ജോണ്സണ് വേങ്ങത്തടം പുതുപ്പള്ളി ഇലക്ഷന് ദിവസങ്ങൾ മാത്രം അകലമുള്ളപ്പോൾ പ്രതീക്ഷകൾ പങ്കുവെച്ച് നിയമസഭാ പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ… സതീശന്റെ വാക്കുകൾ ഇങ്ങനെ…പുതുപ്പള്ളിയില്‍ സ്വപ്നതുല്യമായ ലക്ഷ്യമാണുള്ളത്. കഴിഞ്ഞ പ്രാവശ്യത്തെക്കാള്‍ ഭൂരിപക്ഷം ഉറപ്പാണ്. ഒരു ടീം വര്‍ക്കാണ് പുതുപ്പള്ളിയില്‍ നടത്തുന്നത്. തെരഞ്ഞെടുപ്പിന്റെ ചുമതല സീനിയര്‍ കോണ്‍ഗ്രസ് നേതാക്കളായ കെ.സി.ജോസഫിനും തിരുവഞ്ചൂര്‍ രാധാകൃഷ്ണനുമാണ്. ഏകോപന ചുമതലയാണ് എനിക്കുള്ളത്. പുതുപ്പള്ളിയില്‍ ഭരണവിരുദ്ധവികാരം നിറഞ്ഞുനില്ക്കുന്നു. കുടുംബയോഗങ്ങളില്‍ സംബന്ധിക്കുമ്പോള്‍ സര്‍ക്കാരിന്റെ പോരായ്മകള്‍ വിളിച്ചുപറയുന്നതു ജനങ്ങള്ത്തന്നെയാണ്. ഉമ്മന്‍ചാണ്ടിയെ സ്നേഹിക്കുന്ന ഒരു ജനതയാണ് പുതുപ്പള്ളിയിലുള്ളത്. ഉമ്മന്‍ചാണ്ടിയോടുള്ള സ്നേഹമെങ്ങനെ സഹതാപമാകും. സര്‍ക്കാരിന് ജനത്തോട് എന്ത് പറഞ്ഞ് വോട്ട് ചോദിക്കാന്‍ സാധിക്കും?. സര്‍വമേഖലയിലും കൈയിട്ടുവാരുന്ന ഒരു സര്‍ക്കാരാണ് ഭരിക്കുന്നത്. ഇത്രയും കഴിവുകെട്ട ഭരണവും ഭരണകര്‍ത്താക്കളെയും കേരളം കണ്ടിട്ടില്ല. സാമ്പത്തികപ്രതിസന്ധിയിലും ധൂര്ത്തിനുകുറവില്ല. മുഖ്യമന്ത്രിയും മന്ത്രിപ്പടയും ഇറങ്ങിയെങ്കിലും സ്വപ്നതുല്യമായ വിജയമാണ് തൃക്കാക്കരയില്‍ ജനം നല്‍കിയത്. ഈ വിജയത്തിനുള്ളിലും ഞങ്ങളുടെ പോരായ്മകളെക്കുറിച്ചു പഠിക്കാന്‍ സാധിച്ചു.…
Read MoreTag: V D satheeshan
ഒന്നാം പ്രതി മൈക്ക്, രണ്ടാം പ്രതി ആംപ്ലിഫയര്‍ ! ഇങ്ങനെ ചിരിപ്പിച്ച് ജനങ്ങളെ കൊല്ലരുതെന്ന് വി.ഡി സതീശന്
ഉമ്മന്‍ചാണ്ടി അനുസ്മരണത്തിനിടെ മൈക്ക് കേടായ സംഭവത്തില്‍ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ട് കേസ് എടുത്തു എന്ന ആരോപണവുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്. ഒന്നാം പ്രതി മൈക്ക്, രണ്ടാം പ്രതി ആപ്ലിഫയര്‍, ഇത്രയും വിചിത്രമായ ഒരു കേസ് കേരളത്തിന്റെയോ രാജ്യത്തിന്റേയോ ചരിത്രത്തില്‍ ഉണ്ടായിട്ടുണ്ടോ എന്നും സതീശന് പരിഹസിച്ചു. മുഖ്യമന്ത്രിയുടെ ഓഫീസ് കുറേ ആളുകള്‍ ഹൈജാക്ക് ചെയ്തിരിക്കുകയാണെന്ന് ആരോപിച്ച അദ്ദേഹം, മുഖ്യമന്ത്രി അറിഞ്ഞു കൊണ്ട് ഇത്തരത്തില്‍ ഒരു അബദ്ധം കാണിക്കുമോ എന്നും ചോദിച്ചു. ‘മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി അടക്കമുള്ളവരാണ് പോലീസ് ഭരിക്കുന്നത്. കേസെടുക്കുന്നത് അവര്‍ക്കൊരു ഹോബിയാണ്. കേസെടുത്ത് കേസെടുത്ത് മതിയാകാതെ വന്നപ്പോഴാണ് ഇപ്പോള്‍ അവര്‍ മൈക്കിന് എതിരായിട്ടും ആംപ്ലിഫയറിനെതിരായിട്ടും കേസെടുത്തിരിക്കുന്നത്. ചിരിപ്പിച്ച് ചിരിപ്പിച്ച് ജനങ്ങളെ കൊല്ലല്ലേ’ എന്നും വി.ഡി. സതീശന് പറഞ്ഞു. കേസെടുത്തത് മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്ന് പറഞ്ഞിട്ടാണെന്ന് ആരോപിച്ച അദ്ദേഹം, എ.ഡി.ജി.പിയുടെ നേതൃത്വത്തില്‍ മൈക്കിന് എന്ത് സംഭവിച്ചു എന്ന്…
Read Moreകോണ്‍ഗ്രസ് പ്രതിഷേധ പ്രകടനത്തിനിടെ മന്ത്രിവാഹനമാണെന്ന് തെറ്റിദ്ധരിച്ച് പ്രതിപക്ഷനേതാവിന്റെ വാഹനം തടഞ്ഞു
മോന്സന് മാവുങ്കലുമായി ബന്ധപ്പെട്ട കേസില്‍ കെ.പി.സി.സി. പ്രസിഡന്റ് കെ. സുധാകരനെ അറസ്റ്റു ചെയ്തതില്‍ പ്രതിഷേധിച്ച് പ്രകടനം നടത്തിയ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിപക്ഷ നേതാവിന്റെ കാര്‍ തടഞ്ഞു. പോലീസ് സംരക്ഷണത്തില്‍വന്ന സ്റ്റേറ്റ് കാര്‍ കണ്ട് മന്ത്രിവാഹനമാണെന്നു തെറ്റിദ്ധരിച്ച് തടഞ്ഞിടുകയായിരുന്നു. നിര്‍ത്തിയ കാറില്‍ ഏതുമന്ത്രിയാണെന്ന് നോക്കിയപ്പോഴാണ് മന്ത്രിയുടെ സ്ഥാനത്ത് പ്രതിപക്ഷ നേതാവ് വി ഡി സതീശനെ കണ്ടത്. കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പ്രതിഷേധത്തിന്റെ ചൂടറിഞ്ഞ പ്രതിപക്ഷ നേതാവ് ചിരിച്ചുകൊണ്ട് പുറത്തിറങ്ങി. പ്രകടനത്തിന്റെ മുന്‍നിരയിലുണ്ടായിരുന്ന ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് കെ.കെ. സുരേന്ദ്രനാഥിന്റെ തോളില്‍തട്ടി അഭിനന്ദിച്ചു. കള്ളക്കേസിനെതിരേ കേരളം മുഴുവന്‍ ഇതേ രീതിയിലുള്ള പ്രതിഷേധം ഉയരണമെന്നാണു കെ.പിസി.സി.യുടെ തീരുമാനമെന്നും പറഞ്ഞു. അഞ്ചു മിനിറ്റോളം പ്രവര്‍ത്തകരുമായി സംസാരിച്ചശേഷമാണു വി.ഡി. സതീശന് യാത്രതുടര്‍ന്നത്.
