കൊല്ലം: തന്‍റെ മകൻ തെറ്റ് ചെയ്തിട്ടില്ലെന്നും പോലീസ് മർദിച്ച് കുറ്റം സമ്മതിപ്പിച്ചതാണെന്നും സൂരജിന്‍റെ മാതാവ് രേണുക മാധ്യ മങ്ങളോട് പറഞ്ഞു. അഞ്ചലിൽ ഭാര്യയെ പാന്പ് കടിപ്പിച്ച് കൊലപ്പെടുത്തിയ കേസിൽ പിടിയിലായ ഭർത്താവ് സൂരജിനെ ഉത്രയുടെ വീട്ടിൽ തെളിവെടു പ്പിനെ എത്തിച്ചതിനെതുടർന്ന് പ്രതികരിക്കുകയായിരുന്നു മാതാവ്. അവന് ലോലമനസാണെന്നും കുറ്റകൃത്യം ചെയ്യാൻ
Read MoreTag: uthra death
മകളുടെ കൊലപാതകിയെ വീട്ടിൽ കയറ്റരുതെന്ന് ഉറക്കെ വിളിച്ചു കൂവി ഉത്രയുടെ അമ്മ; താൻ കൊന്നിട്ടില്ലെന്ന് സൂരജ്; തെളിവെടുപ്പിനിടെ നടന്ന സംഭവങ്ങൾ ഇങ്ങനെയൊക്കെ…
കൊല്ലം: സൂരജിനെ തെളിവെടുപ്പിനായി ഉത്രയുടെ വീട്ടിലെത്തിച്ച പ്പോൾ നാടകീയ രംഗങ്ങൾ. താൻ ഉത്രയെ കൊന്നിട്ടില്ലെന്ന് തെളിവെടു പ്പിനിടയിൽ പൊട്ടിക്കരഞ്ഞ് സൂരജ് പറഞ്ഞു. ഇന്ന് രാവിലെ ആറോ ടെയാണ് ഉത്രയുടെ വീട്ടിൽ തെളിവെടുപ്പിനെത്തിച്ചത്. ഉത്രയുടെ മാതാപിതാക്കൾ സൂരജിനെ വീട്ടിൽ കയറ്റില്ലെന്ന് ഉറച്ചു നിന്നു. മകളുടെ കൊലപാതകിയെ വീട്ടിൽ കയറ്റില്ലെന്ന് അവർ ഉച്ച ത്തിൽ വിളിച്ചുപറയുകയായിരുന്നു. ഇതിനിടയിലാണ് സൂരജ് താൻ ഉത്രയെ കൊന്നിട്ടില്ലെന്ന് വിളിച്ചുപറഞ്ഞത്. രാവിലെ ഒന്പതിന് തെളിവെടുപ്പ് നടത്തുമെന്നാണ് പോലീസ് സംഘം അറിയിച്ചതെങ്കിലും നാട്ടുകാരുടെയും വീട്ടുകാരുടെയും എതിർപ്പ് ശക്തമാകുമെന്ന് അറിഞ്ഞതിനാൽ രാവിലെ ആറിന് തന്നെ തെളിവെ ടുപ്പിന് എത്തുകയായിരുന്നു. ഉത്രയെ കടിച്ച പാന്പിനെ കൊണ്ടുവന്ന പ്ലാസ്റ്റിക് കുപ്പി വീടിന്‍റെ പുറ കുവശത്തുള്ള ആളൊഴിഞ്ഞഭാഗത്തുനിന്നും കണ്ടെടുത്തു. ഉത്രകിടന്ന മുറിയിലും എത്തിച്ച് പോലീസ് തെളിവെടുത്തു. ശാസ്ത്രീയമായ തെളിവുകൾ ശേഖരിക്കാൻ ഫോറൻസിക് വിദഗ്ധ സംഘം ഉച്ചയോടെ എത്തുമെന്നാണ് സൂചന. സൂരജിന്‍റ കുടുംബം ക്രിമിനൽ…
Read Moreഅഞ്ചല്‍ ഉത്ര കൊലപാതകം; സൂരജുമായി തെളിവെടുപ്പ് നടത്തി; പാമ്പിനെ കൊണ്ടു വന്ന ജാർ കണ്ടെത്തി; നടന്ന സംഭവങ്ങൾ വിവരിച്ച് സൂരജ്
