കൊല്ലം : പാന്പിനെക്കൊണ്ട് കടിപ്പിച്ചു കൊല്ലുക എന്നത് കേരളത്തിന് കേട്ടുകേൾവി പോലുമില്ലാത്തതായിരുന്നു. വിചിത്രവും ക്രൂരവുമായ ഒരു കൊലപാതകം തെളിയിക്കാൻ അന്വേഷണ സംഘം സഞ്ചരിച്ചത് അസാധാരണ വഴികളിലൂടെയും. 2018 മാര്‍ച്ച് 25 നായിരുന്നു ഏറം വെള്ളിശേരില്‍ വീട്ടില്‍ ഉത്രയുടെയും അടൂര്‍ പറക്കോട് ശ്രീസൂര്യയില്‍ സൂരജിന്റെയും വിവാഹം നടക്കുന്നത്. വിവാഹ സമ്മാനമായി നൂറുപവന്‍ സ്വര്‍ണം, ലക്ഷങ്ങള്‍ വിലവരുന്ന കാര്‍, എന്നിവയുൾപ്പെടെ ഉത്രയുടെ കുടുംബത്തില്‍ നിന്നും അരക്കോടി രൂപയോളം വരുന്ന സ്വത്ത് വകകളാണ് സ്ത്രീധനമായി സൂരജന് ലഭിച്ചത്. വീടുപണിയ്ക്കും വാഹനം വാങ്ങുന്നതിനുമായി വേറെയും ലക്ഷങ്ങള്‍, സഹോദരിക്ക് സ്കൂട്ടര്‍ എന്നിവ പുറമേ. മാസം വട്ടചെലവിന് പ്രത്യേകം തുക. വിവാഹം കഴിഞ്ഞ് കുറച്ചു നാള് കഴിഞ്ഞപ്പോഴേക്കും ഉത്രയെ ഒഴിവാക്കാനുള്ള പോംവഴികളും സൂരജ് ആലോചിച്ചു തുടങ്ങി. ഇതിനടിയില്‍ ഇരുവര്‍ക്കും കുഞ്ഞും ജനിച്ചു. വിവാഹ മോചനം ആദ്യം ആലോചിച്ചുവെങ്കിലും അങ്ങനെ വന്നാല്‍ തനിക്ക് ലഭിച്ച അരക്കോടിയോളം സ്വത്ത്…
Read MoreTag: uthra murder case
ഉത്ര കൊലക്കേസ്; പാമ്പുപിടുത്തക്കാരൻ സുരേഷിന് എല്ലാം അറിയാമായിരുന്നു; മൂർഖൻ കുഞ്ഞുങ്ങളെ ലഹരിക്ക് ഉപയോഗിച്ചു; നാവിൽ ഒരു തവണ കൊത്തുന്നതിന് ഈടാക്കിയിരുന്ന ചാർജ്ജ് ഞെട്ടിക്കുന്നത്
അഞ്ചല്‍ : കൊലക്കേസില്‍ വനപാലകരുടെ കസ്റ്റഡിയില്‍ ഉണ്ടായിരുന്ന പ്രധാന പ്രതികളായ സൂരജ്, സുരേഷ്കുമാര്‍ എന്നിവരുടെ കുറ്റസമ്മത മൊഴി പുറത്തുവന്നിരുന്നു. ഒരാഴ്ചത്തെ തെളിവെടുപ്പിന് ശേഷം പ്രതികളെ വനംവകുപ്പ് കോടതിയില്‍ ഹാജരാക്കിയിരുന്നു. തെളിവെടുപ്പിനിടെ പ്രതികള്‍ നിര്‍ണായക വെളിപ്പെടുത്തലാണ് അന്വേഷണ സംഘത്തിന് മുന്നില്‍ നടത്തിയത്. സൂരജിന് സുരേഷ് പാമ്പിനെ നല്‍കിയത് ഉത്രയെ കൊലപ്പെടുത്താനാണ് എന്ന് അറിഞ്ഞുകൊണ്ടായിരുന്നു എന്നതാണ് ഇതില്‍ പ്രധാനം. രണ്ടുതവണയും പാമ്പിനെ നല്കിയപ്പോഴും സുരേഷിന് വ്യക്തമായി അറിയാമായിരുന്നുവെന്നും തന്റെ സങ്കല്‍പ്പത്തിലെ ഭാര്യയാകാന്‍ ഉത്രക്ക് കഴിഞ്ഞിരുന്നില്ലെന്നും സൂരജ് സമ്മതിച്ചു. വിവാഹ മോചനം നടത്തിയാല്‍ സ്വത്തുക്കളും കുഞ്ഞിനേയും നഷ്ടമാകും. അങ്ങനെ ഉണ്ടാകാതിരിക്കാനാണ് ആസൂത്രിതമായി കൊല നടത്തിയതെന്നും സൂരജ് വെളിപ്പെടുത്തി. അതേസമയം കേസില്‍ രണ്ടാംപ്രതിയായ സുരേഷിനെതിരെ ഗുരുതരമായ കണ്ടെത്തലുകളാണ് തെളിവെടുപ്പിനിടയില്‍ വനം നടത്തിയിരുന്നത്. കൊലയെക്കുറിച്ചു സുരേഷിന് വ്യക്തമായ അറിവുണ്ടായിരുന്നു. ഉത്രയെ കൊലപ്പെടുത്താന്‍ ഉപയോഗിച്ച പാമ്പിന്റെ പടം തെളിവെടുപ്പിനിടെ വനപാലകര്‍ കണ്ടെടുത്തിയിരുന്നു. വിവിധയിടങ്ങളില്‍ നിന്നും പാമ്പുകളെ…
Read Moreഉത്ര വധക്കേസ് ; കോടതി വിചാരണ ഏഴിന് തുടങ്ങും; കേസില്‍ സാക്ഷികളായി ഹാജരാകാൻ വാവ സുരേഷും
അഞ്ചല്‍ : പ്രമാദമായ അഞ്ചല്‍ ഉത്ര കൊലക്കേസില്‍ ഈ മാസം ഏഴിന് വിചാരണ ആരംഭിക്കാന്‍ കോടതി തീരുമാനം. കേസ് അന്വേഷിച്ച ക്രൈംബ്രാഞ്ച് സമര്‍പ്പിച്ച കുറ്റപത്രത്തിന് മേല്‍ കൊല്ലത്തെ ആറാം നമ്പർ അഡീഷണൽ സെഷൻസ് കോടതി ജഡ്ജി എം മനോജ് മുമ്പാകെയാണ് കേസിന്റെ വിചാരണ നടക്കുക. വിചാരണ നടപടികളുടെ ഭാഗമായി പ്രതിഭാഗം അഭിഭാഷകനോട് കോടതിയില്‍ ഏഴിന് ഹാജരാകാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. കൊല്ലപ്പെട്ട ഉത്രയുടെ ഭര്‍ത്താവ് സൂരജ് (27) ആണ് കേസിലെ മുഖ്യ പ്രതി. മാസങ്ങളായി നടന്ന ഗൂഡാലോചനയും ആസൂത്രിതവുമായിരുന്നു ഉത്രയുടെ കൊലപാതകമെന്നും സ്വത്തുക്കള്‍ നഷ്ടമാകാതിരിക്കാന്‍ വേണ്ടിയുള്ള ശ്രമായിരുന്നു ആര്‍ക്കും സംശയം തോന്നാത്ത വിധം പാമ്പിനെ ഉപയോഗിച്ചുള്ള കൊലപാതകം എന്നും ക്രൈംബ്രാഞ്ച് കുറ്റപത്രത്തില്‍ പറയുന്നു. ഇക്കഴിഞ്ഞ മേയ് ഏഴിനാണ് അഞ്ചല്‍ ഏറം വിഷു വെള്ളിശേരി വീട്ടില്‍ ഉത്രയെ അഞ്ചലിലെ വീട്ടില്‍ കിടപ്പ് മുറിയില്‍ പാമ്പ് കടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയത്.…
Read Moreചാവര്‍കോട് സുരേഷിന് പാമ്പിന്‍വിഷം കടത്തുന്ന സംഘങ്ങളുമായി ബന്ധം ! അന്ന് അണലിയെ വീടിനു മുകളില്‍ നിന്ന് വലിച്ചെറിഞ്ഞെന്ന് സൂരജ്;വാവ സുരേഷിന്റെ സഹായം തേടാന്‍ പോലീസ്…
ഉത്ര കൊലക്കേസില്‍ വനംവകുപ്പിന്റെ കസ്റ്റഡിയില്‍ കഴിയുന്ന പാമ്പുപിടിത്തക്കാരന് ചാവര്‍ക്കോട് സുരേഷിനു പാമ്പിന്‍വിഷം കടത്തുന്ന സംഘങ്ങളുമായി ബന്ധമുണ്ടെന്നു വനം വകുപ്പിന്റെ കണ്ടെത്തല്‍. ലഹരി മരുന്നുകള്‍ ഉണ്ടാക്കാനാണ് ഇത്തരക്കാര്‍ ഇത് ഉപയോഗിക്കുന്നത്. ഈ സംഘങ്ങളെ കണ്ടെത്താന്‍ അന്വേഷണം നടത്തുമെന്നാണ് വനപാലകര്‍ വ്യക്തമാക്കുന്നത്. പിടികൂടുന്ന പാമ്പുകളെ ജനവാസ കേന്ദ്രങ്ങളില്‍ ഇറക്കി വിടുന്നത് സുരേഷിന്റെ പതിവാണെന്നു കണ്ടെത്തിയിരുന്നു. സൂരജിനെയും സുരേഷിനെയും ഇന്നു രാവിലെ ഉത്രയുടെ വീട്ടില്‍ എത്തിച്ചു തെളിവെടുപ്പ് നടത്തും. ഉത്രയെ ആദ്യം കടിച്ച അണലിയെ വീടിന്റെ മുകളില്‍നിന്നു വലിച്ചെറിഞ്ഞെന്നാണു പ്രതിയായ ഭര്‍ത്താവ് സൂരജ് മൊഴി നല്‍കിയത്. 