ന്യൂഡൽഹി: രാജ്യത്ത് മേയ് ഒന്ന് മുതൽ മൂന്നാംഘട്ട കോവിഡ് വാക്സിനേഷൻ ആരംഭിക്കുന്നു. പതിനെട്ട് വയസ് കഴിഞ്ഞ എല്ലാവർക്കും മൂന്നാംഘട്ടത്തിൽ വാക്സിൻ വിതരണം ചെയ്യുമെന്ന് കേന്ദ്ര സർക്കാർ അറിയിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി വിവിധ ഫാർമ കമ്പനികളുമായും വിദഗ്ധ ഡോക്ടർമാരുമായും നടത്തിയ യോഗത്തിന് ശേഷമാണ് തീരുമാനം അറിയിച്ചത്. സംസ്ഥാനങ്ങൾക്കു കമ്പനികളിൽ നിന്നു വാക്സിൻ നേരിട്ടു വാങ്ങാം. കമ്പനികൾ ഉൽപാദിപ്പിക്കുന്ന വാക്സിന്റെ 50 ശതമാനം കേന്ദ്ര സർക്കാരിനു നൽകണമെന്നു യോഗം തീരുമാനിച്ചു.വാക്സിൻ പൊതുവിപണിയിൽ വിൽക്കുന്നതിനും അനുമതി നൽകി.
Read MoreTag: vaccine
വാക്സിനുകള്‍ സൃഷ്ടിക്കുന്ന ആന്റിബോഡികള്‍ ദുര്‍ബലം ! രൂപാന്തരം പ്രാപിച്ച് വൈറസിനു മുമ്പില്‍ വാക്സിന് മൂലമുണ്ടാകുന്ന ആന്റിബോഡികള്‍ പരാജയമാകുന്നതിങ്ങനെ…
കോവിഡിന്റെ മാരക വകഭേദങ്ങളെ ചെറുക്കാന്‍ വാക്സിനുകള്‍ കൊണ്ട് സൃഷ്ടിക്കപ്പെടുന്ന ആന്റിബോഡികള്‍ക്ക് കഴിയില്ലെന്ന് പഠനം. ഫൈസര്‍, മൊഡേണ വാക്സിനുകള്‍ ഉത്പാദിപ്പിക്കുന്ന ആന്റിബോഡികളാണ് പുതിയ വൈറസുകള്‍ക്ക് ഫലപ്രദമല്ലെന്ന് ജേര്‍ണല്‍ സെല്ലില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ പറയുന്നത്. പഴയ വൈറസിലും പുതിയ വൈറസിലും ആന്റിബോഡികള്‍ എങ്ങനെ പ്രവര്‍ത്തിക്കുന്നു എന്ന പരിശോധിച്ച ശേഷമാണ് ശാസ്ത്രജ്ഞര്‍ ഈ നിഗമനത്തില്‍ എത്തിയിരിക്കുന്നത്. ഇത്തരത്തില്‍ നടത്തിയ പരീക്ഷണത്തില്‍ ദക്ഷിണാഫ്രിക്കയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട വൈറസ് വകഭേദം 20-40 ശതമാനം കൂടുതലായി ആന്റിബോഡികളുടെ വൈറസ് പ്രതിരോധത്തെ തടയുന്നതായി വ്യക്തമായി. ബ്രസീലില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട വൈറസ് വകഭേദം അഞ്ചു മുതല്‍ ഏഴ് ശതമാനം വരെയാണ് ആന്റിബോഡികളെ പ്രതിരോധിക്കുന്നത്. കോശങ്ങളിലേക്ക് വൈറസ് പ്രവേശിക്കുന്നത് ആന്റിബോഡികള്‍ തടയുന്നതിലുടെയാണ് വാക്സിനുകള്‍ പ്രവര്‍ത്തിക്കുന്നത്. ഒരു കീ ലോക്കിലെന്ന പോലെ വൈറസിന്റെയും ആന്റിബോഡിയുടെയും രൂപം യോജിച്ചാല്‍ മാത്രമേ ഇത് സാധ്യമാവുകയുള്ളു. എന്നാല്‍ രൂപാന്തരം പ്രാപിക്കുന്ന വൈറസുകളില്‍ ഇത്തരത്തില്‍ കൃത്യമായി പ്രവര്‍ത്തിക്കാന്‍…
