കൊല്ലം : അഞ്ചല്‍ ഉത്ര കൊലക്കേസില്‍ കൂടുതൽ വെളിപ്പെടുത്തലുകൾ. ഒടുവിൽ ഉത്രയെ പാന്പിനെക്കൊണ്ട് കടിപ്പിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതി ഭർത്താവ് സൂരജ് അന്വേഷണസംഘത്തോട് എല്ലാം തുറന്നുപറഞ്ഞു. ഉത്രയെ കൊലപ്പെടുത്താനുള്ള സാഹചര്യങ്ങൾ വിശദീകരിക്കെയാണ് പുറംലോകം അറിയാത്ത കാര്യങ്ങളിലേക്ക് കടന്നത്. ഉത്രയെ പാന്പിനെ കൊണ്ട് കടിപ്പിച്ച് കൊല്ലാൻ ശ്രമിച്ചപ്പോഴൊക്കെയും ഭക്ഷണത്തിൽ ഉറക്കഗുളിക കലർത്തി കൊടുത്തതായി സൂരജ് മൊഴി നൽകി. മാർച്ച് രണ്ടിനാണ് ഉത്രയ്ക്ക് ആദ്യം പാന്പു കടിയേറ്റത്. പാന്പിനെ മുറിക്കുള്ളിൽ വിടുന്നതിന് മുന്‍പ് ഉത്രയ്ക്ക് പായസത്തിൽ ഉറക്കഗുളിക പൊടിച്ച് നൽകി. അന്ന് അണലിയെക്കൊണ്ടാണ് കടിപ്പിച്ചത്. പക്ഷെ കടിയേറ്റ ഉടനെ ഉത്ര നിലവിളിച്ചതിനാൽ പദ്ധതി പാളുകയായിരുന്നു. പിന്നീട് മേയ് ആറിന് രാത്രിയിൽ ജ്യൂസിൽ കൂടുതൽ ഉറക്കഗുളിക പൊടിച്ചു കലർത്തിയാണ് നൽകിയത്. അത് കഴിച്ചതോടെ ഉത്ര മയങ്ങിപോകുകയായിരുന്നു. പിന്നീട് അഞ്ചു വയസുള്ള മൂർഖനെ കൊണ്ട് കടിപ്പിക്കുകയായിരുന്നു. . ഉത്രയുടെ മരണം ഉറപ്പാകുന്നതുവരെ കാത്തിരുന്നതായാണ്…
Read MoreTag: uthra death
ഉത്ര കൊലക്കേസ് ; ഗൂഡാലോചന നടന്നിട്ടുണ്ടോ, കൂടുതല്‍ പേര്‍ക്ക് പങ്കുണ്ടോ; പാമ്പിനെ കൊണ്ട് കടിപ്പിച്ച രീതി എങ്ങനെ; വിശദമായ അന്വേഷണത്തിന് തയാറായി പോലീസ്
അഞ്ചല്‍ : അഞ്ചല്‍ ഉത്ര കൊലക്കേസില്‍ ക്രൈംബ്രാഞ്ച് കസ്റ്റഡിയിലുള്ള രണ്ട് പ്രതികളെയും ചോദ്യം ചെയ്യല്‍ തുടരുകയാണ്. ഉത്രയെ കൊലപ്പെടുത്തിയതില്‍ ഗൂഡാലോചന നടന്നിട്ടുണ്ടോ, കൂടുതല്‍ പേര്‍ക്ക് പങ്കുണ്ടോ എന്നതടക്കം കണ്ടെത്തുകയാണ് അന്വേഷണ സംഘത്തിന്റെ ലക്ഷ്യം. ഒപ്പം കേസില്‍ കൂടുതല്‍ തെളിവുകളും കണ്ടെത്തണം. ഉത്രയെ സൂരജ് പാമ്പിനെ കൊണ്ട് കടിപ്പിച്ച രീതി, ഉത്രക്ക് മയക്ക് മരുന്ന് അടക്കം നല്കിയിട്ടുണ്ടാകാം എന്ന സംശയത്തിന് ഉള്‍പ്പടെ അന്വേഷണ സംഘത്തിന് ഉത്തരം കണ്ടെത്തേണ്ടതായിട്ടുണ്ട്. കൂടുതല്‍ അറസ്റ്റ് സംബന്ധിച്ച് ഇപ്പോള്‍ പറയനാകില്ലന്നു അന്വേഷണത്തിന് നേതൃത്വം നല്കുന്ന റൂറല്‍ ജില്ല ക്രൈംബ്രാഞ്ച് ഡിവൈഎസ്പി എ അശോകന് പറഞ്ഞു. കേസില്‍ സൂരജിന്റെ സഹോദരി, സുഹൃത്തുക്കള്‍ അടക്കമുള്ള കൂടുതല്‍ ആളുകളെയും ഇന്നോ നാളെയോ ചോദ്യം ചെയ്തേക്കും. കൊട്ടാരക്കര റൂറല്‍ ജില്ല ക്രൈംബ്രാഞ്ച് ഓഫീസിലുള്ള പ്രതികളില്‍ പ്രധാനിയായ സൂരജിനെ ഇന്നലെ അടൂരിലെ പറക്കോടുള്ള സ്വന്തം വീട്ടില്‍ എത്തിച്ചു തെളിവെടുപ്പ് നടത്തിയിരുന്നു. ഉത്രയെ…
Read Moreസാക്ഷികളില്ല! രണ്ടുതവണ പാമ്പ് കടിയേറ്റിട്ടും ഉത്രയുടെ ഭാഗത്തുനിന്ന് പ്രതികരണമില്ലാതിരുന്നത് എന്തായിരിക്കും? ഉത്രയ്ക്ക് മയക്കു മരുന്നു നല്‍കിയോ എന്ന് പരിശോധിക്കുന്നു
കൊല്ലം: ഉത്രയെ പാന്പ് കടിപ്പിച്ച് കൊലപ്പെടുത്തിയ കേസിൽ ശാസ്ത്രീയമായ തെളിവുകളെയാണ് പോലീസ് കൂടുതൽ ആശ്രയിക്കുന്നത്. കേസിൽ സാക്ഷികളില്ലാത്തതിനാൽ പ്രതി സൂരജിനെ കുടുക്കാൻ തെളിവുകൾക്ക് കൂടുതൽ വ്യക്തത വരുത്തേണ്ടതുണ്ട്. സാഹചര്യതെളിവുകളുടെ അടിസ്ഥാനത്തിൽ അന്വേഷണം നടത്തേണ്ട വെല്ലുവിളിയാണ് പോലീസിന് മുന്നിലുള്ളത്. രണ്ടുതവണ പാന്പ് കടിയേറ്റിട്ടും ഉത്രയുടെ ഭാഗത്തുനിന്ന് പ്രതികരണമില്ലാതിരുന്നത് എന്തായിരിക്കും കാരണമെന്നുള്ള അന്വേഷണമാണ് പോലീസ് നടത്തുന്നത്. ഇവർക്ക് മയക്കുമരുന്നുകളോ മറ്റോ നൽകിയിരുന്നോ എന്നും അറിയിണ്ടേതുണ്ട്. ഉത്രയുടെ ആന്തരികാവയവങ്ങളുടെ രാസപരിശോധനഫലം കാത്തിരിക്കുകയാണ് അന്വേഷണസംഘം. പോസ്റ്റ് മോർട്ടം