അഞ്ചല്‍ : ഉത്ര കൊലക്കേസില്‍ പ്രധാന പ്രതി സൂരജ് ഉത്രയെ കൊലപ്പെടുത്താൻ സുരേഷിൽനിന്ന് വാങ്ങിയ പാന്പ് ആറ്റിങ്ങൽ ആലംകോടിന് സമീപമുള്ള ഒരു വീട്ടിലെ പുരയിടത്തിൽനിന്ന് പിടിച്ചതാണെന്ന് വ്യക്തമായസാഹചര്യത്തിൽ പാന്പ് പിടുത്തക്കാരൻ സുരേഷിനെ ഇന്ന് അവിടെയെത്തിച്ച് തെളിവെടുപ്പ് നടത്തും. ഇന്നലെയാണ് സൂരജിനെയും സുരേഷിനെയും ഒരാഴ്ചത്തേക്ക് വനം വകുപ്പിന്റെ കസ്റ്റഡിയില്‍ വിട്ട് പുനലൂര്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി ഉത്തരവായത്. പ്രതികളെ ചോദ്യം ചെയ്യുന്നതിനായി ഏഴ് ദിവസത്തെ കസ്റ്റഡിയില്‍ വിട്ട് കിട്ടണം എന്ന വനം വകുപ്പിന്റെ ആവശ്യം അതേപടി അംഗീകരിച്ചാണ് കോടതി പ്രതികളെ കാസ്റ്റഡിയില്‍ വിട്ടത്. വനം വകുപ്പിന്റെ കസ്റ്റഡിയില്‍ നല്കിയ പ്രതികളെ അഞ്ചല്‍ റേഞ്ച് ഫോറസ്റ്റ് ഓഫീസില്‍ എത്തിച്ച് ചോദ്യം ചെയ്തതോടെയാണ് പാന്പിനെ പിടികൂടിയ സ്ഥലം വ്യക്തമാക്കിയത്. ഇവിടെ ചോദ്യം ചെയ്യലിന് ശേഷം അഞ്ചല്‍ ഏറത്തെ ഉത്രയുടെ വീട്, അടൂര്‍ പറക്കോടുള്ള സൂരജിന്റെ വീട്, സൂരജിന് സുരേഷ് രണ്ട്…
Read MoreTag: uthra death
പാമ്പുകളുടെ വിഷം കടത്തുന്ന സംഘങ്ങളുമായി പ്രതികൾക്ക് ബന്ധമുണ്ടോ? ഉത്ര കൊലക്കേസ് പ്രതികളെ വനം വകുപ്പ് കസ്റ്റഡിയിൽ വാങ്ങും
കൊല്ലം: ഉത്രവധക്കേസിലെ പ്രതികളായ സൂരജിനെയും പാന്പ് പിടുത്തക്കാരൻ സുരേഷിനെയും ഇന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ കസ്റ്റഡിയിൽ വാങ്ങി അഞ്ചൽ റേഞ്ച് ഓഫീസിൽവച്ച് വിശദമായി ചോദ്യം ചെയ്യും. ഉത്രയെ കൊലപ്പെടുത്തുന്നതിനായി വാങ്ങിയ അണലിയേയും മൂർഖനേയും എവിടെനിന്ന് പിടിച്ചുവെന്നുള്ളതിന് തെളിവുകൾ ശേഖരിക്കേണ്ടിയിരിക്കുന്നു. പാന്പുകളുടെ വിഷം കടത്തുന്ന സംഘങ്ങളുമായി പ്രതികൾക്ക് ബന്ധമുണ്ടോയെന്നും അന്വേഷിക്കും. ചോദ്യം ചെയ്യുന്നതിനുള്ള വിപുലമായ ക്രമീകരണങ്ങളാണ് വനംവകുപ്പ് ഏർപ്പെടുത്തിയിട്ടുള്ളത്. പാന്പുകളുടെ ഡിഎൻഎ ഉൾപ്പടെ വിവിധ പരിശോധനാഫലം ഉടൻ എത്തും. ഉത്രയുടെ രാസപരിശോധനാഫലവും വൈകാതെ എത്തും. സൂരജിന്റെ മാതാവിനെയും സഹോദരിയേയും വീണ്ടും ചോദ്യം ചെയ്യാനാണ് അന്വേഷസംഘത്തിന്റെ തീരുമാനം. ശാസ്ത്രീയ പരിശോധനയ്ക്കായി വിദഗ്ധസംഘത്തെ നിയമിക്കാനും തീരുമാനമായിട്ടുണ്ട്. പാന്പിനെ കൊണ്ട് ഉത്രയെ കടിപ്പിച്ചുവെന്നുള്ളതിന് വ്യക്തമായ തെളിവുകൾ കണ്ടെത്തേണ്ടതും വിദഗ്ധസംഘത്തിന്റെ ചുമതലയായിരിക്കും. ഉത്രവധക്കേസ് സംബന്ധിച്ച് കഴിഞ്ഞദിവസം അവലോകനയോഗം ചേർന്നിരുന്നു. ഇത് സംബന്ധിച്ച് വ്യക്തമായ വിവരം അന്വേഷണസംഘം ഡിജിപിക്ക് കൈമാറിയതായിട്ടാണ് വിവരം.
Read Moreഉത്ര കൊലപാതകം; മൊഴികളില്‍ പൊരുത്തക്കേട്, സൂരജിന്റെ അമ്മയെയും സഹോദരിയെയും വീണ്ടും ചോദ്യം ചെയ്യും
അടൂര്‍: അഞ്ചലില്‍ ഉത്രയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് ഭര്‍ത്താവ് സൂരജില്‍ നിന്നു ലഭിച്ച വിവരങ്ങളും വീട്ടുകാര്‍ നല്കിയ മൊഴികളും തമ്മില്‍ പൊരുത്തക്കേടുകള്‍ തുടരുന്നതിനാല്‍ അന്വേഷണം തുടരും. ഇതിന്റെ ഭാഗമായി സൂരജിന്റെ മാതാവ് രേണുകയും സഹോദരി സൂര്യയെയും വീണ്ടും ചോദ്യം ചെയ്യും. ഇതിനോടകം രണ്ടുതവണ ഇരുവരെയും ക്രൈംബ്രാഞ്ച് അന്വേഷണസംഘം ചോദ്യം ചെയ്തിരുന്നു. ഉത്രയ്ക്ക് പറക്കോട്ട് ഭര്‍ത്താവിന്റെ വീട്ടില്‍വച്ച് പാമ്പു കടിയേല്‍ക്കാനിടയായ സംഭവവും ഉത്രയുടെ സ്വര്‍ണാഭരണങ്ങള്‍ കണ്ടെത്തുന്നതുമായും ബന്ധപ്പെട്ടാണ് പൊരുത്തക്കേടുകള്‍ തുടരുന്നത്. പറക്കോട്ടെ സ്വന്തം വീട്ടില്‍വച്ച് ഉത്രയെ അപായപ്പെടുത്താന്‍ സൂരജ് തീരുമാനിച്ചിരുന്നുവെന്നതായി കഴിഞ്ഞ ദിവസത്തെ തെളിവെടുപ്പില്‍ വ്യക്തമായതായി അന്വേഷണസംഘം അറിയിച്ചു. പോലീസ് കസ്റ്റഡിയില്‍ രണ്ടുതവണ സൂരജിനെ പറക്കോട്ടെ വീട്ടിലെത്തിച്ച് തെളിവെടുത്തിരുന്നു. ഉത്രയെ അപായപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ താന്‍ വില കൊടുത്തു വാങ്ങിയ അണലിയാണ് ഉത്രയെ കടിച്ചതെന്ന് സൂരജ് സമ്മതിച്ചിട്ടുണ്ട്.പാമ്പു കടിയേല്‍ക്കുന്നതിനു മുമ്പ് ഫെബ്രുവരി 29ന് ഉത്ര സൂരജിന്റെ വീടിനുള്ളിലെ കോണിപ്പടിയില്‍ പാമ്പിനെ കണ്ട്…
Read Moreഉത്രയുടെ കൊലപാതകം; സുപ്രധാന വിവരങ്ങൾക്കായി സൂരജിന്റെ കുടുംബാംഗങ്ങളെ ചോദ്യം ചെയ്യുന്നു
കൊല്ലം : ഉത്രയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് ഭർത്താവ് സൂരജ്, സൂരജിന്റെ മാതാപിതാക്കളായ സുരേന്ദ്രൻ, രേണുക, സഹോദരി സൂര്യ എന്നിവരെ ക്രൈംബ്രാഞ്ച് ആസ്ഥാനത്ത് ചോദ്യം ചെയ്തുവരുന്നു. കേസ് സംബന്ധിച്ച് സുപ്രധാന വിവരങ്ങൾ ഇന്ന് ലഭിക്കുമെന്നാണ് സൂചന. ഉത്രയുടെ സ്വർണം സംബന്ധിച്ച വ്യക്തമായ വിവരം ഇന്നലെ പോലീസിന് ലഭിച്ചു. 