വാഗമണിലെ നിശാപാര്‍ട്ടിയില്‍ വിളമ്പിയത് ഏഴു തരത്തിലുള്ള മയക്കുമരുന്നുകള്‍. എംഡിഎംഎ, എല്‍എസ്ഡി, കഞ്ചാവ്, എംഡിഎംഎയുടെ വകഭേദങ്ങളായ എക്സ്റ്റസി പില്‍സ്, എക്‌സറ്റസി പൗഡര്‍, ചരസ്സ്, ഹഷീഷ് എന്നിവയാണു പ്രതികളില്‍ നിന്നു കണ്ടെടുത്തത്. പാര്‍ട്ടിയില്‍ പങ്കെടുത്തവരുടെ വ്യക്തിഗത വിവരങ്ങള്‍ ഉപയോഗിച്ചു മറ്റു ജില്ലകളിലേക്കും അന്വേഷണം വ്യാപിപ്പിക്കും. സംസ്ഥാനം മുഴുവന്‍ വ്യാപിച്ചു കിടക്കുന്ന ലഹരിമാഫിയയുടെ കണ്ണികളാണ് പിടിയായത് എന്നാണ് നിഗമനം. കേസില്‍ അറസ്റ്റിലായ മോഡലും നടിയുമായ ബ്രിസ്റ്റി ബിശ്വാസിന് കൊച്ചി കേന്ദ്രീകരിച്ചുള്ള ലഹരിമരുന്ന് സംഘവുമായി ബന്ധമുണ്ടെന്ന് പൊലീസ് പറഞ്ഞു. അറസ്റ്റിലായ ഒമ്പതു പ്രതികളുടെ വാഹനങ്ങളില്‍ നിന്നും ബാഗുകളില്‍നിന്നുമായാണ് ലഹരി വസ്തുക്കളെല്ലാം ലഭിച്ചത്. തൊടുപുഴ സ്വദശിയായ ഒന്നാം പ്രതി അജ്മല്‍ സക്കീറാണ് ഇവയെല്ലാം നിശാ പാര്‍ട്ടികളിലേക്ക് എത്തിച്ചു നല്‍കിയത്. അന്തര്‍ സംസ്ഥാന ലഹരി മാഫിയയുമായി അജ്മലിനും രണ്ടും മൂന്നും പ്രതികളായ മെഹറിനും നബീലിനും ബന്ധമുണ്ടെന്നാണ് സൂചന. മുന്‍പ് വിവിധയിടങ്ങളില്‍ ഇവര്‍ പാര്‍ട്ടികളില്‍ ലഹരിയുടെ ഉപയോഗം…
Read MoreTag: vagamon
സംഗീതനിശയുടെ മറപിടിച്ച് പുതുവര്‍ഷത്തലേന്ന് വാഗമണില്‍ ഒരുങ്ങുന്നത് വന്‍ ലഹരി പാര്‍ട്ടി; പ്രവേശനത്തിനായി ഒരാള്‍ നല്‍കേണ്ടത് 1400 രൂപ; നുഴഞ്ഞു കയറ്റക്കാരെ മെരുക്കാന്‍ 100 ബൗണ്‍സറുമാര്‍
കൊച്ചി: ന്യൂഇയര്‍ റേവ് പാര്‍ട്ടി തടയാന്‍ എറണാകുളത്ത് പരിശോധന ശക്തമാക്കിയതോടെ കളംമാറ്റിച്ചവിട്ടാനൊരുങ്ങി ലഹരിസംഘം. പുതുവര്‍ഷ രാവില്‍ വാഗമണിലെ സ്വകാര്യ സ്‌കൂളിന്റെ ഗ്രൗണ്ടില്‍ ലഹരി പാര്‍ട്ടി നടത്താനാണ് ഇവരുടെ പദ്ധതിയെന്ന് സൂചനയുണ്ട്. മ്യൂസിക്കല്‍ പാര്‍ട്ടിയെന്നു സ്‌കൂള്‍ അധികൃതരെ തെറ്റിദ്ധരിപ്പിച്ചു നടത്തുന്ന പാര്‍ട്ടിയില്‍ വ്യാപകമായ മദ്യ ഉപയോഗവും ലഹരി ഉപയോഗവും നടക്കുമെന്നാണ് വിവരം. വഴിക്കടവിലെ സ്‌കൂള്‍ ഗ്രൗണ്ടിലാണു പാര്‍ട്ടി നടക്കുന്നത്. വാഗമണ്‍ മൊട്ടക്കുന്നില്‍ കെ.ടി.ഡി.സിയുടെ സ്ഥലത്താണു ഡി.ജെ. പാര്‍ട്ടി നടത്താന്‍ ആദ്യം തീരുമാനിച്ചത്. ഇതിന് അനുമതിക്കായി ശ്രമിച്ചെങ്കിലും കൊച്ചിയില്‍നിന്നു മാറ്റുന്ന റേവ് പാര്‍ട്ടികള്‍ വാഗമണില്‍ നടക്കാന്‍ സാധ്യതയുണ്ടെന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ മൊട്ടക്കുന്നില്‍ പാര്‍ട്ടി നടത്തുന്നതിന് ഇടുക്കി പോലീസ് അനുമതി നല്‍കിയില്ല. പിന്നീടാണ് സംഗീത നിശ എന്ന പേരില്‍ വഴിക്കടവില്‍ പരിപാടി നടത്താന്‍ അനുമതി വാങ്ങിയത്. വാഗമണ്‍ പരിസരപ്രദേശമാണെങ്കിലും വഴിക്കടവ് കോട്ടയം പോലീസിന്റെ അതിര്‍ത്തിയാണ്. ഈരാറ്റുപേട്ടയിലുള്ള പ്രാദേശിക രാഷ്ട്രീയനേതാക്കളാണ് സംഘത്തിന് അനുമതി…
Read More