Read Moreരണ്ടു ഡോസ് കോവിഷീല്‍ഡ് വാക്സിന് സ്വീകരിച്ച ശേഷവും കോവിഡ് ! എംബിബിഎസ് വിദ്യാര്‍ഥിയ്ക്ക് കോവിഡ് സ്ഥിരീകരിച്ച് രണ്ടാം ഡോസ് എടുത്ത് ഒരാഴ്ചയ്ക്കു ശേഷം…
രണ്ടു ഡോസ് കോവിഷീല്‍ഡ് വാക്സിന് സ്വീകരിച്ച ശേഷവും കോവിഡ് ബാധ. മുംബൈയിലെ സിയോണ്‍ ആശുപത്രിയിലെ എംബിബിഎസ് വിദ്യാര്‍ത്ഥിയ്ക്കാണ് രോഗബാധ. വിദ്യാര്‍ഥി കഴിഞ്ഞാഴ്ചയായിരുന്നു വാക്സിന്റെ രണ്ടാമത്തെ ഡോസ് സ്വീകരിച്ചത്. കോവിഡ് ലക്ഷണങ്ങള്‍ പ്രകടിപ്പിച്ചതോടെ പരിശോധനയ്ക്ക് വിധേയനാകുകയായിരുന്നു. ശനിയാഴ്ച രാത്രിയാണ് യുവാവിനെ സെവന് ഹില്‍സ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. രണ്ട് ഡോസ് വാക്സിന് സ്വീകരിച്ചശേഷവും പൂര്‍ണമായും പ്രതിരോധ ശേഷി കൈവരിക്കാന്‍ ദിവസങ്ങളെടുക്കുമെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. വാക്സിന് സ്വീകരിക്കുന്ന എല്ലാവരും നിശ്ചിത സമയപരിധിക്കുള്ളില്‍ രോഗപ്രതിരോധ ശേഷി കൈവരിക്കില്ലെന്ന് സെവന് ഹില്‍സ് ആശുപത്രിയിലെ ഡോ. ബാല്‍കൃഷ്ണ അദ്സുല്‍ പറഞ്ഞു. വാക്സിന് സ്വീകരിച്ചു കഴിഞ്ഞാല്‍ പൂര്‍ണ്ണമായും രോഗപ്രതിരോധ ശേഷം ലഭിക്കാന്‍ 45 ദിവസം വരെ എടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വിദ്യാര്‍ത്ഥിക്ക് നേരിയ രോഗലക്ഷണങ്ങളുണ്ടെങ്കിലും, പേടിക്കേണ്ട സാഹചര്യമില്ലെന്നും ഡോക്ടര്‍ വ്യക്തമാക്കി. വാക്സിനേഷനുശേഷം ചില ആരോഗ്യപ്രവര്‍ത്തകര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. പ്രതിരോധശേഷി കൈവരിക്കുന്നതിന് മുമ്പുതന്നെ അവര്‍ രോഗബാധിതരായതിനാലാണിതെന്ന് സിയോണ്‍ ആശുപത്രിയിലെ…
