തൃശൂര്‍ ജില്ലയിലെ പ്രളയ ബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ച മന്ത്രി വി.എസ് സുനില്‍കുമാര്‍ ഉദ്യോഗസ്ഥരുടെ കെടുകാര്യസ്ഥതയില്‍ അസന്തുഷ്ടി പ്രകടിപ്പിച്ച് അവരോട് പൊട്ടിത്തെറിക്കുന്ന ദൃശ്യങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്. ബണ്ട് പൊട്ടിക്കാത്തതിനാലാണ് മന്ത്രി ഉദ്യോഗസ്ഥരെ കണക്കറ്റു ശാസിച്ചത്. ‘ഇപ്പോള്‍ ഈ ആളുകള്‍ മുഴുവന്‍ വെള്ളത്തിലായിരിക്കുന്നതിന്റെ ഉത്തരവാദിത്തം നിങ്ങള്‍ ഈ മൂന്ന് എക്സിക്യൂട്ടീവ് എഞ്ചിനിയര്‍മാര്‍ക്കാണ്. നാട്ടുകാരെ മുഴുവന്‍ വെള്ളത്തിലാക്കിയിരിക്കുന്നു. നിങ്ങള്‍ ആദ്യം ഇത് തുറന്നിരുന്നെങ്കില്‍ ഈ നിലയുണ്ടാകുമായിരുന്നോ നിങ്ങളോട് ജില്ലാ കളക്ടര്‍ വിളിച്ചുപറഞ്ഞില്ലേ? നിങ്ങളെയൊക്കെ പൊലീസിനെക്കൊണ്ട് അറസ്റ്റ് ചെയ്യിക്കുകയാണ് വേണ്ടത്” ”ഇന്ന് രാത്രിക്കുള്ളില്‍ ഇത് പൊളിച്ചില്ലെങ്കില്‍ മൂന്ന് പേരേയും സസ്പെന്‍ഡ് ചെയ്യും. ഒരു സംശയവും വേണ്ട ആ കാര്യത്തില്‍. നെടുപുഴ, ആലപ്പാട് ഈ പഞ്ചായത്തുകളൊക്കെ മുഴുവന്‍ വെള്ളത്തിലാണ്. ജലസേചന വകുപ്പിലെ ഉദ്യോഗസ്ഥരാണ് ഉത്തരവാദികള്‍. നാട്ടുകാരുടെ തെറി കേള്‍ക്കുന്നത് എംഎല്‍എമാരടക്കമുള്ള ജനപ്രതിനിധികള്‍. നിങ്ങളിത് പൊളിച്ചിട്ട് പോയാ മതി. ഞാനിവിടിരിക്കാന്‍ പോവാ. നിങ്ങള്‍…
Read More