97 പവനോളം സ്വർണത്തിൽ 75 പവനെക്കുറിച്ചുള്ള വ്യക്തമായ വിവരം ലഭിച്ച് ബാക്കി സ്വർണം സൂരജ് വിറ്റതായും അന്വേഷണസംഘം കണ്ടെത്തിയിട്ടുണ്ട്. കൊലപാതകത്തിൽ കൂടുംബാംഗങ്ങൾക്ക് മുഴുവനും പങ്കുണ്ടോയെന്നതാണ് പ്രധാനമായും ഇന്ന് ചോദ്യം ചെയ്യലിൽ ഉണ്ടാകുന്നത്. സൂരജും മാതാപിതാക്കളും നൽകിയ മൊഴിയിൽ വൈരുദ്ധ്യമുണ്ട്. ഇതിന് ഒരു വ്യക്തത ഒരുമിച്ചുള്ള ചോദ്യം ചെയ്യലിൽ ഉണ്ടാകുമെന്നും അന്വേഷണസംഘം പ്രതീക്ഷിക്കുന്നു. ഉത്രയുടെ കൊലപാതകത്തിനുശേഷം സൂരജിനും കുടുംബത്തിനും സുഹൃത്തുക്കൾ ഉൾപ്പടെയുള്ളവരുടെ സഹായം ലഭിച്ചിട്ടുണ്ടോയെന്ന കാര്യവും അന്വേഷിക്കുന്നുണ്ട്.
Read Moreഉത്രയുടെ കൊലപാതകം; 44 പവൻ സ്വർണം എവിടെ? സൂരജിന്റെ അമ്മേയും സഹോദരിയേയും സുരേന്ദ്രന്റെ സാന്നിധ്യത്തിൽ ചോദ്യം ചെയ്യാനൊരുങ്ങി പോലീസ്
കൊല്ലം : അഞ്ചലിൽ ഉത്ര എന്ന യുവതിയെ പാന്പിനെ കൊണ്ടു കടിപ്പിച്ചു കൊന്ന കേസിൽ അറസ്റ്റിലായ ഭർത്താവ് സൂരജിനെയും പാന്പിനെ നൽകിയ സുരേഷിനെയും ഇന്ന് കോടതിയിൽ ഹാജരാക്കും. ഇവരെ കസ്റ്റഡിയിൽ വാങ്ങുന്നതിനായി വനംവകുപ്പ് അപേക്ഷ നൽകിയിട്ടുണ്ട്. ഉത്രയുടെ സ്വർണത്തിൽ 56 പവൻ മാത്രമാണ് കണ്ടെത്തിയത്. ബാക്കി സ്വർണം കണ്ടെത്തേണ്ടതുണ്ട്. കുഴിച്ചിട്ടിരുന്ന 38പവൻ സ്വർണത്തിനുപുറമേ പത്ത് പവൻ ലോക്കറിൽനിന്ന് കണ്ടെടുത്തിരുന്നു. ആറ് പവനാണ് ഇയാൾ പണയം വച്ചതായി കണ്ടെത്തിയത്. ഇത് സംബന്ധിച്ച് കൂടുതൽ വിവരങ്ങൾക്ക് വേണ്ടിവന്നാൽ ഇനിയും സൂരജിനെ കസ്റ്റഡിയിൽ വാങ്ങുമെന്നും അന്വേഷണസംഘം വ്യക്തമാക്കി. സൂരജിന്റെ സാന്പത്തിക ഇടപാടുകളെക്കുറിച്ച് ക്രൈംബ്രാഞ്ച് സംഘത്തിന് വ്യക്തമായ വിവരം ലഭിച്ചിട്ടുണ്ട്. നിലവിൽ ഒന്നാംപ്രതി സൂരജൂം രണ്ടാംപ്രതി പാന്പ് നൽകിയ സുരേഷുമാണ്. സൂരജിന്റെ പിതാവിനെ മൂന്നാംപ്രതിയാക്കാനാണ് അന്വേഷണസംഘം തീരുമാനിച്ചിട്ടുള്ളത്. സൂരജിന്റെ മാതാവ് രേണുക, സഹോദരി സൂര്യ എന്നിവർ നാളെ ക്രൈംബ്രാഞ്ച് ആസ്ഥാനത്ത് എത്താൻ ആവശ്യപ്പെട്ടിട്ടുണ്ട്.…