Read Moreഓസ്ട്രേലിയയില്‍ വാക്സിന് എടുത്തവര്‍ ‘എച്ച്ഐവി പോസിറ്റിവ്’! കോവിഡ് വാക്സിന് പരീക്ഷണം നിര്‍ത്തിവച്ചു; വാക്സിന് വിതരണം ചെയ്താല്‍ ആരോഗ്യമേഖല താളം തെറ്റുമെന്ന് കമ്പനി…
ഓസ്ട്രേലിയയില്‍ കോവിഡ് വാക്സിന് പരീക്ഷണം നിര്‍ത്തിവെച്ചു. വാക്സിന് സ്വീകരിച്ചവരില്‍ തെറ്റായ എച്ച്ഐവി പരിശോധനാ ഫലം കണ്ടതിനെത്തുടര്‍ന്നാണിത്. ക്വീന്സ്ലാന്ഡ് യൂണിവേഴ്സിറ്റി ബയോടെക് കമ്പനിയായ സിഎസ്എല്ലുമായി ചേര്‍ന്നു വികസിപ്പിച്ച വാക്സിന്റെ പരീക്ഷണമാണ് നിര്‍ത്തിയത്. വാക്സിന് കൊറോണ വൈറസിനെതിരെ സുരക്ഷിത കവചം ഒരുക്കുന്നുണ്ടെന്ന് കമ്പനി അറിയിച്ചു. ശരീരത്തില്‍ മറ്റു പാര്‍ശ്വ ഫലങ്ങളൊന്നും സൃഷ്ടിക്കുന്നതായി കണ്ടെത്തിയിട്ടില്ല. 216 പേരിലാണ് വാക്സിന് പരീക്ഷണം നടത്തിയത്. ഇവരില്‍ ഒരുവിധത്തിലുള്ള ആരോഗ്യപ്രശ്നങ്ങള്‍ ഇല്ലെന്നും കമ്പനി പറഞ്ഞു. എന്നാല്‍ വാക്സിന് ശരീരത്തില്‍ ഉത്പാദിപ്പിക്കുന്ന ആന്റിബോഡികള്‍ എച്ച്ഐവി പരിശോധനയെ ദോഷകരമായി ബാധിക്കുന്നുണ്ട്. ചിലരില്‍ ഇത് തെറ്റായ ഫലം നല്കുന്നു. ഹ്യൂമണ്‍ ഇമ്യൂണോ വൈറസിന്റെ സാന്നിധ്യം ശരീരത്തില്‍ ഇല്ലെങ്കിലും എച്ച്ഐവി പോസിറ്റിവ് റിസല്‍ട്ട് ഉണ്ടാകാന്‍ ആന്റിബോഡികള്‍ കാരണമാവുന്നുണ്ട്. അതുകൊണ്ടുതന്നെ വാക്സിന് പരീക്ഷണം നിര്‍ത്തി വയ്ക്കുകയാണ്. വാക്സിന് വിതരണം ചെയ്താല്‍ ആരോഗ്യമേഖല താളം തെറ്റുമെന്നും സ്റ്റോക്ക് എക്സ്ചേഞ്ചില്‍ നല്കിയ ഫയലിംഗില്‍ കമ്പനി അറിയിച്ചു.…
Read Moreറഷ്യ സ്പുട്നിക്-5 വാക്സിന് കുത്തിവയ്പ്പ് തുടങ്ങി ! വാക്സിന് നല്‍കുന്നത് മുന്‍ഗണനാടിസ്ഥാനത്തില്‍; റഷ്യന്‍ പൗരന്മാര്ക്ക് സൗജന്യം …
തദ്ദേശീയമായി വികസിപ്പിച്ച കോവിഡ് വാക്സിനായ സ്പുട്നിക് 5 വാക്സിന് ജനങ്ങള്‍ക്ക് നല്കി റഷ്യ. ആദ്യമായി മോസ്കോയിലെ ജനങ്ങള്‍ക്കാണ് നല്കിത്തുടങ്ങിയത്. വാക്സിന് 95 ശതമാനം ഫലപ്രദമാണെന്നും പാര്‍ശ്വഫലങ്ങള്‍ ഒന്നും തന്നെയില്ലെന്നും റഷ്യ അവകാശപ്പെടുന്നു. എന്നാല്‍ ഇപ്പോഴും വാക്സിന് പരീക്ഷണം നടക്കുന്നുണ്ട് എന്നതാണ് യാഥാര്‍ഥ്യം. ആദ്യ രണ്ട് ഡോസുകള്‍ ലഭിക്കുന്നതിനായി ഈ ആഴ്ച അവസാനത്തോടെ ആയിരത്തോളം പേരാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. എന്നാല്‍ എത്ര ഡോസ് വാക്സീന് നിര്‍മിക്കാന്‍ കഴിയുമെന്നതില്‍ റഷ്യയ്ക്ക് ആശങ്കയുണ്ട്. ഈ വര്‍ഷം അവസാനത്തോടെ രണ്ടു മില്യന്‍ ഡോസുകള്‍ നിര്‍മിക്കാനാകുമെന്ന പ്രതീക്ഷയാണു നിര്‍മാതാക്കള്‍ പങ്കുവയ്ക്കുന്നത്. സ്കൂളുകളിലും ആരോഗ്യ-സാമൂഹിക രംഗത്തും പ്രവര്‍ത്തിക്കുന്ന 13 ദശലക്ഷം ആളുകള്‍ക്ക് വാക്സിന് വിതരണം ചെയ്യുമെന്ന് മോസ്കോ ഗവര്‍ണര്‍ സെര്‍ഗെയ് സോബിയാനിന്‍ കഴിഞ്ഞയാഴ്ച പറഞ്ഞിരുന്നു. വാക്സിന് ലഭ്യമാകുന്ന മുറയ്ക്ക് ഈ പട്ടിക നീളുമെന്നും അദ്ദേഹം പറഞ്ഞു. വാക്സീന് സ്വീകരിക്കേണ്ടവര്‍ക്കായി ഓണ്‍ലൈന്‍ റജിസ്ട്രേഷന് സംവിധാനം മോസ്കോ ഒരുക്കിയിട്ടുണ്ട്.…
Read Moreലോകം കീഴടക്കിയ മഹാമാരിയെ തുരത്താന്‍ 1000 രൂപയ്ക്ക് വാക്സിനുമായി സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ! ഒക്ടോബറില്‍ മരുന്നു വില്‍പ്പന തുടങ്ങുമെന്ന് ഉറപ്പ്; ഗവേഷണങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നത് ഒരു മലയാളി…
ഏവരും കാത്തിരുന്ന കോവിഡ് വാക്സിന് ഒക്ടോബറില്‍ ലോകവിപണിയിലെത്തിക്കുമെന്ന് ഉറപ്പു നല്കി സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ(എസ്ഐഐ). രാജ്യത്ത് 1000 രൂപയ്ക്കു വാക്സിന് ലഭ്യമാക്കുമെന്നാണു കമ്പനിയുടെ വാഗ്ദാനം. ഇതു യാഥാര്‍ഥ്യമായാല്‍ ലോകത്തെ ഏറ്റവും ചെലവു കുറഞ്ഞ കോവിഡ് വാക്സിന് നിര്‍മ്മിക്കുന്ന രാജ്യം എന്ന അഭിമാന നേട്ടം ഇന്ത്യയ്ക്കു സ്വന്തം. കോവിഡ് 19 വാക്സിന് ഗവേഷണത്തിനും നിര്‍മാണത്തിനും കേന്ദ്ര സര്‍ക്കാര്‍ അനുമതിയും കേന്ദ്ര ബയോടെക്നോളജി വകുപ്പിന്റെ സാമ്പത്തിക സഹായവും ലഭിച്ചിട്ടുള്ള കമ്പനിയാണു സിറം ഇന്‍സ്റ്റിറ്റ്യൂട്ട്. ഓക്സ്ഫഡ് സര്‍വകലാശാലയുടെ വാക്സിന് ഗവേഷണത്തില്‍ പങ്കാളിയാണു സിറം ഇന്‍സ്റ്റിറ്റ്യൂട്ട്. ഗവേഷണം