കൊല്ലം: അഞ്ചലിൽ ഉത്ര എന്ന യുവതിയെ പാന്പിനെ കൊണ്ടു കടിപ്പിച്ചുകൊന്നുവെന്ന കേസിൽ അന്തിമവാദം നാളെ മുതല്‍ കൊല്ലം ആറാം അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി എം മനോജ് മുമ്പാകെ ആരംഭിക്കും. അന്തിമവാദത്തിന് മുമ്പുള്ള മുഴുവന്‍ വിചാരണ നടപടികളും പൂര്‍ത്തിയായി. പ്രതിഭാഗം സാക്ഷി വിസ്താരമാണ് ഇന്നലെ പൂര്‍ത്തിയായത്. പ്രതിഭാഗം മൂന്ന് സാക്ഷികളെ വിസ്തരിക്കുകയും 24 രേഖകള്‍ ഹാജരാക്കുകയും മൂന്ന് സിഡികള്‍ തൊണ്ടിമുതലായി കോടതി മുമ്പാകെ സമര്‍പ്പിക്കുകയും ചെയ്തു. പ്രോസിക്യൂഷന് ഭാഗത്തുനിന്ന് 87 സാക്ഷികളെയും 286 രേഖകളും 40 തൊണ്ടിമുതലുകളും ഹാജരാക്കി. പ്രോസിക്യൂഷന് ഭാഗം സാക്ഷികളായി വിസ്തരിച്ചവരെ പ്രതിഭാഗത്തിന്റെ ആവശ്യപ്രകാരം വീണ്ടും വിസ്തരിച്ചിരുന്നു. വാദത്തിന്റെ വേളയില്‍ ഡിജിറ്റല്‍ തെളിവുകള്‍ നേരില്‍ പരിശോധിക്കണമെന്നതിനാല്‍ തുറന്ന കോടതിയില്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാണ് വാദം കേള്‍ക്കുന്നത്. പ്രതി ഉത്രയുടെ ഭർത്താവായ സൂരജിനെ വീഡിയോ കോണ്‍ഫറന്‍സ് വഴിയാണ് വിചാരണ നടപടികളില്‍ പങ്കെടുപ്പിക്കുന്നത്. നാളെ സ്പെഷ്യല്‍ പബ്ലിക്…
Read MoreTag: uthra
ഉത്ര വധക്കേസ് ; കോടതി വിചാരണ ഏഴിന് തുടങ്ങും; കേസില്‍ സാക്ഷികളായി ഹാജരാകാൻ വാവ സുരേഷും
അഞ്ചല്‍ : പ്രമാദമായ അഞ്ചല്‍ ഉത്ര കൊലക്കേസില്‍ ഈ മാസം ഏഴിന് വിചാരണ ആരംഭിക്കാന്‍ കോടതി തീരുമാനം. കേസ് അന്വേഷിച്ച ക്രൈംബ്രാഞ്ച് സമര്‍പ്പിച്ച കുറ്റപത്രത്തിന് മേല്‍ കൊല്ലത്തെ ആറാം നമ്പർ അഡീഷണൽ സെഷൻസ് കോടതി ജഡ്ജി എം മനോജ് മുമ്പാകെയാണ് കേസിന്റെ വിചാരണ നടക്കുക. വിചാരണ നടപടികളുടെ ഭാഗമായി പ്രതിഭാഗം അഭിഭാഷകനോട് കോടതിയില്‍ ഏഴിന് ഹാജരാകാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. കൊല്ലപ്പെട്ട ഉത്രയുടെ ഭര്‍ത്താവ് സൂരജ് (27) ആണ് കേസിലെ മുഖ്യ പ്രതി. മാസങ്ങളായി നടന്ന ഗൂഡാലോചനയും ആസൂത്രിതവുമായിരുന്നു ഉത്രയുടെ കൊലപാതകമെന്നും സ്വത്തുക്കള്‍ നഷ്ടമാകാതിരിക്കാന്‍ വേണ്ടിയുള്ള ശ്രമായിരുന്നു ആര്‍ക്കും സംശയം തോന്നാത്ത വിധം പാമ്പിനെ ഉപയോഗിച്ചുള്ള കൊലപാതകം എന്നും ക്രൈംബ്രാഞ്ച് കുറ്റപത്രത്തില്‍ പറയുന്നു. ഇക്കഴിഞ്ഞ മേയ് ഏഴിനാണ് അഞ്ചല്‍ ഏറം വിഷു വെള്ളിശേരി വീട്ടില്‍ ഉത്രയെ അഞ്ചലിലെ വീട്ടില്‍ കിടപ്പ് മുറിയില്‍ പാമ്പ് കടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയത്.…
Read Moreഉത്ര വധക്കേസിൽ കുറ്റപത്രം സമർപ്പിച്ചു; പ്രതി സൂരജ് മാത്രം
