പ്രത്യേകിച്ച് പെണ്ണുങ്ങളുടെ കാര്യത്തില്‍ നാടും കാലവും അത്ര നല്ലതല്ല ! പലപ്പോഴും അതീവ മാരകവുമാണ് ഈ ആണ്‍ലോകം; വാളയാര്‍ സംഭവത്തില്‍ പ്രതികരണവുമായി ശ്രീകുമാര്‍ മേനോന്‍…

വാളയാറില്‍ സഹോദരിമാരായ പെണ്‍കുട്ടികളുടെ മരിക്കാനിടയായ സാഹചര്യവുമായി ബന്ധപ്പെട്ട പ്രതികരണവുമായി സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍. പെണ്‍മക്കളുള്ള മാതാപിതാക്കളെയെല്ലാം ഭയപ്പാടിലാക്കിയിരിക്കുകയാണ് ഈ സംഭവം. ഓരോ വാളയാറും ഓരോ പെരുമ്പാവൂരും പെണ്‍മക്കള്‍ക്ക് മനഃസമാധാനത്തോടെ ജീവിക്കാന്‍ ഭയമുള്ള ലോകമായി ഇവിടം മാറ്റുകയാണ്. പെരുമ്പാവൂരും വാളയാറും കേരളത്തിന്റെ നിര്‍ഭയയാണ്. കുറ്റം ചെയ്ത ഒരാള്‍ പോലും രക്ഷപെടരുത്. കുറ്റത്തിന് കാരണമാകുന്ന സാമൂഹിക സാഹചര്യം ഇല്ലാതെയാവണമെന്നും ശ്രീകുമാര്‍ മേനോന്‍ ഫേസ്ബുക്കില്‍ കുറിച്ചു. ശ്രീകുമാര്‍ മേനോന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം ഇങ്ങനെ… ഈ സമൂഹത്തെ കുറിച്ച് എനിക്കറിയാവുന്നത്, പ്രത്യേകിച്ച് പെണ്ണുങ്ങളുടെ കാര്യത്തില്‍ നാടും കാലവും അത്ര നല്ലതല്ല എന്നതാണ്. പലപ്പോഴും അതീവ മാരകവുമാണ് ഈ ആണ്‍ലോകം. ഞാനൊരു പെണ്‍കുട്ടിയുടെ അച്ഛനാണ്. വാളയാറില്‍ രണ്ട് പെണ്‍കുഞ്ഞുങ്ങള്‍ പീഡിപ്പിക്കപ്പെടുകയും തുടര്‍ന്ന് തൂങ്ങി മരിച്ച നിലയില്‍ കാണപ്പെടുകയും ചെയ്തു. കൊലപാതകമാണ് അതെന്ന് തെളിവില്ലാത്തതിനാല്‍ പ്രതികളെ വെറുതെ വിട്ടെന്ന വാര്‍ത്തകള്‍ പേടിപ്പിക്കുന്നതാണ്. ഞാന്‍ ജനിച്ചുവളര്‍ന്ന…

Read More

ശ്രീകുമാര്‍ മേനോന്റെ കഷ്ടകാലം അവസാനിക്കുന്നില്ല ! എസ്‌കലേറ്ററില്‍ നിന്നു വീണ് സംവിധായകന്റെ താടിയെല്ലിന് ഗുരുതര പരിക്ക്…

