നിര്‍മാതാവ് പീഡിപ്പിച്ചെന്ന കേസില്‍ വമ്പന്‍ വഴിത്തിരിവ് ! നടി ആറു കോടി ആവശ്യപ്പെടുന്നതിന്റെ ഓഡിയോ റെക്കോര്‍ഡിംഗ് പുറത്ത്; സംഭവം ബ്ലാക് മെയിലിംഗ്…

കൊച്ചി:സിനിമ നിര്‍മാതാവ് നടിയെ പീഡിപ്പിച്ചുവെന്ന കേസില്‍ വമ്പന്‍ ട്വിസ്റ്റ്. പണത്തിനായി നടത്തിയ ബ്ലാക് മെയിലിംഗാണ് പീഡനാരോപണം എന്നു സംശയിക്കാവുന്ന തെളിവുകളാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്. പൊലീസില്‍ പരാതി നല്‍കിയ ശേഷം പ്രതിയായ നിര്‍മാതാവിനെ നടി ഫോണില്‍ വിളിച്ച് പണം ആവശ്യപ്പെടുന്നതിന്റെ ശബ്ദരേഖയാണ് ഇപ്പോള്‍ പുറത്തു വന്നത്. ഇതടക്കമുള്ള രേഖകള്‍ പരിശോധിച്ചാണ് പ്രതിക്ക് കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്. വൈശാഖ് രാജന്‍ നിര്‍മിച്ച് 2015ല്‍ പുറത്തിറങ്ങിയ ചങ്ക്‌സ് എന്ന സിനിമയില്‍ ഏതാനും രംഗങ്ങളില്‍ അഭിനയിച്ച കൊച്ചിക്കാരിയായ യുവതിയാണ് പരാതിയുമായി പൊലീസിനെ സമീപിച്ചത്. അടുത്ത സിനിമയില്‍ നല്ല വേഷം നല്‍കാമെന്നു വാഗ്ദാനം നല്‍കി ഫ്‌ളാറ്റില്‍ വിളിച്ചുവരുത്തി പീഡിപ്പിച്ചു എന്ന പരാതിയില്‍ എറണാകുളം നോര്‍ത്ത് പൊലീസ് കേസ് റജിസ്റ്റര്‍ ചെയ്ത് അന്വേഷണം തുടങ്ങി. ഇതിന് തൊട്ടുമുന്‍പും ശേഷവുമായി ഇരുവരും തമ്മില്‍ ഫോണില്‍ നടത്തിയ സംഭാഷണങ്ങളില്‍ ഒന്നാണ് ഇപ്പോള്‍ പുറത്തായിരിക്കുന്നത്. സംഭാഷണം ഇങ്ങനെ:…

Read More