കണ്ണൂര്‍: യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തന്‍ ഷൂഹൈബിനെ കൊലപ്പെടുത്തിയ കേസിലെ പ്രധാന പ്രതി ആകാശ് തില്ലങ്കരി വധഭീഷണി മുഴക്കിയവരില്‍ സാക്ഷാല്‍ വി.എസ് അച്യുതാനന്ദനും. വിഎസിനും ടിപി ചന്ദ്രശേഖരന്റെ ഗതി വരുമെന്ന് ആകാശ് ഭീഷണി മുഴക്കിയത് മൂന്ന് വര്‍ഷം മുമ്പ് ഫേസ്ബുക്കില്‍ ഇട്ട പോസ്റ്റിലൂടെയായിരുന്നു. ആലപ്പുഴയിലെ സിപിഎം സംസ്ഥാന സമ്മേളനത്തില്‍ നിന്നും വിഎസ് ഇറങ്ങിപ്പോയ ദിവസമായിരുന്നു ഭീഷണി. ഇങ്ങിനെ പോയാല്‍ വിഎസിനും ടിപിയുടെ ഗതി വരുമെന്നായിരുന്നു പോസ്റ്റ്. സംഭവത്തില്‍ ആകാശിനെ പിന്നീട് പാര്‍ട്ടി പ്രവര്‍ത്തകര്‍ തന്നെ ശാസിച്ചപ്പോള്‍ ഒരു സിനിമാ ഡയലോഗ് ആക്ഷേപ ഹാസ്യത്തില്‍ അവസരോചിതമായി ഉപയോഗിച്ചു പോയി എന്നായിരുന്നു ആകാശിന്റെ മറുപടി. അതേസമയം ഷുെഹെബ് വധക്കേസില്‍ അറസ്റ്റിലായ ആകാശ് തില്ലങ്കേരി സംഘര്‍ഷ മേഖലകളില്‍ കൊലവിളി മുദ്രവാക്യങ്ങള്‍ മുഴക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ സാമൂഹ്യ മാധ്യമങ്ങള്‍ വഴി വ്യാപകമായി പ്രചരിക്കുകയാണ്. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നടന്ന പ്രകടനങ്ങളില്‍ ആകാശ് ഞെട്ടിപ്പിക്കുന്ന കൊലവിളിയാണ്…
Read MoreTag: V.S
ഒളിഞ്ഞുനോട്ടവും അശ്ലീലാരോപണങ്ങളുമൊക്കെ താങ്കളുടെ ഒരു വീക്ക്നെസാണെന്ന് കേരളീയ സമൂഹത്തിന് എത്രയോ കാലമായിട്ടറിയാം; വിഎസിന് ചുട്ടമറുപടിയുമായി വിടി ബല്‍റാം
കോട്ടയം: എകെജി വിവാദത്തില്‍ തന്നെ വിമര്‍ശിച്ച് ദേശാഭിമാനിയില്‍ ലേഖനമെഴുതിയ വിഎസ് അച്യൂതാനന്ദന് ചുട്ടമറുപടി നല്‍കി തൃത്താല എംഎല്‍എ വി.ടി ബല്‍റാം.’വിവാഹവുമായി ബന്ധപ്പെട്ട് ഗാന്ധിജി പറയുന്ന വാക്കുകള്‍ മനസിലാക്കി, എകെജിയെപ്പറ്റി പറഞ്ഞതുപോലെ ഗാന്ധിജിയെപ്പറ്റിയും എന്തെങ്കിലുമൊക്കെ പറയാന്‍ കഴിയുമോ’ എന്ന് ദേശാഭിമാനിയില്‍ ഇന്നു പ്രസിദ്ധീകരിച്ച ലേഖനത്തില്‍ വിഎസ് ചോദിച്ചിരുന്നു. ‘വിവാഹവുമായി ബന്ധപ്പെട്ട് ഗാന്ധിജി പറയുന്ന വാക്കുകള്‍ മനസ്സിലാക്കി ഗാന്ധിജിയെപ്പറ്റിയും എകെജിയെപ്പറ്റി പറഞ്ഞതുപോലുള്ള വല്ലതുമൊക്കെ പറയാന്‍ കഴിയുമോ എന്ന് മാലോകരോട് പറയണം എന്നാണ് ഞാന്‍ ആശിക്കുന്നത്.’ എന്നു പറഞ്ഞാണ് ബല്‍റാമിന്റെ പോസ്റ്റ് തുടങ്ങുന്നത്. എന്താണ് ശ്രീ അച്യുതാനന്ദനും കൂട്ടരും ഉദ്ദേശിക്കുന്നത്? ഇന്ത്യയുടെ രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയെ ഒരു വിവാദത്തിലേക്ക് വലിച്ചിഴക്കണമെന്നോ? ഒരുഭാഗത്ത് എകെജിയുടെ രണ്ടാം വിവാഹത്തേക്കുറിച്ച് പറഞ്ഞത് ഹീനമായ വ്യക്തിഹത്യ ആണെന്ന് ആരോപിക്കുകയും എന്നാല്‍ മറുഭാഗത്ത് മഹാത്മാഗാന്ധിയേക്കൂടി സമാനമായ തലത്തില്‍ പ്രചരണവിഷയമാക്കണമെന്ന് ആശിക്കുകയും ചെയ്യുന്നത് എത്ര വലിയ ഇരട്ടത്താപ്പാണ് ശ്രീ. അച്യുതാനന്ദന്‍? ബല്‍റാം…
Read More