Read Moreവി ഡി സതീശന് കുരുക്കുമായി വിജിലന്‍സ് ! പ്രതിരോധം തീര്‍ക്കാന്‍ മടിച്ച് നേതാക്കള്‍…
കോഴിക്കോട്: പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെ പൂട്ടാന്‍ വിജിലന്‍സ് അന്വേഷണവുമായി സര്‍ക്കാര്‍ രംഗത്തെത്തുമ്പോള്‍ പ്രതിരോധിക്കാനാകാതെ തൊഴുത്തില്ക്കുത്തി കോണ്‍ഗ്രസ്. പുനഃസംഘടനാ വിഷയത്തില്‍ പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ നിലപാടുകള്‍ക്കെതിരേ തുറന്ന പോരിന് കോണ്‍ഗ്രസിലെ എ, ഐ ഗ്രൂപ്പുകള്‍ തയാറെടുക്കുമ്പോഴാണ് വിജിലന്‍സ് അന്വേഷണം വരുന്നത്. ഇതിനെതിരേ ശക്തമായ നിലപാട് സ്വീകരിക്കേണ്ട നേതാക്കള്‍ മൗനത്തിലാണ്. വിജിലന്‍സിനെ രാഷ്ട്രീയമായി ഉപയോഗിക്കുന്നുവെന്ന ആക്ഷേപം നേരത്തേ ഉയര്‍ത്തിയ നേതാക്കള്‍ ഇപ്പോള്‍ വി.ഡി. സതീശന് വിഷയത്തില്‍ പരസ്യ പ്രതികരണത്തിന് മുതിര്‍ന്നിട്ടില്ല. പുനഃസംഘടനയിലെ പ്രശ്നങ്ങളിലടക്കം ഗ്രൂപ്പുകള്‍ ഉന്നംവയ്ക്കുന്നതും കുറ്റപ്പെടുത്തുന്നതും വി.ഡി. സതീശനെയാണ്. ബ്ലോക്ക് പ്രസിഡന്റുമാരുടെ പട്ടികയിലും പുനഃസംഘടനകളിലും ഉണ്ടായ പ്രശ്നങ്ങള്‍ക്ക് കാരണം പ്രതിപക്ഷനേതാവാണെന്ന കുറ്റപ്പെടുത്തലാണ് ഗ്രൂപ്പുകള്‍ക്കുള്ളത്. കെപിസിസി പ്രസിഡന്റ് കെ.സുധാകരനെക്കാള്‍ ഗ്രൂപ്പ് നേതാക്കള്‍ ഉന്നം വയ്ക്കുന്നത് പ്രതിപക്ഷ നേതാവിനെയാണ്. പാര്‍ട്ടിയിലെ ഈ പ്രശ്നം പരിഹരിക്കുന്നതിനിടെയാണ് അദ്ദേഹത്തെ സ്വയം പ്രതിരോധത്തിലാക്കി വിജിലന്‍സ് അന്വേഷണവും വരുന്നത്. പുനര്‍ജനി പദ്ധതിക്ക് വിദേശസഹായം സ്വീകരിച്ചു…
Read More‘ദി കേരള സ്റ്റോറി’ ന്യൂനപക്ഷ വിഭാഗങ്ങളെ സംശയ നിഴലിലാക്കാനുള്ള ശ്രമത്തിന്റെ ഭാഗം ! സിനിമയ്ക്ക് പ്രദര്‍ശനാനുമതി നിഷേധിക്കണമെന്ന് വി ഡി സതീശന്…
സുദീപ്തോ സെന്‍ രചനയും സംവിധാനവും നിര്‍വഹിച്ച ‘ദി കേരള സ്റ്റോറി’ എന്ന സിനിമയ്ക്ക് കേരളത്തില്‍ പ്രദര്‍ശനാനുമതി നല്‍കരുതെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന് രംഗത്ത്. രാജ്യാന്തര തലത്തില്‍ കേരളത്തെ അപമാനിക്കാനും അപകീര്‍ത്തിപ്പെടുത്താനുമാണ് സിനിമയിലൂടെ ശ്രമിക്കുന്നതെന്ന് ഫേസ്ബുക്ക് കുറിപ്പിലൂടെ സതീശന് ആരോപിക്കുന്നു. രാഷ്ട്രീയ ലാഭം മാത്രം ലക്ഷ്യമിട്ട് മോദി വിതച്ച വിഭാഗീയതയുടെ വിത്തുകള്‍ മുളപ്പിച്ചെടുക്കാനുള്ള അജന്‍ഡയുടെ ഭാഗമാണ് ഈ ചിത്രമെന്നും സതീശന് ആരോപിച്ചു. ട്രെയ്ലര് റിലീസ് ചെയ്തതിന് പിന്നാലെയാണ് ‘ദ കേരള സ്റ്റോറി’ എന്ന സിനിമയ്ക്കെതിരെ വിമര്‍ശനം ശക്തമായത്. സിനിമ മേയ് അഞ്ചിന് ചിത്രത്തിന്റെ റിലീസ്. ഭീകരസംഘടനയായ ഇസ്ലാമിക് സ്റ്റേറ്റ് കേരളത്തില്‍നിന്ന് സ്ത്രീകളെ മതപരിവര്‍ത്തനം നടത്തി രാജ്യത്തിനകത്തും പുറത്തും ഭീകരപ്രവര്‍ത്തനത്തിന് ഉപയോഗിക്കുന്നതാണ് ചിത്രം പറയുന്നത്. കേരളത്തില്‍ നിന്ന് 32,000 സ്ത്രീകളെ കാണാതായി എന്നാണ് അണിയറ പ്രവര്‍ത്തകരുടെ വാദം. ഇതിനെതിരെയാണ് പ്രതിഷേധം. യൂത്ത് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ മാങ്കൂട്ടത്തില്‍, യൂത്ത്…
Read Moreപ്രതിയെ പിടിച്ചത് കേരള പോലീസിന്റെ മികവാണെന്ന മുഖ്യമന്ത്രിയുടെ അവകാശവാദം പൊതുജനത്തെ ചിരിപ്പിക്കും ! തുറന്നടിച്ച് വി ഡി സതീശന്
ട്രെയിന്‍ തീവയ്പ്പ് കേസിലെ പ്രതിയെ പിടിച്ചത് കേരള പോലീസിന്റെ മികവാണെന്ന മുഖ്യമന്ത്രിയുടെ അവകാശവാദം പൊതുജനത്തെ ചിരിപ്പിക്കുന്നതാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്. ട്രെയിന്‍ തീവയ്പ്പ് കേസില്‍ പോലീസിന്റേത് മാപ്പര്‍ഹിക്കാത്ത ജാഗ്രതക്കുറവാണെന്നും വി ഡി സതീശന് അഭിപ്രായപ്പെട്ടു. സംസ്ഥാനത്തെ നടുക്കിയ ട്രെയിന്‍ തീവയ്പ്പ് കേസില്‍ കേരള പോലീസിന് വലിയ വീഴ്ചയും ജാഗ്രതക്കുറവുമാണുണ്ടായത്. ഞായറാഴ്ച രാത്രി 9.30നാണ് ആലപ്പുഴ-കണ്ണൂര്‍ എക്സിക്യൂട്ടീവ് എക്സ്പ്രസില്‍ ഷാറൂഖ് സെയ്ഫി തീ കൊളുത്തിയത്. അതേ ട്രെയിനില്‍ തന്നെ യാത്ര തുടര്‍ന്ന പ്രതി പതിനൊന്നരയോടെ കണ്ണൂരിലെത്തി. പ്രതിയെക്കുറിച്ചുള്ള ദൃക്സാക്ഷി മൊഴികള്‍ ഈ സമയത്ത് പുറത്ത് വന്നിരുന്നു. എന്നിട്ടും പ്രതി സഞ്ചരിച്ച ട്രെയിനിലോ വന്നിറങ്ങിയ കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനിലോ ഒരു പോലീസ് പരിശോധനയും നടന്നില്ലെന്നത് അമ്പരിപ്പിക്കുന്നതാണ്. ഇത്രയും ദാരുണമായ ഒരു സംഭവം നടന്നിട്ടും പോലീസ് അലര്‍ട്ട് പോലുമുണ്ടായില്ല. റെയില്‍വേ സ്റ്റേഷനുകളും മറ്റ് പൊതുസ്ഥലങ്ങളും കേന്ദ്രീകരിച്ച് കാര്യമായ പരിശോധന…
Read Moreപാലക്കാട് കൊലപാതകത്തില്‍ സ്വതന്ത്രമായ അന്വേഷണം വേണം ! കഴിഞ്ഞ കുറേ ദിവസങ്ങളായി സിപിഎം സെല്‍ഫ് ഗോളടിച്ചുകൊണ്ടിരിക്കുകയാണെന്ന് വി ഡി സതീശന്…
പാലക്കാട് സിപിഎം പ്രാദേശിക നേതാവ് ഷാജഹാന് കൊല്ലപ്പെട്ട സംഭവത്തില്‍ സ്വതന്ത്രമായ അന്വേഷണം വേണമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്. കൊലപാതകത്തിന് പിന്നില്‍ ബിജെപിയാണെന്ന് കരുതുന്നില്ലെന്ന് കെപിസിസി അധ്യക്ഷന്‍ കെ.സുധാകരന് നടത്തിയ പ്രസ്താവനയേയും അദ്ദേഹം ന്യായീകരിച്ചു. ‘കഴിഞ്ഞ കുറേ ദിവസങ്ങളായി സിപിഎം സെല്‍ഫ് ഗോളടിച്ചുകൊണ്ടിരിക്കുകയാണ്. എകെജി സെന്ററില്‍ പടക്കം എറിഞ്ഞ് കോണ്‍ഗ്രസാണെന്ന് പ്രചരിപ്പിച്ചു. അതിന്റെ പേരില്‍ വ്യാപകമായി കോണ്‍ഗ്രസ് ഓഫീസുകള്‍ തകര്‍ത്തു. ഇതിന്റെ എല്ലാം പശ്ചാത്തലത്തിലാകാം കെപിസിസി പ്രസിഡന്റ് അത്തരത്തിലുള്ള പരാമര്‍ശം നടത്തിയത്’ സതീശന് പറഞ്ഞു. എകെജി സെന്ററിലേക്ക് പടക്കമെറിഞ്ഞത് ആരാണെന്ന് കണ്ടെത്താന്‍ സ്വതന്ത്രമായ അന്വേഷണം നടത്തിയാല്‍ സിപിഎം നേതാക്കളിലേക്ക് എത്തിച്ചേരും. അതിന് സമ്മതിക്കില്ല. പാലക്കാട് കൊലപാതകത്തില്‍ സ്വതന്ത്രമായ അന്വേഷണം നടത്തണം. പിന്നിലുള്ള ഗൂഢാലോചന പുറത്തുവരണം. ആദ്യം പാലക്കാട് എസ്പി പറഞ്ഞത് കൊലപാതകത്തില്‍ രാഷ്ട്രീയ വൈര്യം ഇല്ലെന്നാണ്. എഫ്ഐആറില്‍ രാഷ്ട്രീയ വൈരാഗ്യമുണ്ടെന്നും ബിജെപിയാണ് പിന്നിലെന്നും പറഞ്ഞു. പിന്നീട്…
Read Moreഭരണഘടനയെ അവഹേളിച്ച മന്ത്രി സജി ചെറിയാന് രാജിവയ്ക്കണം: പ്രതിപക്ഷ നേതാവ് വി ഡി സതീശന്…
തിരുവനന്തപുരം: ഭരണഘടനയേയും ഭരണഘടനാ ശില്പ്പികളെയും അവഹേളിച്ച മന്ത്രി സജി ചെറിയാന് രാജിവയ്ക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്. മന്ത്രി രാജിവച്ചില്ലെങ്കില്‍ മുഖ്യമന്ത്രി പിണറായി വിജയന് അദ്ദേഹത്തെ പുറത്താക്കണമെന്നും കേസെടുക്കണമെന്നും സതീശന് ആവശ്യപ്പെട്ടു. ഭരണഘടനയുടെ മഹത്വം എന്താണെന്ന് മന്ത്രിക്ക് അറിയാമോയെന്ന് സതീശന് ചോദിച്ചു. മന്ത്രി ഭരണഘടനയേയും ഭരണഘടനാ ശില്പ്പികളെയും അവഹേളിച്ചിരിക്കുകയാണ്. ഭരണഘടനാ സംവിധാനങ്ങളെ ആകെ അപകീര്‍ത്തിപ്പെടുത്തി. മതേതരത്വവും ജനാധിപത്യവും അദ്ദേഹത്തിന് പുച്ഛമാണ്. ഇവയെ കുന്തംകൊടചക്രമൊക്കെ എന്നാണ് മന്ത്രി വിശേഷിപ്പിച്ചത്. സര്‍ക്കാരിനെതിരായ സ്വര്‍ണക്കടത്ത് കേസില്‍നിന്ന് ശ്രദ്ധ തിരിച്ചുവിടാന്‍ മനപൂര്‍വം നടത്തിയ പ്രസ്താവനയാണിത്. എന്നാല്‍ അതിനു വേണ്ടി ഭരണഘടനയേയും ഭരണഘടനാ ശില്പ്പികളെയും അവഹേളിച്ചത് ക്രൂരമായിപ്പോയെന്നും സതീശന് പറഞ്ഞു. മന്ത്രിക്കെതിരെ സര്‍ക്കാര്‍, നടപടി എടുത്തില്ലെങ്കില്‍ പ്രതിപക്ഷം നിയമനടപടി സ്വീകരിക്കുമെന്നും പ്രതിപക്ഷ നേതാവ് കൂട്ടിച്ചേര്‍ത്തു.
Read More