Read Moreഉത്ര കൊലപാതകം; ഗാര്‍ഹിക പീഡനക്കേസില്‍ അറസ്റ്റ് ഉടന്‍
അടൂര്‍: അഞ്ചലില്‍ ഉത്ര കൊലപാതകക്കേസുമായി ബന്ധപ്പെട്ട് ഭര്‍ത്താവ് സൂരജിനും കുടുംബാംഗങ്ങള്‍ക്കുമെതിരെയുള്ള ഗാര്‍ഹിക പീഡനക്കേസില്‍ അറസ്റ്റ് ഉടന്‍ രേഖപ്പെടുത്തും. ഉത്രയുടെ കൊലപാതകം അന്വേഷിക്കുന്ന കൊല്ലം റൂറല്‍ എസ്പിയുടെ നേതൃത്വത്തിലുള്ള സംഘം തന്നെ ഈ കേസും അന്വേഷിക്കട്ടെയെന്ന നിലപാടിലാണ് ഉദ്യോഗസ്ഥരെന്നാണ് സൂചന. ഗാര്‍ഹിക പീഡനം അടൂര്‍ പറക്കോട്ടെ വീട്ടിലായതിനാല്‍ പത്തനംതിട്ട ജില്ലാ പോലീസ് മേധാവിയുടെ നിര്‍ദേശ പ്രകാരം സ്പെഷല്‍ ബ്രാഞ്ച് ഡിവൈഎസ്പി ആര്.ജോസ് നടത്തിയ പ്രാഥമികാന്വേഷണത്തിന്റെ റിപ്പോര്‍ട്ട് വനിതാ കമ്മീഷനും കൊല്ലം റൂറല്‍ എസ്പിക്കും കൈമാറിയിട്ടുണ്ട്. ഗാര്‍ഹിക പീഡനക്കേസ് നിലനില്‍ക്കുമെന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്. സംഭവത്തില്‍ വനിതാ കമ്മീഷന് നേരത്തെതന്നെ സ്വമേധയാ കേസെടുത്തിരുന്നു. പോലീസിന്റെ റിപ്പോര്‍ട്ട് കൂടി ലഭിച്ചതോടെ കമ്മീഷന് നടപടികളും മുന്നോട്ടുനീങ്ങും. സൂരജിന്റെ കുടുംബാംഗങ്ങളുടെ വിശദമായ മൊഴി ഡിവൈഎസ്പി രേഖപ്പെടുത്തിയിരുന്നു. വിവാഹം കഴിഞ്ഞ രണ്ടുവര്‍ഷത്തിനുള്ളിലാണ് കൊലപാതകമെന്നുള്ളതിനാല് തന്നെ കുറ്റം നിലനില്‍ക്കുമെന്നാണ് കണ്ടെത്തല്‍. പ്രതികളെ ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരം അറസ്റ്റ് ചെയ്യാവുന്നതാണ്.…
Read Moreഉത്രകൊലക്കേസ്: സൂരജിന്റെ അമ്മയും സഹോദരിയും കസ്റ്റഡിയിൽ
അടൂർ: ഉത്രകൊലക്കേസില്‍ ഭർത്താവ് സൂരജിന്റെ അമ്മയും സഹോദരിയും കസ്റ്റഡിയിൽ. പറക്കോട്ടെ വീട്ടില്‍ നിന്നാണ് അമ്മ രേണുകയേയും സഹോദരി സൂര്യയേയും കസ്റ്റഡിയില്‍ എടുത്തത്. ഇവരെ ചോദ്യം ചെയ്യലിനായി കൊട്ടാരക്കര ക്രൈംബ്രാഞ്ച് ഓഫീസിലേക്ക് കൊണ്ടുപോയി. രാവിലെ പത്തിന് ചോദ്യം ചെയ്യലിനെത്തിച്ചേരാനായി നേരത്തെ ആവശ്യപ്പെട്ടിരുന്നെങ്കിലും ഇരുവരും ഹാജരായില്ല. തുടര്‍ന്നാണ് പുനലൂര്‍ പോലീസെത്തി