റിപ്പോർട്ടിൽ പാന്പ് കടിയേറ്റാണ് മരിച്ചതെന്ന് വ്യക്തമായിട്ടുണ്ട്. രണ്ട് തവണ കൈകളിൽ കടിച്ചതായും കണ്ടെത്തിയിരുന്നു. വിഷം നാഡിവ്യൂഹത്തിനെ ബാധിച്ച് മരിച്ചതിനാല്‍ കടിച്ചത് മൂർഖൻ തന്നെയാണെന്നാണ് വിലയിരുത്തൽ. പരമാവധി ശാസ്ത്രീയ തെളിവുകളാണ് അന്വേഷണസംഘത്തിനുവേണ്ടത്. ഉത്രയെ കടിച്ചെന്നുപറയുന്ന പാന്പിനെ പുറത്തെടുത്ത് ഇന്നലെ പോസ്റ്റുമോർട്ടം നടത്തി.പാന്പിന്റെ വിഷപ്പല്ലും, മാംസഭാഗങ്ങളും പരിശോധനയ്ക്കയച്ചു. ഡിഎൻഎ പരിശോധനയുമുണ്ടാകും. ഒരു വർഷമായി സൂരജ് ഉപയോഗിച്ചുവരുന്ന ഫോൺ…
Read Moreപാമ്പ് കടിച്ചതെങ്ങനെ? വെറുതെ യു ട്യൂബ് വീഡിയോ കണ്ടാൽ പാമ്പിനെ കൈകാര്യം ചെയ്യാൻ കഴിയുമോ? ജ്യൂസില്‍ മയക്കുമരുന്ന് കലര്‍ത്തിയിരുന്നോ? ഉത്തരം കിട്ടാതെ ചില ചോദ്യങ്ങള്‍
അഞ്ചൽ: കേരളക്കരയെ ഞെട്ടിച്ച അഞ്ചല്‍ ഏറം സ്വദേശിനി ഉത്ര(25) എന്ന യുവതി മൂർഖൻ പാന്പിന്റെ കടിയേറ്റു മരിച്ച സംഭവത്തിൽ ചുരുളഴിയാതെ ചില ചോദ്യങ്ങൾ. ഇവയ്ക്ക് ഉത്തരം കണ്ടെത്താൻ ഉത്രയുടെ ഭർത്താവ് സൂരജിനെയും സുഹൃത്ത് സുരേഷിനെയും കൂടുതൽ ചോദ്യംചെയ്യാനുള്ള നീക്കത്തിലാണ് അന്വേഷണസംഘം. ഉത്രയെ ഉഗ്രവിഷമുള്ള പാമ്പിനെ ഉപയോഗിച്ചു സൂരജ് കൊലപ്പെടുത്തി എന്നാണ് ക്രൈംബ്രാഞ്ചിന്റെ പ്രാഥമിക കണ്ടെത്തല്‍. തിങ്കളാഴ്ച കോടതിയില്‍ ഹാജരാക്കിയ പ്രതികളെ തുടരന്വേഷണത്തിനും ചോദ്യംചെയ്യലിനുമായി നാലു ദിവസത്തെ ക്രൈംബ്രാഞ്ച് കസ്റ്റഡിയില്‍ വിടുകയായിരുന്നു. പാന്പ് കടിച്ചതെങ്ങനെ പ്രധാന പ്രതികൾ പിടിയിലായെങ്കിലും കുഴയ്ക്കുന്ന ചില ചോദ്യങ്ങള്‍ ബാക്കിയാണ്. എങ്ങനെയാണ് ഉത്രയെ പാന്പിനെക്കൊണ്ടു കടിപ്പിച്ചതെന്നാണ് അറിയാനുള്ളത്. പാമ്പിനെ വെറുതെ ഒരിടത്തേക്ക് എടുത്തിട്ടാൽ ഭയത്താൽ അതു വേഗം അവിടെനിന്നു രക്ഷപ്പെടാനാണ് ശ്രമിക്കുകയെന്ന് ഈ രംഗത്തെ വിദഗ്ധർ പറയുന്നു. ഒരാളുടെ ശരീരത്തിലേക്ക് ഇട്ടാലും ഇതുതന്നെയാവും സംഭവിക്കുക. അല്ലെങ്കിൽ ആ വ്യക്തി പ്രതികരിക്കണം. ഇവിടെ ഉത്ര ഉറങ്ങിക്കിടക്കുകയായിരുന്നതിനാൽ…
Read Moreഉത്രയുടെ മരണം; ഭർത്താവ് സൂരജിന്റെ പറക്കോട്ടെ വീട്ടിൽ തെളിവെടുപ്പ് ആരംഭിച്ചു
അടൂര്‍: അഞ്ചലില്‍ പാമ്പുകടിയേറ്റ് ഉത്ര മരിക്കാനിടയായ സംഭവത്തില്‍ അറസ്റ്റിലായ ഭര്‍ത്താവ് സൂരജിന്റെ പറക്കോട്ടെ വീട്ടിൽ തെളിവെടുപ്പ് ആരംഭിച്ചു. രാവിലെ 11.30ഓടെ സൂരജിനെ വീട്ടിലെത്തിച്ചു. സൂരജിന്റെ മാതാപിതാക്കളായ സുരേന്ദ്രനും രേണുകയും സഹോദരിയുമാണ് പറക്കോട്ടെ വീട്ടിലുള്ളത്. ഉത്രയുടെ മരണത്തേത്തുടര്ന്ന് സൂരജിന്റെ കുടുംബാംഗങ്ങള്‍ക്കെതിരെ ഗാര്‍ഹിക പീഡനത്തിന് പോലീസ് കേസെടുത്തിരുന്നു. ഇതു സംബന്ധിച്ച് വനിതാ കമ്മീഷനും നിര്‍ദേശം നല്‍കിയിരുന്നു. സൂരജിന്റെ അടൂര്‍ പറക്കോട്ടെ ശ്രീശരണ്യയില് താമസിച്ചുവരവേ മാര്‍ച്ച് രണ്ടിനു രാത്രിയിലാണ് ഉത്രയ്ക്ക് ആദ്യം പാമ്പുകടിയേറ്റത്. ഒന്നരമാസത്തിലേറെ നീണ്ടുനിന്ന ചികിത്സയ്ക്കൊടുവില്‍ ഏപ്രില്‍ 22നാണ് ആശുപത്രി വിട്ടത്. പിന്നീട് അഞ്ചലിലെ വീട്ടിലായിരുന്നു താമസം. ആശുപത്രിയില്‍ നിന്നു വരുന്നവഴി പറക്കോട്ടെ വീട്ടില്‍ ഉത്ര എത്തിയിരുന്നു. അവിടെയായിരുന്ന കുഞ്ഞിനെ കണ്ടശേഷം അഞ്ചലിലേക്ക് പോയി. പിന്നീട് ആശുപത്രിയില്‍ മുറിവ് ഡ്രസ് ചെയ്യാന്‍ പോയപ്പോഴും വീട്ടില്‍ എത്തിയിരുന്നു. പറക്കോട്ടെ വീട്ടിലായിരുന്ന ഉത്രയുടെ ഒന്നര വയസുള്ള കുഞ്ഞിനെ ഇന്നലെ അഞ്ചലിലെ വീട്ടിലെത്തിച്ചിരുന്നു. കൊല്ലംജില്ലാ…
