ന്യൂഡല്‍ഹി: ബിജെപി ഏറ്റവും വലിയ ഒറ്റക്കക്ഷിയായ കര്‍ണാടക തെരഞ്ഞെടുപ്പില്‍ അപ്രതീക്ഷിത നീക്കത്തിലൂടെയാണ് കോണ്‍ഗ്രസ് ജെഡിഎസിന് പിന്തുണ പ്രഖ്യാപിച്ചത്. കുമാരസ്വാമിയെ മുഖ്യമന്ത്രിയാക്കി കോണ്‍ഗ്രസും ജെഡിഎസും ഉയര്‍ത്തിക്കാട്ടിയപ്പോഴും ഒരാള്‍ അസ്വസ്ഥനായിരുന്നു. കുമാരസ്വാമിയുടെ അച്ഛനും മുന്‍ പ്രധാനമന്ത്രിയുമായ സാക്ഷാല്‍ എച്ച് ഡി ദേവഗൗഡയായിരുന്നു ആ വ്യക്തി. സര്‍ക്കാര്‍ രൂപീകരിക്കാനുള്ള അന്തിമ തീരുമാനമെടുക്കേണ്ടത് ഗവര്‍ണറാണെന്നും ആ അവസരത്തില്‍ ആ പഴയ പക ഗവര്‍ണ്ണര്‍ വാജുഭായ് തന്റെ മകനോട് പുറത്തെടുക്കുമോ എന്ന ആശങ്ക ദേവഗൗഡയ്ക്കുണ്ടായിരുന്നു. ആ ആശങ്ക അസ്ഥാനത്തായില്ലെന്ന് തന്നെയാണ് ഈ വിഷയത്തില്‍ ഗവര്‍ണര്‍ കൈക്കൊണ്ട തീരുമാനത്തില്‍ നിന്ന് അനുമാനിക്കാന്‍ കഴിയുക.ഗവര്‍ണറുടെ തീരുമാനം ബിജെപിക്കനുകൂലമായതിനുള്ള പല കാരണങ്ങളിലൊന്നില്‍ ഒരു പഴയ ചരിത്രമാണ്. എച്ച്.ഡി. ദേവഗൗഡ പ്രധാനമന്ത്രിയായിരുന്ന കാലത്ത് വാജുഭായ് വാലയ്ക്ക് നേരിട്ട ഒരു ദുരനുഭവമാണത്. 1996ല്‍ വാജുഭായ് വാല ഗുജറാത്ത് ബിജെപി. പ്രസിഡന്റായിരുന്ന കാലത്ത് ബിജെപിക്ക് ഭൂരിപക്ഷമുണ്ടായിട്ടും അന്നത്തെ സംസ്ഥാന ഗവര്‍ണര്‍ മന്ത്രിസഭാ രൂപീകരണത്തിന്…
Read More