കൊണ്ടു വച്ചു കടന്നു കളഞ്ഞത്. മോഷണ വസ്തു തിരികെ കിട്ടിയതോടെ കള്ളനെ പിടികൂടാനുള്ള ഒരുക്കത്തിലാണ്…

Read More