മലയാളത്തിലെ ക്ലാസിക് ചിത്രങ്ങളിലൊന്നാണ് വൈശാലി. ഈ സിനിമയിലെ ‘ഇന്ദ്രനീലിമയോളം…അതിന്‍ പൊരുള്‍ നിനക്കേതു മറിയില്ലല്ലോ’ എന്ന ഗാനം ഇന്നും കാലത്തെ അതിജീവിച്ച് നിലനില്‍ക്കുന്നു. പ്രണയത്തിന്റെ വശീകരണത്വം ഇത്രയും മനോഹരമായി അവതരിപ്പിച്ച മറ്റൊരു ഗാനം മലയാള സിനിമയില്‍ ഉണ്ടായിരിക്കാന്‍ സാധ്യതയില്ല. ഒരു ചിത്രം വരച്ച പോലെയാണ് ഭരതന്റെ ഓരോ ഫ്രെയിമുകളും ഈ ഗാനത്തില്‍ നിറഞ്ഞത്. കവിത തുളുമ്പുന്ന വരികള്‍ കാലത്തിനപ്പുറത്ത് പ്രണയ ഹൃദയങ്ങളെ തൊട്ടു. ഒരേസമയം മനസ്സുകൊണ്ട് മലയാളി സ്വീകരിക്കുകയും, കപട സദാചാരങ്ങളെ കൊണ്ടു തള്ളുകയും ചെയ്ത ഗാനം. അക്കാലത്ത് കൗമാരക്കാര്‍ക്ക് നിഷേധിക്കപ്പെട്ട ഗാനമായിരുന്നു ഇത്. കുടുംബസമേതമിരുന്ന് ടി വി കാണുമ്പോള്‍ ഈ ഗാനം വന്നാല്‍ ഒന്നുകില്‍ ചാനല്‍ പെട്ടന്ന് മാറ്റപ്പെടും. അല്ലെങ്കില്‍, ആ സമയം ‘നിനക്കു പഠിക്കാനൊന്നുമില്ലേ’ എന്ന ചോദ്യം നേരിടാത്ത കൗമാരക്കാരനോ കൗമാരക്കാരിയോ നമുക്കിടയില്‍ കുറവായിരിക്കും. സത്യത്തില്‍ സദാചാര മൂല്യത്തിന്റെ അങ്ങേയറ്റത്ത് നിഷേധിക്കപ്പെട്ട മനോഹരമായ ഗാനം പിന്നീട്…
Read MoreTag: vaishali
വൈശാലിയില്‍ ഋഷിശൃംഗനായി അഭിനയിക്കാന്‍ ഞാന്‍ ശ്രമിച്ചിരുന്നു; പക്ഷെ തിരിച്ചടിയായത് ആ ചിത്രങ്ങള്‍; തന്റെ മോഹങ്ങള്‍ തകര്‍ന്നതിനെക്കുറിച്ച് മനോജ് കെ ജയന്‍ പറയുന്നതിങ്ങനെ…
വൈശാലിയില്‍ ഋഷിശൃംഗനായി അഭിനയിക്കാന്‍ താന്‍ ശ്രമിച്ചിരുന്നുവെന്ന് നടന്‍ മനോജ് കെ ജയന്‍. ഒരു ഓണ്‍ലൈന്‍ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം വെളിപ്പെടുത്തിയത്. മനോജ് കെ ജയന്‍ അഭിമുഖത്തില്‍ പറഞ്ഞതിങ്ങനെ…”ഭരതേട്ടന്റെ സിനിമകളില്‍ അഭിനയിക്കാന്‍ ഭ്രാന്തെടുത്ത് ഓടി നടന്ന കാലമുണ്ടായിരുന്നു. 1987-ല്‍ വൈശാലി എന്ന ചിത്രത്തിലെ ഋഷ്യശൃംഗന്‍ എന്ന കഥാപാത്രത്തിനായി അദ്ദേഹം പുതുമുഖങ്ങളെ തേടുന്നു എന്നൊരു വാര്‍ത്ത കാണാനിടയായി.എന്റെ സുഹൃത്തായ ജയന്‍ ചെമ്പഴന്തി ഞാന്‍ പല ആംഗിളുകളില്‍ പോസ് ചെയ്തു നില്‍ക്കുന്ന ചില കോപ്രായത്തിലുള്ള ചിത്രങ്ങള്‍ അയച്ചു. ഒരു കാര്യവുമില്ല. ഈ പടം കണ്ടാല്‍ ഒരിക്കലും ഋഷ്യശൃംഗനായി അദ്ദേഹം എടുക്കില്ല എന്നറിയാം. അത്തരം ചിത്രങ്ങളായിരുന്നു അത്. ആയിരക്കണക്കിന് ഫോട്ടോകളുടെ കൂടെ അത് മണ്‍മറഞ്ഞു. മനോജ് കെ ജയന്‍ പറഞ്ഞു. ‘പിന്നീട് 1988-ല്‍ പ്രണാമം എന്നൊരു സിനിമ അദ്ദേഹം ചെയ്യാന്‍ അദ്ദേഹം പദ്ധതിയിട്ടു. മമ്മൂക്ക, സുഹാസിനി അശോകന്‍ തുടങ്ങിയവരൊക്കെ ആയിരുന്നു…
Read More