കസ്റ്റഡിയിലെടുത്തത്. സൂരജിന്റെ അച്ഛൻ സുരേന്ദ്രനെ തിങ്കളാഴ്ച രാത്രി ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തിരുന്നു. സൂരജിന്റെ പറക്കോടുള്ള വീട്ടിൽ ക്രൈംബ്രാഞ്ച് നടത്തിയ പരിശോധനയ്ക്കും തെളിവെടുപ്പിനും ചോദ്യം ചെയ്യലിനും ശേഷമായിരുന്നു അറസ്റ്റ്. സുരജും സുഹൃത്ത് സുരേഷും നേരത്തെ അറസ്റ്റിലായിരുന്നു. സുരേന്ദ്രനെ ചോദ്യം ചെയ്തതിനൊടുവിൽ വീടിനു സമീപത്തെ റബർ തോട്ടത്തിൽ കുഴിച്ചിട്ടിരുന്ന ഉത്രയുടെ സ്വർണാഭരണങ്ങളും കണ്ടെടുത്തു. കൊലപാതകവും അനുബന്ധ സംഭവങ്ങളും അച്ഛന് അറിയാമായിരുന്നെന്നു സൂരജ് നേരത്തെ ക്രൈംബ്രാഞ്ചിനു മൊഴി നൽകിയിരുന്നു. ഈ മൊഴിയെത്തുടർന്നാണ് ഇന്നു പോലീസ് ഇയാളെ ചോദ്യം ചെയ്തത്. തുടർന്നു സ്വർണം കുഴിച്ചിട്ടിരുന്ന…
Read Moreഉത്രയുടെ കൊലപാതകം: ക്രൈംബ്രാഞ്ച് സംഘം ഇന്ന് ലോക്കർ പരിശോധിക്കും; സൂരജിനും കുടുംബത്തിനും വിദഗ്ധവക്കീലന്മാരുടെ ഉപദേശം കിട്ടിയിരിക്കാമെന്ന് അന്വേഷണ ഉദ്യോഗസ്ഥർ
കൊല്ലം : അഞ്ചലിൽ ഉത്ര എന്ന യുവതിയെ പാന്പിനെ കൊണ്ടു കടിപ്പിച്ച് കൊലപ്പെടുത്തിയ കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ഭർത്താവ് സൂരജ് ലോക്കറിൽ വച്ച 55പവനോളം സ്വർണത്തിന്റെ വിശദാംശങ്ങൾ ഇന്ന് പരിശോധിക്കുമെന്ന് അന്വേഷ ഉദ്യോഗസ്ഥൻ പറഞ്ഞു. അടൂരിലുള്ള ഒരു ബാങ്കിലെ ലോക്കറിലാണ് സ്വർണം വച്ചിരുന്നത്. സൂരജ് ഉത്രയുടെ കുറച്ച് സ്വർണം പണയംവച്ചത് സംബന്ധിച്ചും ഇന്ന് ബാങ്കിലെത്തി തെളിവെടുപ്പ് നടത്തും. സൂരജിന്റെ സുഹൃത്തുക്കളെയും ബന്ധുക്കളിൽ ചിലരെയും ഇന്ന് ചോദ്യം ചെയ്യും. അവരെ ക്രൈംബ്രാഞ്ച് ആസ്ഥാനത്ത് വിളിപ്പിച്ചിരിക്കുകയാണ്. സൂരജിന്റെ പിതാവിനെയും അയൽവാസികളായ ചിലരേയും ഇന്നലെ ചോദ്യം ചെയ്തിരുന്നു. സൂരജിന്റെ സാന്പത്തിക ഇടപാടുകളെ സംബന്ധിച്ച് വരും ദിവസങ്ങളിൽ കൂടുതൽ അന്വേഷണം ഉണ്ടാകും. ഉത്രയുടെ ആന്തരികാവയവ പരിശോധനയുടെ ഫലം വൈകാതെ എത്തുമെന്ന പ്രതീക്ഷയിലാണ് അന്വേഷസംഘം. ഇത് ലഭിക്കുന്നതോടെ കൂടുതൽ സാങ്കേതിക തെളിവുകൾ ലഭിക്കുമെന്ന കണക്കുകൂട്ടലിലാണ്. സൂരജിന്റെ മാതാപിതാക്കൾ കൂടുതൽ കാര്യങ്ങൾ വെളിപ്പെടുത്താൻ മടിക്കുന്നുണ്ട്. കൊല്ലപ്പെട്ടശേഷം…
