പാര്‍വതി നായികയായ പുതിയ ചിത്രം ഉയരെ വമ്പിച്ച ജനപ്രീതിയോടെ തീയറ്ററുകളില്‍ നിറഞ്ഞോടുകയാണ്. ആസിഡ് ആക്രമണത്തെ അതിജീവിച്ച പെണ്‍കുട്ടിയായിട്ടാണ് പാര്‍വതി ചിത്രത്തിലെത്തിയത്. ഉയരെയിലെ കഥപശ്ചാത്തലങ്ങള്‍ പലരുടെയും ജീവിതത്തില്‍ സംഭവിച്ച കാര്യങ്ങളാണ്. ഉയരെ കണ്ടപ്പോള്‍ തനിക്ക് പഴയ കാര്യങ്ങള്‍ ഓര്‍മ വന്നെന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് ഡോ. ഷിനു ശ്യാമളന്‍. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് ഡോ.ഷിനു തന്റെ ജീവിതത്തില്‍ സംഭവിച്ച പഴയ കാര്യങ്ങള്‍ പങ്കുവച്ചത്. ഡോ. ഷിനു ശ്യാമളന്റെ ഫേസ്ബുക്ക് പോസ്റ്റ്; എന്റെ രണ്ടാമത്തെ വിവാഹാലോചനയാണ് വിവാഹത്തില്‍ കലാശിച്ചത്. ആദ്യത്തെ ആലോചന നടക്കാതെ പോയതിന് പിന്നില്‍ കുറച്ചു മാസങ്ങളുടെ തിരക്കഥയുണ്ട്. ഉയരെയുമായി ബന്ധമുള്ള ഒരു ഭാഗമുണ്ട് അതില്‍. കേരള മാട്രിമോണി വഴി വന്ന ആലോചയായിരുന്നു. ആ സമയത്തു ഡോക്ടറെ വേണ്ട എന്‍ജിനീയര്‍ മതിയെന്നായിരുന്നു എന്റെ വാശി. വിദേശത്തു നല്ല ജോലിയുള്ള പയ്യന്‍.എല്ലാ ദിവസവും സംസാരിക്കും. നല്ല സ്‌നേഹമാണ്. ഒരുതരം പൊസ്സസീവനസ് കൂടെ എനിക്ക്…
Read MoreTag: uyare
കിടിലന്‍ തന്നെ ! ഉയരെയിലെ ‘നീ മുകിലോ’ എന്ന ഗാനം അതിമനോഹരമായി ആലപിച്ച് പെണ്‍കുട്ടി; ഒറിജിനലിനെ വെല്ലുന്നതെന്ന് സോഷ്യല്‍ മീഡിയ; വീഡിയോ വൈറല്‍…
പാര്‍വതി കേന്ദ്രകഥാപാത്രമായി അഭിനയിക്കുന്ന ഉയരെ നിറഞ്ഞ സദസ്സില്‍ പ്രദര്‍ശനം തുടരുകയാണ്. ചിത്രത്തിനൊപ്പം തന്നെ പാട്ടുകളും ശ്രദ്ധയാകര്‍ഷിച്ചിരുന്നു. ചിത്രത്തിലെ ‘നീ മുകിലോ’ എന്നു തുടങ്ങുന്ന ഗാനം ചിത്രം ഇറങ്ങുന്നതിനു മുമ്പുതന്നെ ഹിറ്റായിമാറിയിരുന്നു. സിത്താര പാടി മനോഹരമാക്കിയ ഗാനം അതേ ഫീലോടുകൂടി ആലപിക്കുന്ന പെണ്‍കുട്ടിയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ താരം. കോട്ടയം സ്വദേശിയായ സൗമ്യ ജോസാണ് ഈ ആലാപന മാധുരിയുടെ ഉടമ. സിത്താരയുടെ ശബ്ദത്തോട് കിടപിടിക്കുന്ന രീതിയില്‍ തന്നെയാണ് സൗമ്യയുടെ ആലാപനവും. അതിമനോഹരം എന്നല്ലാതെ മറ്റൊരു വാക്കുമില്ല വിശേഷിപ്പിക്കാന്‍. സൗമ്യയുടെ പാട്ടുവിഡിയോ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാകുകയാണ്. മികച്ച പ്രതികരണമാണ് സൗമ്യയുടെ ആലാപനത്തിനു ലഭിക്കുന്നത്. കേള്‍ക്കുമ്പോള്‍ ഗാനം ആലപിച്ച സിത്താരയുടെ ശബ്ദത്തോടു സാമ്യമുണ്ടെന്നും നല്ല ഫീലാണ് ആലാപനത്തിനെന്നുമാണ് പലരുടെയും കമന്റുകള്‍. നിരവധിപേരാണ് ഈ പാട്ടുവിഡിയോ കാണുകയും പങ്കുവെക്കുകയും ചെയ്തത്.
Read More