പുനലൂർ: ഉത്രയുടെ കൊലപാതകത്തിൽ അന്വേഷണ സംഘം പുനലൂർ ഒന്നാം ക്ലാസ് മജിസ്ട്രേട്ട് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു. ഭർത്താവ് സൂരജ് മാത്രമാണ് കൊലപാതകം ആസൂത്രണം ചെയ്തതും നടപ്പാക്കിയതും. പ്രതിയായ സൂരജ് നടത്തിയത് അത്യപൂർവങ്ങളിൽ അപൂർവമായ കുറ്റകൃത്യമെന്നും കുറ്റപത്രത്തിൽ പരാമർശം. സ്ത്രീധനം നഷ്ടമാകാതെ ഭിന്നശേഷിക്കാരിയായ ഭാര്യയെ ഒഴിവാക്കാനായിരുന്നു കൊലപാതകം നടത്തിയത്. പാമ്പിനെ ഉപയോഗിച്ച് കൊലപ്പെടുത്തിയാൽ സ്വഭാവിക മരണമെന്ന് ബന്ധുക്കൾ ധരിക്കുമെന്ന് പ്രതി കരുതി. ശാസ്ത്രീയ തെളിവുകൾ അടിസ്ഥാനമാക്കിയായിരുന്നു കേസ് അന്വേഷണമെന്നും കുറ്റപത്രത്തിൽ പറയുന്നു. പാമ്പിനെ ഉപയോഗിച്ചുള്ള കൊലപാതകം സംസ്ഥാനത്ത് ആദ്യമാണെന്നും ആയിരത്തിലധികം പേജുള്ള കുറ്റപത്രത്തിൽ പറയുന്നു. അറസ്റ്റ് രേഖപ്പെടുത്തി 90 ദിവസങ്ങൾക്ക് മുമ്പ് കുറ്റപത്രം സമർപ്പിച്ചതിനാൽ സൂരജിന് ജാമ്യം ലഭിക്കില്ല. കേസില്‍ മാപ്പ് സാക്ഷിയായ പാമ്പ് പിടുത്തക്കാരന് സുരേഷാണ് പ്രാസിക്യൂഷന്റെ നിര്‍ണായക സാക്ഷി. കേസില്‍ രണ്ടാമത്തെ കുറ്റപത്രം രണ്ടാഴ്ചക്കുള്ളില്‍ സമര്‍പ്പിക്കും. അതിവേഗ വിചാരണയ്ക്കായി ഹൈക്കോടതിയെ സമീപിക്കും. അഞ്ചൽ ഏറം സ്വദേശിയായ…
Read Moreഒരു കല്യാണത്തോടെ എല്ലാം ശരിയാകുമെന്ന് അവര്‍ ഓര്‍ക്കും അല്ലേല്‍ പലരും ഉപദേശിക്കും ! ബുദ്ധിക്കുറവുള്ള പെണ്‍കുട്ടിയ്ക്ക് എന്തിന് ഇത്രയും കനത്ത സ്ത്രീധനം കൊടുത്തുവെന്ന് കല മോഹന്‍…
മലയാളികളെ ആകെ ഞെട്ടിച്ച ഉത്രയുടെ കൊലപാതകത്തില്‍ പ്രതികരണവുമായി പ്രമുഖ സൈക്കോളജിസ്റ്റ് കൗണ്‍സിലറായ കല മോഹന്‍. ബുദ്ധിക്കുറവുള്ള ആ പെണ്‍കുട്ടിയ്ക്ക് എന്തിന് ഇത്രയധികം സ്ത്രീധനം നല്‍കിയെന്നും ആ തുക ഫിക്സഡ് ഡിപ്പോസിറ്റായി ഇട്ടാല്‍ പോരായിരുന്നോ എന്നും കല മോഹന്‍ ചോദിക്കുന്നു. തന്റെ ഫേസ്ബുക്ക് പോസ്റ്റിലാണ് കല മോഹന്‍ ഇക്കാര്യം പറഞ്ഞത്. കലമോഹന്റെ പോസ്റ്റിന്റെ പൂര്‍ണരൂപം… ബുദ്ധികുറവുള്ള ആ പെണ്‍കുട്ടിക്ക് ഇത്രയും കനത്ത സ്ത്രീധനം എന്തിനു കൊടുത്തു, അവള്‍ക്കു ഫിക്സിഡ് ഡിപ്പോസിറ് ആയി ഇട്ടാല്‍ പോരായിരുന്നോ എന്ന് ചോദ്യങ്ങള്‍.. നമ്മള് വെറുതെ കാണുന്നത് കൊണ്ടാണ് പ്രശ്നങ്ങള്‍ മനസ്സിലാകാത്തത്. വെറുതെ കേള്‍ക്കുന്നത് കൊണ്ടാണ്.. ഉത്കണു തുറന്നു കണ്ടാല്‍, ഹൃദയം തുറന്നു കേട്ടാല്‍ എല്ലാം വ്യക്തമാകും.. IQ, E Q, മാത്രമാണ് പുറകോട്ട്.. ഹോര്‍മോണ്‍ എല്ലാം യാഥാസ്ഥിതിയില്‍ തന്നെയാണ്.. ഒരമ്മയ്ക്ക് മനസ്സിലാകും, മകള്‍ക്കു ഇനി ഒരു ആണ്‍തുണ വേണമെന്ന്.. അഭ്യസ്തവിദ്യര്‍ എങ്കിലും, ഒരു…
Read More