Read Moreഉത്ര കൊലക്കേസ്; സൂരജിന്റെ സുഹൃത്തുക്കളെ ഇന്നും ചോദ്യം ചെയ്യും
കൊല്ലം: അഞ്ചലിൽ ഉത്ര എന്ന യുവതിയെ പാമ്പുകടിപ്പിച്ച് കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായ ഭർത്താവ് സൂരജിന്റെ സുഹൃത്തുക്കളെ ഇന്നും ചോദ്യം ചെയ്യുമെന്ന് അന്വേഷണഉദ്യോഗസ്ഥൻ രാഷ്ട്രദീപികയോട്. സൂരജിന്റെ സുഹൃത്തുക്കളിൽ പലരേയും ഇന്നലെ ചോദ്യം ചെയ്തിരുന്നു. ഇവരിൽ നിന്ന് അന്വേഷണ സംഘത്തിനു കൂടുതൽ വിവരങ്ങൾ ലഭിക്കുകയും ചെയ്തു . ഉത്രയെ കൊലപ്പെടുത്തിയ വിവരം തന്നെ അറിയിച്ചിരുന്നതായി ഒരു സുഹൃത്ത് മൊഴി നൽകിയിരുന്നു. അറസ്റ്റ് ഭയന്ന് മുൻകൂർ ജാമ്യമെടുക്കാൻ സൂരജ് അഭിഭാഷകനെ തേടി പോയതായും മൊഴി നൽകിയിട്ടുണ്ട്. സൂരജ് ഒളിവിൽ പോയപ്പോൾ സഹായം ചെയ്തു കൊടുത്ത സുഹൃത്തുക്കൾ ഉൾപ്പടെയുള്ളവരെയായിരിക്കും ഇന്ന് ചോദ്യം ചെയ്യുക. പാമ്പുകളെ വാങ്ങിയ കാര്യവും സൂരജ് സുഹൃത്തുക്കളോട് പറഞ്ഞിരുന്നു. സൂരജിന്റെ സാമ്പത്തിക ഇടപാടുകളെക്കുറിച്ചുള്ള വിവരങ്ങളും അന്വേഷണ സംഘത്തിനു ലഭിച്ചിട്ടുണ്ട്. ആ വഴിക്കുള്ള അന്വേഷണവും തുടങ്ങിയിട്ടുണ്ട്. ഉറക്കഗുളിക വാങ്ങിയ കടയിലെ ജീവനക്കാരൻ ഉൾപ്പടെയുള്ളവരുടെ മൊഴികൾ രേഖപ്പെടുത്തിയിരുന്നു.അതേ സമയം രണ്ടു തവണ ഉത്രയെ…
Read Moreഉത്ര കൊലക്കേസ്: സൂരജിന്റെ കുടുംബത്തിനെതിരെ കേസെടുക്കാൻ വനിതാ കമ്മീഷന്റെ നിർദേശം
തിരുവനന്തപുരം: ഉത്ര കൊലക്കേസിൽ സൂരജിന്റെ അച്ഛനും അമ്മക്കും സഹോദരിക്കും എതിരെ ഗാര്‍ഹിക പീഡനത്തിന് കേസെടുക്കാൻ വനിതാ കമ്മീഷന്റെ നിർദേശം. പത്തനംതിട്ട എസ്പിയോട് കേസ് എടുക്കാൻ ആവശ്യപ്പെട്ടതായി വനിതാ കമ്മിഷൻ അംഗം ഷാഹിദാ കമാൽ അറിയിച്ചു. ഗാര്‍ഹിക പീഡനത്തിന് കേസെടുത്ത് രണ്ടാഴ്ചക്കകം അന്വേഷണ പുരോഗതി അറിയിക്കാനാണ് വനിതാ കമ്മീഷൻ ആവശ്യപ്പെട്ടിട്ടുള്ളത്.
Read More