കോവിഡ് പരിശോധനയ്ക്ക് സ്രവം എടുത്തത് യുവതിയുടെ സ്വകാര്യഭാഗത്തു നിന്ന്! ലാബ് ടെക്‌നീഷ്യന് 10 വര്‍ഷം തടവ്…

കോവിഡ് പരിശോധനയ്ക്ക് മൂക്കില്‍ നിന്ന് സ്രവം എടുക്കുന്നതിന് പകരം യുവതിയുടെ സ്വകാര്യ ഭാഗത്തുനിന്ന് സ്രവം എടുത്ത ലാബ് ടെക്‌നീഷ്യന് കനത്ത ശിക്ഷ വിധിച്ച് കോടതി. ഇയാളെ 10 വര്‍ഷം തടവിനാണ് കോടതി വിധിച്ചത്. മഹാരാഷ്ട്രയിലെ അമരാവതിയിലാണ് സംഭവം നടന്നത്. സ്വകാര്യ ഭാഗത്തുനിന്ന് വേണം സ്രവം എടുക്കാനെന്ന് പറഞ്ഞ് യുവതി തെറ്റിദ്ധരിപ്പിച്ചാണ് ഇയാള്‍ കൃത്യം നടത്തിയത്. യുവതിയുടെ പരാതിയില്‍ 2020 ജൂലൈ 30നാണ് ഇയാളെ പോലീസ് അറസ്റ്റ് ചെയ്തത്. അമരാവതിയിലെ ഒരു മാളിലെ ജീവനക്കാരന് കോവിഡ് സ്ഥിരീകരിച്ചതിന്റെ പേരില്‍ എല്ലാ ജീവനക്കാരോടും ടെസ്റ്റ് ചെയ്യാന്‍ ആവശ്യപ്പെട്ടിരുന്നു. അങ്ങനെയാണ് യുവതി ലാബിലെത്തിയത്. കോവിഡ് പരിശോധനയ്ക്കായി സ്രവം എടുക്കുന്നത് തൊണ്ടയില്‍ നിന്നോ മൂക്കില്‍ നിന്നോ ആണ്. എന്നാല്‍ ഇവിടെ യുവതിക്ക് പോസിറ്റീവ് ആണെന്നും കൂടുതല്‍ പരിശോധനകള്‍ക്കായി സ്വകാര്യ ഭാഗത്തുനിന്ന് സ്രവം എടുക്കണമെന്നും ലാബ് ടെക്‌നീഷ്യന്‍ തെറ്റിദ്ധരിപ്പിക്കുകയായിരുന്നു. എന്നാല്‍ ഇയാളുടെ പെരുമാറ്റത്തില്‍ പന്തികേട്…

Read More