കൊച്ചി: സംവിധായന്‍ വി.എ ശ്രീകുമാര്‍ മേനോന് ഇപ്പോള്‍ കഷ്ടകാലമാണ്. മലയാള സിനിമയുടെ ചരിത്രത്തില്‍ മഹാസംഭവമാകേണ്ട രണ്ടാമൂഴം എങ്ങുമെത്താതെ കിടക്കുന്നു. അതിനു പിന്നാലെ ഇപ്പോള്‍ എസ്‌ക്കലേറ്ററില്‍ നിന്നും വീണ് സംവിധായകന് ഗുരുതരമായി പരിക്കേറ്റിരിക്കുകയാണ്. നവംബര്‍ പതിനേഴിന് രാത്രി മുംബൈയില്‍ നിന്നും കൊച്ചിയിലേയ്ക്കുളള യാത്രയ്ക്കിടെ മുംബൈ വിമാനത്താവളത്തില്‍ വച്ചാണ് അപകടമുണ്ടായത്. എസ്‌ക്കലേറ്ററില്‍ നിന്ന് വഴുതി മുഖം ഇടിച്ചാണ് വീണത്. താടിയെല്ലിന് ഒന്നിലേറെ പൊട്ടലുണ്ട്. തുടര്‍ന്ന് ബംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ അര്‍ധരാത്രിയോടെ എത്തിച്ച അദ്ദേഹത്തെ അടിയന്തിര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി. ചൊവ്വാഴ്ച ഇംപ്ലാന്റ് ശസ്ത്രക്രിയയ്ക്കും വിധേയനാക്കുന്നുണ്ട്. അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. ഡോക്ടര്‍മാര്‍ ശസ്ത്രക്രിയക്കുശേഷം രണ്ടാഴ്ചയിലേറെ വിശ്രമം നിര്‍ദേശിച്ചിട്ടുണ്ട്. മോഹന്‍ലാല്‍ ചിത്രം ഒടിയന്റെ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ക്കായി പ്രാഥമിക ശസ്ത്രക്രിയയ്ക്ക് ശേഷം ശ്രീകുമാര്‍ മേനോന്‍ കൊച്ചിയില്‍ എത്തിയിരുന്നു. എന്നാല്‍ മുഖത്ത് നീരുള്ളതിനാല്‍ അധികനേരം ജോലി ചെയ്യാന്‍ അദ്ദേഹത്തിന് സാധിക്കുന്നില്ല. ഒടിയന്റെ പോസ്റ്റ്…

Read More

സ്ത്രീ വിരുദ്ധത ചികയാന്‍ തുടങ്ങിയാല്‍ മലയാള സിനിമയില്‍ എവിടെയും അത് കാണാം; മഹാകവികളില്‍ പലരെയും സ്ത്രീവിരുദ്ധരെന്നു മുദ്ര കുത്തേണ്ടി വരും; ശ്രീകുമാര്‍ മേനോന്റെ വാക്കുകള്‍ വൈറലാവുന്നു…

നടി പാര്‍വതി ഉയര്‍ത്തി വിട്ട കസബ വിവാദം കഴിഞ്ഞ കുറേദിവസങ്ങളായി സോഷ്യല്‍ മീഡിയയെ കൊടുമ്പിരി കൊള്ളിക്കുകയാണ്. മലയാളത്തിന്റെ മഹാനടന്‍ മമ്മൂട്ടിയുടെ പേരും ഇതുമായി ബന്ധപ്പെട്ട് വലിച്ചിഴയ്ക്കപ്പെട്ടു. നടി പാര്‍വതിയെ സോഷ്യല്‍ മീഡിയയിലൂടെ അധിക്ഷേപിച്ചതിന്റെ പേരില്‍ രണ്ടു യുവാക്കളെ അറസ്റ്റു ചെയ്യുകയും ചെയ്തു. പാര്‍വതിയെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി ആളുകളാണ് രംഗത്തെത്തിയത്. ആരാധകര്‍ തമ്മില്‍ തുടങ്ങിയ പോരാട്ടം ഒടുക്കം സിനിമാ പ്രവര്‍ത്തകരിലേക്കും കൂടി വ്യാപിച്ചതോടെയാണ് സാക്ഷാല്‍ മമ്മൂട്ടി തന്നെ വിഷയത്തില്‍ പ്രതികരണവുമായെത്തിയത്. തനിക്കുവേണ്ടി സംസാരിക്കാന്‍ ആരെയും ചുമതലപ്പെടുത്തിയിട്ടില്ലെന്നും,ആവിഷ്‌കാരസ്വാതന്ത്ര്യം പോലെ തന്നെയാണ് അഭിപ്രായസ്വാതന്ത്ര്യമെന്നും മമ്മൂട്ടി പറഞ്ഞതോടെ താരത്തോടുള്ള അമിതമായ ആരാധനയുടെ പേരില്‍ പാര്‍വതിയെ തെറിവിളിച്ചവര്‍ ഒന്നടങ്ങി. ഇപ്പോള്‍ ഈ വിഷയത്തില്‍ ശക്തമായ പ്രസ്താവനയുമായി രംഗത്തെത്തിയിരിക്കുന്നത് സംവിധായകന്‍ ശ്രീകുമാര്‍ മേനോനാണ്. മമ്മൂട്ടി എന്ന മനുഷ്യന്‍ കീറിമുറിക്കപ്പെടുകയാണെന്നും തന്റെ പേരു പറഞ്ഞുള്ള കോലാഹലങ്ങള്‍ അദ്ദേഹത്തെ വളരെയധികം വേദനിപ്പിച്ചിട്ടുണ്ടാകാമെന്നും ശ്രീകുമാര്‍ മേനോന്‍ പറയുന്നു. പിന്നെ…

Read More