വൈക്കം: നൂറ്റാണ്ടു പിന്നിട്ട വൈക്കത്തെ പഴയ ബോട്ടുജെട്ടി കെട്ടിടം ചരിത്ര സ്മാരകമായി പുനർനിർമിക്കുന്നതിനായി വിഭാവനം ചെയ്ത പദ്ധതിയുടെ നിർമാണ പ്രവർത്തനങ്ങൾ നിലച്ചു. പഴയ ബോട്ടുജെട്ടി കെട്ടിടത്തിന്റെ തനിമ നിലനിർത്തി ബോട്ടുജെട്ടിയുടെ ചരിത്ര പ്രാധാന്യം പരിരക്ഷിക്കണമെന്ന ജനകീയ ആവശ്യം പരിഗണിച്ചാണ് സംസ്ഥാന സർക്കാർ 42 ലക്ഷം രൂപ അനുവദിച്ചു നിർമാണ പ്രവർത്തനങ്ങൾ ആരംഭിച്ചത്. പഴയ ബോട്ട് ജെട്ടിയുടെ ഫ്ളാറ്റ് ഫോം വീതി കൂട്ടി പുനർനിർമിച്ചു പഴയ ബോട്ടുജെട്ടിയും പ്രവർത്തനക്ഷമമാക്കാനാണ് പദ്ധതി വിഭാവനം ചെയ്തത്. ഇറിഗേഷൻ വകുപ്പാണ് ബോട്ടു ജെട്ടിക്കെട്ടിടം പുനർ നിർമിച്ചു ഫ്ളാറ്റ് ഫോം നവീകരിക്കുന്നത്. പദ്ധതിയുടെ കരാർ ഏറ്റെടുത്തയാൾ പഴയ ബോട്ടുജെട്ടിയുടെ ഫ്ളാറ്റ് ഫോമിന്റെ വശങ്ങളിൽ തൂണുകൾ നിർമിച്ചെങ്കിലും ഇതിൽ ഒരു തൂണിന്റെ ഭാര പരിശോധന മാത്രമാണ് നടന്നത്. കഴിഞ്ഞ മൂന്നു മാസമായി നിർമാണ പ്രവർത്തനങ്ങൾ നിലച്ചിരിക്കുകയാണ്. സാങ്കേതിക കാര്യങ്ങളുടെ പേരിൽ പദ്ധതി തുക വർധിപ്പിക്കുന്നതിനുള്ള ഗൂഢ…
Read More