കൊല്ലം : പാന്പിനെക്കൊണ്ട് കടിപ്പിച്ചു കൊല്ലുക എന്നത് കേരളത്തിന് കേട്ടുകേൾവി പോലുമില്ലാത്തതായിരുന്നു. വിചിത്രവും ക്രൂരവുമായ ഒരു കൊലപാതകം തെളിയിക്കാൻ അന്വേഷണ സംഘം സഞ്ചരിച്ചത് അസാധാരണ വഴികളിലൂടെയും. 2018 മാര്‍ച്ച് 25 നായിരുന്നു ഏറം വെള്ളിശേരില്‍ വീട്ടില്‍ ഉത്രയുടെയും അടൂര്‍ പറക്കോട് ശ്രീസൂര്യയില്‍ സൂരജിന്റെയും വിവാഹം നടക്കുന്നത്. വിവാഹ സമ്മാനമായി നൂറുപവന്‍ സ്വര്‍ണം, ലക്ഷങ്ങള്‍ വിലവരുന്ന കാര്‍, എന്നിവയുൾപ്പെടെ ഉത്രയുടെ കുടുംബത്തില്‍ നിന്നും അരക്കോടി രൂപയോളം വരുന്ന സ്വത്ത് വകകളാണ് സ്ത്രീധനമായി സൂരജന് ലഭിച്ചത്. വീടുപണിയ്ക്കും വാഹനം വാങ്ങുന്നതിനുമായി വേറെയും ലക്ഷങ്ങള്‍, സഹോദരിക്ക് സ്കൂട്ടര്‍ എന്നിവ പുറമേ. മാസം വട്ടചെലവിന് പ്രത്യേകം തുക. വിവാഹം കഴിഞ്ഞ് കുറച്ചു നാള് കഴിഞ്ഞപ്പോഴേക്കും ഉത്രയെ ഒഴിവാക്കാനുള്ള പോംവഴികളും സൂരജ് ആലോചിച്ചു തുടങ്ങി. ഇതിനടിയില്‍ ഇരുവര്‍ക്കും കുഞ്ഞും ജനിച്ചു. വിവാഹ മോചനം ആദ്യം ആലോചിച്ചുവെങ്കിലും അങ്ങനെ വന്നാല്‍ തനിക്ക് ലഭിച്ച അരക്കോടിയോളം സ്വത്ത്…
Read MoreTag: uthra case
ഉത്ര കൊലക്കേസ്; പാമ്പുപിടുത്തക്കാരൻ സുരേഷിന് എല്ലാം അറിയാമായിരുന്നു; മൂർഖൻ കുഞ്ഞുങ്ങളെ ലഹരിക്ക് ഉപയോഗിച്ചു; നാവിൽ ഒരു തവണ കൊത്തുന്നതിന് ഈടാക്കിയിരുന്ന ചാർജ്ജ് ഞെട്ടിക്കുന്നത്
അഞ്ചല്‍ : കൊലക്കേസില്‍ വനപാലകരുടെ കസ്റ്റഡിയില്‍ ഉണ്ടായിരുന്ന പ്രധാന പ്രതികളായ സൂരജ്, സുരേഷ്കുമാര്‍ എന്നിവരുടെ കുറ്റസമ്മത മൊഴി പുറത്തുവന്നിരുന്നു. ഒരാഴ്ചത്തെ തെളിവെടുപ്പിന് ശേഷം പ്രതികളെ വനംവകുപ്പ് കോടതിയില്‍ ഹാജരാക്കിയിരുന്നു. തെളിവെടുപ്പിനിടെ പ്രതികള്‍ നിര്‍ണായക വെളിപ്പെടുത്തലാണ് അന്വേഷണ സംഘത്തിന് മുന്നില്‍ നടത്തിയത്. സൂരജിന് സുരേഷ് പാമ്പിനെ നല്‍കിയത് ഉത്രയെ കൊലപ്പെടുത്താനാണ് എന്ന് അറിഞ്ഞുകൊണ്ടായിരുന്നു എന്നതാണ് ഇതില്‍ പ്രധാനം. രണ്ടുതവണയും പാമ്പിനെ നല്കിയപ്പോഴും സുരേഷിന് വ്യക്തമായി അറിയാമായിരുന്നുവെന്നും തന്റെ സങ്കല്‍പ്പത്തിലെ ഭാര്യയാകാന്‍ ഉത്രക്ക് കഴിഞ്ഞിരുന്നില്ലെന്നും സൂരജ് സമ്മതിച്ചു. വിവാഹ മോചനം നടത്തിയാല്‍ സ്വത്തുക്കളും കുഞ്ഞിനേയും നഷ്ടമാകും. അങ്ങനെ ഉണ്ടാകാതിരിക്കാനാണ് ആസൂത്രിതമായി കൊല നടത്തിയതെന്നും സൂരജ് വെളിപ്പെടുത്തി. അതേസമയം കേസില്‍ രണ്ടാംപ്രതിയായ സുരേഷിനെതിരെ ഗുരുതരമായ കണ്ടെത്തലുകളാണ് തെളിവെടുപ്പിനിടയില്‍ വനം നടത്തിയിരുന്നത്. കൊലയെക്കുറിച്ചു സുരേഷിന് വ്യക്തമായ അറിവുണ്ടായിരുന്നു. ഉത്രയെ കൊലപ്പെടുത്താന്‍ ഉപയോഗിച്ച പാമ്പിന്റെ പടം തെളിവെടുപ്പിനിടെ വനപാലകര്‍ കണ്ടെടുത്തിയിരുന്നു. വിവിധയിടങ്ങളില്‍ നിന്നും പാമ്പുകളെ…
Read Moreഉത്രയുടെ മരണം സ്വഭാവികമായ പാമ്പുകടി മൂലമല്ല ! അണലി വീട്ടില്‍ കയറില്ല; വാവ സുരേഷിന്റെ വെളിപ്പെടുത്തല്‍ കേസില്‍ നിര്‍ണായകമാവുന്നു…
ഉത്ര വധക്കേസില്‍ നിര്‍ണായക നിരീക്ഷണവുമായി പാമ്പ് വിദഗ്ധന്‍ വാവ സുരേഷ്. ഉത്രയുടെ മരണം സ്വാഭാവികമായ പാമ്പുകടി മൂലമല്ലെന്ന് വാവ സുരേഷ് കോടതിയില്‍ മൊഴി നല്കി. 30 വര്‍ഷത്തിനിടയില്‍ 60,000 പാമ്പുകളെ പിടിച്ച തനിക്കു വീട്ടില്‍നിന്ന് അണലിയെ പിടിക്കാന്‍ ഇട വന്നിട്ടില്ലെന്നും പറഞ്ഞു. വീടിനുള്ളില്‍ വച്ച് ഒരാളെ അണലി കടിച്ച സംഭവം അറിയില്ലെന്നും ആറാം അഡീഷനല്‍ സെഷന്‍സ് ജഡ്ജി എം.മനോജ് മുന്‍പാകെ മൊഴി നല്കി. പറക്കോട്ടെ കിണറ്റില്‍ വീണ പാമ്പിനെ രക്ഷപ്പെടുത്താന്‍ എത്തിയപ്പോള്‍ ഉത്രയെ പാമ്പു കടിച്ച വിവരം അറിഞ്ഞു. അതില്‍ സംശയം ഉണ്ടെന്നും അണലി രണ്ടാം നിലയില്‍ കയറി കടിക്കില്ലെന്നും അപ്പോള്‍ത്തന്നെ അവരോടു പറഞ്ഞു. പിന്നീട് ഉത്രയുടെ വീടു സന്ദര്‍ശിച്ചപ്പോള്‍, മൂര്‍ഖന്‍ സ്വാഭാവികമായി ആ വീട്ടില്‍ കയറില്ല എന്നു മനസ്സിലായി. തന്നെ 16 തവണ അണലിയും 340 തവണ മൂര്‍ഖനും കടിച്ചിട്ടുണ്ട്. മൂര്‍ഖന്റെയും അണലിയുടെയും കടികള്‍ക്കു സഹിക്കാന്‍…
Read More