Read Moreഉത്രയുടെ കൊലപാതകം; പോലീസിലറിയിക്കാൻ മകൻ ആവശ്യപ്പെട്ടിട്ടും സുരേഷ് വഴങ്ങാത്തതിൽ സംശയം; പാമ്പ് പിടുത്തക്കാരനെതിരേ കൂടുതൽ അന്വേഷണം
കൊല്ലം : ഉത്രയുടെ കൊലപാതവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ പാന്പ് പിടുത്തക്കാരൻ സുരേഷിന് സൂരജുമായുള്ള ബന്ധത്തെപ്പറ്റി ക്രൈംബ്രാഞ്ച് സംഘം കൂടുതലായി അന്വേഷണം നടത്തുന്നുണ്ട്. ആദ്യതവണ അണലിയെ സൂരജിന് നൽകിയപ്പോൾ അത് ഉത്രയെ കൊലപ്പെടുത്താനാണെന്ന് സുരേഷ് അറിഞ്ഞിരുന്നില്ലെന്ന് വ്യക്തമായിട്ടുണ്ട്. അതേസമയം രണ്ടാംതവണ മൂർഖനെ നൽകിയപ്പോൾ ഇത് ഉത്രയെ കൊലപ്പെടുത്തുന്നതിനാണെന്ന് ഇയാൾക്ക് അറിയാമായിരുന്നുവെന്നാണ് അന്വേഷണസംഘത്തിന് ലഭിച്ച വിവരം. ഉത്രയുടെ മരണത്തിനുശേഷം വിവരം പോലീസിലറിയിക്കാൻ മകൻ ആവശ്യപ്പെട്ടിട്ടും സുരേഷ് അതിന് വഴങ്ങാതിരുന്നത് എന്തുകൊണ്ടാണ്. ഈ ചോദ്യമാണ് കൂടുതൽ അന്വേഷണത്തിലേക്ക് നയിക്കുന്നത്. സുരേഷിനെ കോടതിയിൽ ഹാജരാക്കിയശേഷം പുറത്തേക്ക് കൊണ്ടുവരുന്പോൾ താൻ നിരപരാധിയാണെന്നും തെറ്റൊന്നും ചെയ്തിട്ടില്ലെന്നും തന്നെ കള്ളക്കേസിൽ കുടുക്കുകയായിരുന്നുവെന്നും വിളിച്ചുപറയന്നുണ്ടായിരുന്നു. ഉത്ര മരിച്ചശേഷം രാവിലെ സുരേഷിനെ സൂരജ് വിളിച്ച് പാന്പിനെ വാങ്ങിയവിവരം ആരോടും പറയരുതെന്ന് ആവശ്യപ്പെട്ടതായും സുരേഷ് വെളിപ്പെടുത്തിയിരുന്നു. പാന്പിനെ കൈമാറിയപ്പോൾ സുരേഷിനോടൊപ്പമുണ്ടായിരുന്നവരെ സാക്ഷികളാക്കിയാണ് കേസ് മുന്നോട്ടുപോകുന്നത്. സൂരജിന്റെ ഫോൺ കോളുകളിലെ പരിശോധനയിലാണ് സുരേഷുമായുള്ള…
Read Moreഉത്രയുടെ മരണം: കുറ്റാരോപിതന്റെ സിപിഎം ബന്ധം അന്വേഷണത്തിനു തടസമാകരുതെന്ന് കോണ്‍ഗ്രസ്