മനുഷ്യ പരീക്ഷണ(ഹ്യൂമന്‍ ട്രയല്‍സ്) ഘട്ടത്തിലേക്കു കടന്നതായി കമ്പനിയുടെ ഡയറക്ടറും കണ്ണൂര്‍ ചെറുകുന്ന് സ്വദേശിയുമായ പുരുഷോത്തമന് സി. നമ്പ്യാരാണ് വ്യക്തമാക്കിയത്. സാങ്കേതിക പഠനങ്ങളും ആദ്യഘട്ട പരീക്ഷണങ്ങളും പൂര്‍ത്തിയാക്കിയ വാക്സിന്റെ വ്യാവസായിക നിര്‍മ്മാണത്തിനുള്ള ഒരുക്കങ്ങളാണ് ഇപ്പോള്‍ നടക്കുന്നത്. സെപ്റ്റംബര്‍ അവസാനമോ ഒക്ടോബര്‍ ആദ്യമോ വാക്സിന് വിപണിയിലെത്തിക്കും.…
Read Moreപോളിയോ തുള്ളിമരുന്ന് വിതരണത്തെപ്പറ്റിയുള്ള വിവരം മതിലില്‍ രേഖപ്പെടുത്തി ! ആശാവര്‍ക്കറെ ക്രൂരമായി മര്‍ദ്ദിച്ച് ദമ്പതികള്‍;കൈവശമുണ്ടായിരുന്ന പോളിയോ മരുന്നും നശിപ്പിച്ചു…
പോളിയോ തുള്ളിമരുന്ന് നല്‍കാനെത്തിയ ആശാവര്‍ക്കറെ ക്രൂരമായി മര്‍ദ്ദിച്ച് ദമ്പതികള്‍. പോളിയോ തുള്ളിമരുന്ന് വിതരണത്തിന്റെ വിവരം മതിലില്‍ രേഖപ്പെടുത്തിയതിന്റെ പേരിലായിരുന്നു മര്‍ദ്ദനം. കൊല്ലം ചിതറയില്‍ കഴിഞ്ഞ ദിവസമാണ് സംഭവം. പോളിയോ തുള്ളിമരുന്ന് വിവരങ്ങള്‍ മതിലില്‍ രേഖപ്പെടുത്തിയ ആശ വര്‍ക്കറായ മഹേശ്വരിയമ്മയ്ക്കാണ് മര്‍ദ്ദനമേറ്റത്. ആശ വര്‍ക്കറെ മര്‍ദ്ദിച്ച സംഭവത്തില്‍ ഐരക്കുഴി സ്വദേശി സൈനുലാബ്ദ്ദീനും കുടുംബത്തിനുമെതിരേ കടയ്ക്കല്‍ പൊലീസ് കേസെടുത്തു. മടത്തറ പ്രാഥമിക ആരോഗ്യകേന്ദ്രത്തിലെ ആശാ വര്‍ക്കറാണ് മഹേശ്വരിയമ്മ. പോളിയോ നല്‍കാത്ത കുട്ടികളെ കണ്ടെത്താനായിട്ടുള്ള പതിവ് പരിശോധനയുടെ ഭാഗമായി മഹേശ്വരിയമ്മ സൈനുലാബ്ദ്ദീന്റെ വീട്ടിലുമെത്തിയിരുന്നു. അംഗന്‍വാടി ജീവനക്കാരിയായ ഒരു സ്ത്രീയും ഒപ്പമുണ്ടായിരുന്നു. അഞ്ചു വയസില്‍ താഴയുള്ള കുട്ടികള്‍ ആരും അവിടെയില്ലെന്ന് വീട്ടുകാര്‍ അറിയിച്ചു. തുടര്‍ന്ന് ആശാവര്‍ക്കര്‍ ഭിത്തിയില്‍ നമ്പര്‍ രേഖപ്പെടുത്തി. ഇത് മായിക്കണമെന്ന് ആവശ്യപ്പെട്ട് കുടുംബനാഥനായ സൈനുദ്ദീനും ഭാര്യ സജ്നയും ചേര്‍ന്ന് തന്നെ മര്‍ദ്ദിച്ചു എന്നാണ് മഹേശ്വരിയമ്മ നല്കിയ പരാതിയില്‍ പറയുന്നത്. ഇവരുടെ…
Read More