കുനോ ദേശീയോദ്യാനത്തില്‍ നിന്ന് പുറത്തു ചാടിയ രണ്ട് ചീറ്റകള്‍ ഉത്തര്‍പ്രദേശ് ലക്ഷ്യമാക്കി നീങ്ങുന്നതായി സൂചന. ഈ രണ്ടു ചീറ്റകളെക്കുറിച്ചുള്ള വിവരം ഉത്തര്‍പ്രദേശ് വനംവകുപ്പ് മധ്യപ്രദേശ് വനംവകുപ്പിനോട് തേടിയിട്ടുണ്ട്. അതേ സമയം കുനോ ദേശീയോദ്യാനത്തില്‍ നിന്നും പുറത്തു ചാടിയ രണ്ട് ചീറ്റകള്‍ നിലവില്‍ മധ്യപ്രദേശ് മേഖലയിലേക്ക് തന്നെ തിരികെ എത്തുന്നതായും നിഗമനമുണ്ട്. ഉദ്യോഗസ്ഥരോട് ജാഗരൂകരായിരിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ഉത്തര്‍പ്രദേശ് വനംവകുപ്പ് പ്രതികരിച്ചു. രണ്ട് ചീറ്റകള്‍ തിരികെ മധ്യപ്രദേശിലെത്തുന്നത് വരെ ജാഗ്രതാ നിര്‍ദേശം പ്രാബല്യത്തില്‍ തുടരുമെന്നും വനം വകുപ്പ് അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട് വിവിധ സംസ്ഥാനങ്ങളില്‍ നിന്നുമുള്ള വനംവകുപ്പ് അധികൃതരുടെ വെര്‍ച്വല്‍ മീറ്റിങ്ങും നടത്തിയിരുന്നു. റേഡിയോ കോളറില്‍ നിന്നുള്ള വിവരങ്ങള്‍ ഉത്തര്‍പ്രദേശ് ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും അന്തിമ തീരുമാനം കൈകൊള്ളുക ചീറ്റ പ്രൊജ്ക്ട് സ്റ്റിയറിങ് കമ്മിറ്റിയായിരിക്കും. ഇര തേടലിനും മറ്റുമായി വിശാലമായ പുല്‍പ്രദേശം ചീറ്റകള്‍ക്ക് അനിവാര്യമാണ്. ചീറ്റകള്‍ക്ക് അനുയോജ്യമായ ഇത്തരം മേഖലകള്‍ ഉത്തര്‍പ്രദേശില്‍ കുറവാണെന്നും…
Read MoreTag: uttar pradesh
കോളജുകളിലും യൂണിവേഴ്സിറ്റികളിലും മൊബൈല്‍ഫോണ്‍ നിരോധിച്ച് യോഗി ആദിത്യനാഥ് ! ഉത്തരവ് അധ്യാപകര്‍ക്കും ബാധകമാവും…
ഉത്തര്‍പ്രദേശിലെ സര്‍വകലാശാലകളിലും കോളജുകളിലും മൊബൈല്‍ ഫോണ്‍ നിരോധിച്ച് യോഗി ആദിത്യനാഥ് സര്‍ക്കാര്‍. മൊബൈല്‍ ഫോണിന് നിരോധനം ഏര്‍പ്പെടുത്തിയ സര്‍ക്കുലര്‍ ഉന്നത വിദ്യാഭ്യാസ ഡയറക്ടറേറ്റ് പുറത്തിറക്കി. സര്‍വകലാശാലയുടെയും കോളേജുകളുടെയും ഉള്ളില്‍ മൊബൈല്‍ ഫോണുകള്‍ എടുക്കാനോ ഉപയോഗിക്കാനോ ഇനി അനുവാദമില്ല. അധ്യാപകര്‍ക്കും ബാധകമാണ് പുതിയ നിയമം. വിദ്യാര്‍ത്ഥികള്‍ക്ക് മികച്ച അധ്യാപനം ഉറപ്പുവരുത്തുന്നതിനായാണ് മൊബൈല്‍ ഫോണ്‍ നിരോധനം ഏര്‍പ്പെടുത്തിയതെന്നാണ് സര്‍ക്കാര്‍ വാദം. കോളേജ് സമയങ്ങളില്‍ വിദ്യാര്‍ത്ഥികളും അധ്യാപകരും കൂടുതല്‍ സമയം മൊബൈല്‍ ഫോണുകളില്‍ ചെലവഴിക്കുന്നുവെന്ന് കണ്ടെത്തിയതിനാലാണ് ഫോണ്‍ നിരോധിച്ചതെന്നാണ് സര്‍ക്കാര്‍ പറയുന്നത്. നേരത്തെ മന്ത്രിസഭാ യോഗങ്ങള്‍ ഉള്‍പ്പെടെയുള്ള ഔദ്യോഗിക യോഗങ്ങളില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നത് യോഗി ആദിത്യനാഥ് വിലക്കിയിരുന്നു.
Read More