പത്തനംതിട്ട: അഞ്ചലിലെ വീട്ടിൽ കഴിഞ്ഞ ഏഴിന് പാന്പുകടിയേറ്റു മരിച്ച ഉത്രയുടെ മരണവുമായി ബന്ധപ്പെട്ട് ഭർത്താവ് സൂരജ് അറസ്റ്റിലായെങ്കിലും ഇയാൾക്കുള്ള സിപിഎം ബന്ധം അന്വേഷണത്തിനു തടസമാകരുതെന്ന് കോണ്‍ഗ്രസ് നേതാക്കൾ. കേരളത്തെ ഞെട്ടിച്ച സംഭവത്തിൽ പ്രതി അറസ്റ്റിലായപ്പോഴും അയാളെ ന്യായീകരിക്കാനുള്ള ശ്രമം സ്വന്തം നാടായ പറക്കോട്ടെ നടന്നുവെന്നത് ഞെട്ടിക്കുന്നതാണ്. സൂരജിന് ഇതിനു കഴിയില്ലെന്നതരത്തിൽ നാട്ടിൽ പ്രചാരണം വ്യാപകമാണ്. സൂരജിനെ പാർട്ടിയിൽ നിന്നു പുറത്താക്കാൻ സിപിഎം തയാറാകണമെന്ന് ഡിസിസി പ്രസിഡന്റ് ബാബു ജോർജ് പത്രസമ്മേളനത്തിൽ പറഞ്ഞു. ഒന്നര വയസുകാരനായ മകനെ ഏറ്റെടുക്കാൻ സിപിഎം പറക്കോട് ലോക്കൽ കമ്മിറ്റിയിലെ കാരക്കൽ ബ്രാഞ്ച് കമ്മിറ്റി അംഗവും ഡിവൈഎഫ്ഐ ചിരണിക്കൽ യൂണിറ്റ് സെക്രട്ടറിയുമായ സൂരജ് അടൂർ പോലീസ് സ്റ്റേഷനിൽ പറക്കോട്ടെ ഒരു സിപിഎം നേതാവിനൊപ്പമെത്തിയിരുന്നതായി കോണ്‍ഗ്രസ് നേതാക്കൾ കുറ്റപ്പെടുത്തി. ജില്ലാ ശിശുക്ഷേമസമിതി ഇടപെട്ട് ഒന്നരവയസുള്ള കുഞ്ഞിനെ സൂരജിന്റെ വീട്ടിലേക്കു കൈമാറിയതും ദുരൂഹതയുള്ളതാണ്. പത്തനംതിട്ടയിലെ ശിശുക്ഷേമസമിതിക്ക്…
Read Moreഉത്രയെ കടിച്ചത് ഉഗ്ര വിഷമുള്ള മൂർഖൻ; പാമ്പിന്റെ പോസ്റ്റുമോർട്ടം റിപ്പോർട്ട്
കൊല്ലം: അഞ്ചലിൽ ഉത്രയെ കടിച്ചത് ഉഗ്ര വിഷമുള്ള മൂർഖൻ പാമ്പാണെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട്. ചൊവ്വാഴ്ച രാവിലെയാണ് പാമ്പിന്റെ ജഡം പുറത്തെടുത്ത് പോസ്റ്റുമോർട്ടം നടത്തിയത്. പാമ്പിന്റെ മാംസം ജീർണിച്ച അവസ്ഥയിലായിരുന്നു. വിഷപ്പല്ല് ഉൾപ്പെടെയുള്ളവ കിട്ടിയെന്നും ഫോറൻസിക് ഡോക്ടർമാർ അറിയിച്ചു. കൊലപാതക കേസില്‍ പാമ്പിന്റെ പോസ്റ്റ്മോര്‍ട്ടം നടത്തുന്ന സംസ്ഥാനത്തെ ആദ്യത്തെ കേസാണ് ഇത്. ഉത്രയെ കടിച്ച മൂര്‍ഖനെ സഹോദരനാണ് പിന്നീട് തല്ലിക്കൊന്ന് കുഴിച്ചുമൂടിയത്.
