ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതു മുതല്‍ മറ്റു സംസ്ഥാനങ്ങളില്‍ ജോലി ചെയ്യുന്ന നിരവധി തൊഴിലാളികളാണ് എങ്ങനെയും സ്വന്തം നാട്ടിലേക്ക് എത്തിപ്പെടാന്‍ ശ്രമിച്ചു കൊണ്ടിരിക്കുന്നത്. ഇങ്ങനെ നാട്ടിലേക്ക് മടങ്ങാന്‍ ശ്രമിക്കുന്ന പലരും യാത്രയ്ക്കിടെ മരണമടയുകയും ചെയ്യുന്നുണ്ട്. നാട്ടിലേക്കുള്ള മടക്കയാത്രയില്‍ സുഹൃത്തിന്റെ മടിയില്‍ തളര്‍ന്നു വീണു കിടക്കുന്ന കുടിയേറ്റ തൊഴിലാളിയുടെ ചിത്രമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാവുന്നത്. ഉത്തര്‍പ്രദേശിലേയക്കുള്ള മടക്കയാത്രയില്‍ മധ്യപ്രദേശിലെ ശിവപുരി ജില്ലയിലുള്ള റോഡരികിലാണ് കുടിയേറ്റ തൊഴിലാളി തളര്‍ന്നു വീണത്. നാട്ടിലേയ്ക്ക് മടങ്ങാനുള്ള കുടിയേറ്റ തൊഴിലാളികളുടെ അതിദയനീയതയില്‍ കണ്ണീര് ഒഴുക്കാതിരിക്കാനാകില്ലെന്ന കോടതികളുടെ വാക്കുകള്‍ ഓരോ ദിവസവും അന്വര്‍ത്ഥമാകുന്ന കാഴ്ചയാണ്. മണിക്കൂറുകള്‍ക്ക് ശേഷം 24കാരനായ യുവാവ് ആശുപത്രിയില്‍വച്ച് മരണപ്പെടുകയും ചെയ്തു. അതിതീവ്ര ചൂടിനെ തുടര്‍ന്നുണ്ടായ സങ്കീര്‍ണതകളാണ് തൊഴിലാളിയുടെ മരണത്തില്‍ അവസാനിച്ചത്. ഗുജറാത്തില്‍ നിന്ന് ഉത്തര്‍പ്രദേശിലേയ്ക്കുള്ള മടക്കയാത്രയില്‍ പെട്ട സംഘത്തിലുള്ള തൊഴിലാളിയായിരുന്നു 24 കാരനായ അമൃത്. ട്രക്കിലായിരുന്നു ഇവരുടെ യാത്ര. സൂറത്തിലുള്ള ഫാക്ടറിയിലെ ജോലി…
Read MoreTag: uthar pradesh
വീണ്ടും ലേഡി ടാര്സന്! യുപിയിലെ വനത്തില്‍ കുരങ്ങുകള്‍ക്കൊപ്പം കണ്ടെത്തിയ എട്ടുവയസുകാരി നടന്നത് നാലുകാലില്‍; പെണ്‍കുട്ടിയ്ക്ക് സംസാരിക്കാന്‍ അറിയില്ല
എഡ്ഗാര്‍ റൈസ് ബറോസ് എന്ന എഴുത്തുകാരന് സൃഷ്ടിച്ച ടാര്സന് ലോകമെമ്പാടുമുള്ളവരുടെ ആവേശമാണ്. ടാര്‍സനേപ്പോലെ ജീവിക്കുന്ന പലരേയും പിന്നീട് കണ്ടെത്തിയിട്ടുണ്ട്. ഇപ്പോള്‍ യുപിയിലെ ഒരു വനത്തില്‍ നിന്ന് കണ്ടെത്തിയ പെണ്‍കുട്ടിയെ ലേഡി ടാര്സന് എന്നു തന്നെ വിളിക്കാം. സംസാരിക്കാനോ മനുഷ്യരേപ്പോലെ പെരുമാറാനോ അറിയാത്ത എട്ടുവയസുകാരിയെ കുരങ്ങന്മാരുടെ ഒപ്പമാണ് പോലീസ് കണ്ടെത്തിയത്. കത്താര്നിയാഘട്ട് വന്യമൃഗ സംരക്ഷണ കേന്ദ്രത്തില്‍ പതിവ് പട്രോളിങ്ങിനിടെ മോത്തിപ്പുര് റേഞ്ചില്‍നിന്ന് സബ് ഇന്‍സ്പെക്ടര്‍ സുരേഷ് യാദവാണ് കുട്ടിയെ കണ്ടെത്തിയത്. കൂടെയുണ്ടായിരുന്ന കുരങ്ങന്മാരേപ്പോലെ നാലുകാലില്‍ നടന്ന പെണ്‍കുട്ടിയെ രക്ഷപ്പെടുത്താന്‍ ശ്രമിച്ചപ്പോള്‍ പെണ്‍കുട്ടിയും കുരങ്ങുകളും അക്രമാസക്തരായി. പിന്നെ ഓടിയൊളിക്കാന്‍ ശ്രമിച്ച പെണ്‍കുട്ടിയെ സാഹസികമായി പൊലീസ് സംഘം പിടികൂടുകയായിരുന്നു. ജില്ലാ ആശുപത്രിയിലേക്ക് മാറ്റിയ കുട്ടി ഇപ്പോള്‍ നിരീക്ഷണത്തിലാണ്. കുട്ടിക്ക് സംസാരിക്കാനറിയില്ലെന്ന് പൊലീസ് പറഞ്ഞു. ഒരു ഭാഷയും മനസ്സിലാകുന്നുമില്ല. മനുഷ്യരെക്കാണുമ്പോള്‍ പേടിയോടെ ഒളിക്കുന്നു. ഇടയ്ക്കിടെ കുട്ടി അക്രമാസക്തയാകുന്നുണ്ടെന്നും ഡോക്ടര്‍മാര്‍ പറയുന്നു. കുട്ടി സാവധാനം…
Read More