അഞ്ചല്‍ : അഞ്ചല്‍ ഏറം വെള്ളിശ്ശേരില്‍ വീട്ടില്‍ ഉത്രയെ പാന്പിനെ കൊണ്ടു കടിപ്പിച്ചു കൊന്ന കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ഒന്നാം പ്രതി സൂരജിനെ സംഭവ സ്ഥലത്ത് എത്തിച്ച് തെളിവെടുപ്പ് നടത്തി. ഇന്ന് രാവിലെ ആറരയോടെ കനത്ത പോലീസ് കാവലില്‍ അതീവ രഹസ്യമായിട്ടാണ് ഉത്രയുടെ ഏറത്തേ വീട്ടില്‍ സൂരജിനെ എത്തിച്ച് തെളിവെടുപ്പ് നടത്തിയത്. തെളിവെടുപ്പിനായി വീട്ടിലേക്ക് സൂരജിനെ കയറ്റാന്‍ പോലീസ് ശ്രമിക്കവേ ഉത്രയുടെ അമ്മ തടഞ്ഞു. തന്‍റെ മകളുടെ കൊലയാളിയെ വീട്ടില്‍ കയറ്റില്ലന്ന്‍ ഉത്രയുടെ മാതാവ് മണിമേഖല പൊട്ടിത്തെറിച്ചു. പിന്നീട് അല്‍പസമയത്തിനകം വീട്ടി നുള്ളില്‍ എത്തിച്ച് സൂരജിനെ തെളിവിടുപ്പ് നടത്തി. ഉത്രയുടെ കിട പ്പുമുറിയില്‍ കട്ടിലനടിയില്‍ പാമ്പിനെ ഒളിപ്പിച്ച സ്ഥലവും പാമ്പിനെ കൊണ്ടുവന്ന രീതിയും സൂരജ് അന്വേഷണ സംഘത്തിന് കാട്ടിക്കൊ ടുത്തു. പാമ്പിനെ സൂക്ഷിച്ചിരുന്ന പ്ലാസ്റ്റിക് ഭരണി ഉത്രയുടെ വീടിന്‍റെ പിന്‍ഭാ ഗത്ത് പഴയ പൊളിഞ്ഞ വീടിന്‍റെ കാടുകയറിയ…
Read Moreകിടപ്പു മുറിയിൽയുവതി പാമ്പ് കടിയേറ്റ് മരിച്ച സംഭവം; അന്വേഷണം ആവശ്യപ്പെട്ട് മാതാപിതാക്കൾ; ദുരൂഹത ഉണ്ടെന്ന് ബന്ധുക്കൾ പറയുന്നതിന്‍റൃെ കാരണങ്ങൾ ഇങ്ങനെ
അഞ്ചല്‍: അഞ്ചലില്‍ യുവതി പാമ്പ് കടിയേറ്റ് മരിച്ച സംഭവത്തില്‍ ദുരൂഹതയുണ്ടെന്നും അന്വേഷണം വേണമെന്നും ആവശ്യപ്പെട്ടു രക്ഷിതാക്കള്‍ അടക്കമുള്ള ബന്ധുക്കള്‍ രംഗത്ത്. ഏറം വെള്ളിശേരില്‍ വീട്ടില്‍ ഉത്രാ (25) യുടെ മരണം അന്വേഷിക്കണം എന്നാണ് ബന്ധുക്കളുടെ ആവശ്യം. മകളുടെ മരണത്തില്‍ ഉന്നതതല അന്വേഷണം ആവശ്യപ്പെട്ട് ഉത്രായുടെ പിതാവ് വിജയസേനന്‍, മാതാവ് മണിമേഖല എന്നിവര്‍ കൊല്ലം റൂറല്‍ പോലീസ് മേധാവി, അഞ്ചല്‍ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ എന്നിവര്‍ക്ക് പരാതി നല്കി. കഴിഞ്ഞ ഏഴിനാണ് ഉത്രയെ ഏറത്തുള്ള വീട്ടിലെ കിടപ്പുമുറിയില്‍ പാമ്പ് കടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയത്. മുറിക്കുള്ളില്‍ നിന്നും പാമ്പിനെ കണ്ടെത്തുകയും തല്ലിക്കൊല്ലുകയും ചെയ്തിരുന്നു. എന്നാല്‍ മാര്‍ച്ചിലും അടൂരിലെ ഭര്‍തൃഗൃഹത്തില്‍ വച്ച് ഉത്രക്ക് പാമ്പ് കടിയേല്‍ക്കുകയും തിരുവല്ലയിലെ സ്വകാര്യാശുപത്രിയില്‍ ചികിത്സ തേടുകയും ചെയ്തിരുന്നു. ഇവിടെ നിന്നും സ്വന്തം വീട്ടില്‍ മടങ്ങിയെത്തി ചികിത്സ തുടരുന്നതിനിടെയാണ് വീണ്ടും പാമ്പ് കടിക്കുകയും മരണം സംഭവിക്കുകയും ചെയ്യുന്നത്.…
Read More