Read Moreസൂരജിന്റെ കുരുക്ക് മുറുകുന്നു; എലിയെ പിടിക്കാൻ പാമ്പിനെ വേണമെന്ന് പറഞ്ഞെത്തിയ സൂരജിന് പാമ്പിനെ നൽകിയത് പിതാവാണെന്ന് സുരേഷിന്റെ മകൻ
കൊല്ലം: സൂരജിന് പാന്പിനെ നൽകിയത് പിതാവ് സുരേഷാണെന്ന് മകൻ സനൽ മാധ്യമങ്ങളോട് പറഞ്ഞു. സൂരജ് ഫോണിൽവിളിച്ച് പാന്പിനെ ആവശ്യപ്പെട്ടതനുസരിച്ച് ആദ്യം അണലിയെ വീട്ടിലെത്തിച്ചു. ഒരുദിവസം അവിടെ വയ്ക്കണമെന്ന് ആവശ്യപ്പെട്ടു. അതനുസരിച്ച് പാന്പിനെ നൽകിയിട്ട് അച്ഛൻ മടങ്ങി. എന്നാൽ പാന്പ് ഇഴഞ്ഞുപോയെന്ന് പറഞ്ഞ് പിന്നീട് മൂർഖനെ ആവശ്യപ്പെട്ടു. പിന്നീട് മൂർഖനെ നൽകിയെന്നും സനൽ വ്യക്തമാക്കി. കൊലപാതകത്തിനാണെന്ന് അറിഞ്ഞിരുന്നില്ലെന്നും സംഭവത്തിനുശേഷം വിവരം പോലീസിലറിയിക്കാൻ അച്ഛനോട് ആവശ്യപ്പെട്ടുവെന്നും സനൽ പറഞ്ഞു. എലിയെപിടിക്കാനാണ് പാന്പിനെ വാങ്ങിയതെന്നും അച്ഛനോട് പറഞ്ഞിരുന്നു. പാന്പിനെ അതിനുവേണ്ടി വളർത്താനാണ് വാങ്ങിച്ചത്. അച്ഛൻ അതിനുള്ള പരിശീലനവും നൽകി 10000 രൂപ പ്രതിഫലവും വാങ്ങി. സനലിന്റെ ഈ മൊഴികൾ സൂരജിന്റെ കുരുക്ക് മുറുകുന്നതിന് ഇടയാക്കും. സംഭവം സംബന്ധിച്ച് കൂടുതൽ അന്വേഷണം നടത്തിവരികയാണ് പോലീസ് സംഘം .
Read Moreഉത്ര കൊലപാതകം; കേരളം കണ്ട വിചിത്ര കൊലപാതക രീതിയെന്ന് റൂറല്‍ പോലീസ് മേധാവി ഹരിശങ്കര്‍
അഞ്ചല്‍ : അഞ്ചല്‍ ഏറം വെള്ളിശ്ശേരില്‍ ഉത്രയെ പാന്പിനെ കൊണ്ടു കടിപ്പിച്ചു കൊന്ന കേസില്‍ ഭര്‍ത്താവ് അടൂര്‍ പറക്കോട് ശ്രീസൂര്യ യില്‍ സൂരജ് (27), സുഹൃത്ത് പാരിപ്പള്ളി കുളത്തൂര്‍ക്കോണം കെ.എസ് ഭവനില്‍ ചാവരുകാവ് സുരേഷ് (47) എന്നിവരെ കഴിഞ്ഞ ദിവസം അറസ്റ്റു ചെയ്തിരുന്നു. മണിക്കൂറുകള്‍ നീണ്ട ചോദ്യം ചെയ്യലില്‍ ഇന്നലെ ഉച്ചയോടെയാണ് ഉത്ര പാമ്പ് കടിയേറ്റ് മരിച്ചത് കൊലപാതകം എന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തുന്നത്. ശനിയാഴ്ച രാത്രിയോടെയാണ് ക്രൈംബ്രാഞ്ച് കേസ് ഏറ്റെടുക്കുന്നത്. തുടര്‍ന്ന് സൂരജ് അടക്കം നാലുപേരെ കസ്റ്റഡിയില്‍ എടുക്കുകയും ചോദ്യം ചെയ്യുകയുമായിരുന്നു. കസ്റ്റഡിയില്‍ എടുത്തവരെ ഒരുമിച്ചും വെവ്വേറെയും അന്വേഷണ സംഘം ചോദ്യം ചെയ്തു. ലഭിച്ച തെളിവുകളും ഫോണ്‍ രേഖകള്‍ അടക്കമുള്ളവയും നിരത്തിയതോടെ സൂരജ് കുറ്റം സമ്മതിക്കുകയാ യിരുന്നു. ഉത്രയെ കൊലപ്പെടുത്താന്‍ പതിനായിരം രൂപ നല്കി സുരേ ഷില്‍ നിന്നും സൂരജ് പാമ്പിനെ വാങ്ങിയെന്നാണ് പോലീസ് കണ്ടെത്തല്‍. ഏപ്രില്‍…
Read More