4.5 മീറ്റര്‍ ഉയരമുള്ള സ്ഥലത്തുനിന്നു വീണ പാമ്പിനു ജീവഹാനി ഉണ്ടാകില്ലെന്നും ഇഴഞ്ഞു പോകാനാണു സാധ്യതയെന്നും ജന്തുശാസ്ത്ര വിദഗ്ധര്‍ അഭിപ്രായപ്പെടുന്നുണ്ടെങ്കിലും ഇക്കാര്യത്തില്‍ വാവാ സുരേഷിന്റെ സഹായം തേടുമെന്ന് റേഞ്ച് ഓഫിസര്‍ ബി.ആര്.ജയന് അറിയിച്ചു. തന്റെ വീട്ടില്‍ വിരിഞ്ഞ രണ്ട് മൂര്‍ഖന്‍ കുഞ്ഞുങ്ങള്‍ ചത്തുപോയെന്ന് ഇയാള്‍ മൊഴി…
Read Moreമകനെ പഞ്ചപാവമാക്കിയുള്ള അമ്മയുടെ ന്യായീകരണം വിരല്‍ചൂണ്ടുന്നത് കൂട്ടായ ആസൂത്രണത്തിലേക്കോ ?പാമ്പു പിടിത്തക്കാരന്റെ മകന്റെ മൊഴിയും പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടും കെണിയാകും; നിര്‍ണായക വിവരങ്ങള്‍ക്കായി സൂരജിന്റെ അമ്മ രേണുകയെ ചോദ്യം ചെയ്യും…
ഉത്ര കൊലപാതകക്കേസില്‍ മകനെ രക്ഷിക്കാന്‍ അമ്മ നിരത്തിയ ന്യായവാദങ്ങള്‍ പച്ചക്കള്ളമെന്ന് വ്യക്തമായി. ഇതോടെ കൊലപാതകത്തില്‍ ഇവര്‍ക്കും പങ്കുണ്ടെന്ന നിഗമനത്തിലാണ് പോലീസ്. ഈ സാഹചര്യത്തില്‍ ഇവരെയും അറസ്റ്റു ചെയ്യാനുള്ള സാഹചര്യം ഉരുത്തിരിഞ്ഞിരിക്കുകയാണ്. ഉത്രയുടെ കൊലപാതകത്തിലുള്ള പങ്ക് ഉറപ്പിക്കാന്‍ ഇവരെ ഉടന്‍ ചോദ്യം ചെയ്യാനാണ് തീരുമാനം. മകനെ രക്ഷിക്കാന്‍ ഒരമ്മയും പറയാത്ത ന്യായങ്ങളാണ് രേണുക പറഞ്ഞത.് പാമ്പ് കടിച്ച് ശസ്ത്രക്രിയ ചെയ്തതിനാല്‍ എസിയില്‍ കിടക്കാന്‍ ഉത്രയ്ക്ക് ആവുമായിരുന്നില്ലെന്നാണ് ഇവര്‍ പറഞ്ഞത്. അതുകൊണ്ട് എസിയിട്ട് അടച്ചിട്ട മുറിയില്‍ പാമ്പ് കയറി എന്ന ആരോപണം വിലപ്പോവില്ലെന്ന് സ്ഥാപിക്കാനായിരുന്നു ഇവരുടെ ശ്രമം. ഇതാണ് പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടോടെ പൊളിഞ്ഞത്. വിഷാംശം നാഡിവ്യൂഹത്തിനെ ബാധിച്ചു എന്നും പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്. ഉത്രയുടെ ഇടത് കൈയില്‍ രണ്ട് പ്രാവശ്യം പാമ്പ് കടിച്ചതായി പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. വിഷം നാഡിവ്യൂഹത്തിനെ ബാധിച്ച്…
Read More