കണ്ണൂർ: മക്കളുടെ കൊലപാതകത്തിൽ തന്നെ പ്രതിയായി ചിത്രീകരിക്കുന്നുവെന്ന് കാണിച്ച് വാളയാറിലെ കുട്ടികളുടെ അമ്മയും ധർമടം നിയോജകമണ്ഡലത്തിലെ സ്വതന്ത്രസ്ഥാനാർഥിയുമായ ഭാഗ്യവതി അഭിഭാഷകൻ ഹരീഷ് വാസുദേവനെതിരേ പരാതി നൽകി. തെരഞ്ഞെടുപ്പ് കമ്മീഷനാണ് പരാതി നൽകിയത്. സമൂഹമാധ്യമങ്ങളിൽ തന്നെ വ്യക്തിഹത്യ നടത്തുകയാണെന്ന് പരാതിയിൽ പറയുന്നു. താൻ ഒരുതരത്തിലും പ്രതിയല്ലാത്ത തന്റെ കുട്ടികളുടെ കൊലപാതകം സംബന്ധിച്ച കേസിൽ പ്രതിയായി ചിത്രീകരിച്ചുകൊണ്ടുള്ള പ്രസ്തുത ഫേസ്ബുക്ക് പോസ്റ്റ് തനിക്കെതിരായ പ്രചാരണത്തിന് ഉപയോഗിക്കുകയാണെന്നും ഇതിനെതിരേ നടപടി സ്വീകരിക്കണമെന്നും പരാതിയിൽ പറയുന്നു. കഴിഞ്ഞദിവസമാണ് ഹരീഷ് വാസുദേവൻ ഫേസ്ബുക്കിൽ പോസ്റ്റിട്ടത്.
Read MoreTag: valayar crime
പിണറായിയുടെ എതിർ സ്ഥാനാർഥി വാളയാർ പെൺകുട്ടികളുടെ അമ്മയ്ക്കു നേരെ അക്രമ ഭീഷണിയെന്ന് ഇന്റലിജൻസ് റിപ്പോർട്ട്; പ്രചാരണ പരിപാടിക്ക് കനത്ത സുരക്ഷയൊരുക്കാൻ നിർദേശം
തലശേരി: മുഖ്യമന്ത്രി പിണറായി വിജയനെതിരേ ധർമടം നിയോജകണ്ഡലത്തിൽ സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിക്കുന്ന വാളയാർ പെൺകുട്ടികളുടെ അമ്മ ബി. ഭാഗ്യവതിക്കു നേരെ അക്രമ അക്രമ ഭീഷണിയെന്ന് ഇന്റലിജന്റ്സ് റിപ്പോർട്ട്. തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടയിൽ ഭാഗ്യവതിയെ ആക്രമിച്ച് സംസ്ഥാനതലത്തിൽ വിഷയമാക്കി മാറ്റാനാണ് ചില കേന്ദ്രങ്ങൾ ആസൂത്രിത നീക്കം നടത്തിയിട്ടുള്ളതെന്നാണ് ഇന്റലിജൻസ് റിപ്പോർട്ടിലുള്ളത്. ഇതേ തുടർന്ന് ഭാഗ്യവതിക്കും അവരുടെ പ്രചാരണ പരിപാടികൾക്കും ശക്തമായ സുരക്ഷ നൽകാൻ ആഭ്യന്തര വകുപ്പ് പോലീസിന് നിർദേശം നൽകി. ഇവരുടെ മണ്ഡലത്തിലെ പ്രചാരണ കേന്ദ്രങ്ങളെ സംബന്ധിച്ച് വിശദമായ റിപ്പോർട്ട് നൽകാൻ തലശേരി എസിപിക്കും കണ്ണൂർ എസിപിക്കും പോലീസ് ആസ്ഥാനത്തു നിന്നും നിർദേശം ലഭിച്ചു. ഇന്നലെ വൈകുന്നേരമാണ് ഇതുസംബന്ധിച്ച നിർദേശം എസിപിക്കുമാർക്കു ലഭിച്ചത്. ബന്ധപ്പെട്ട സ്റ്റേഷനുകളിലേക്ക് ഭാഗ്യവതിക്ക് സുരക്ഷയൊരുക്കാൻ നിർദേശവും പോയിക്കഴിഞ്ഞു. ഇന്നലെ ഉച്ചയോടെയാണ് ഭാഗ്യവതി മുഖ്യമന്ത്രിക്കെതിരേ നാമനിർദേശ പത്രിക സമർപ്പിച്ചത്. ലോക്കൽ പോലീസിന്റെ സുരക്ഷയ്ക്കു പുറമെ മഫ്ടിയിലുള്ള പ്രത്യേക…
Read Moreമുഖ്യമന്ത്രിക്കെതിരേ മത്സരിക്കാൻ വാളയാർ പെൺകുട്ടികളുടെ അമ്മ; മത്സരം മക്കളുടെ നീതിക്കുവേണ്ടി
തൃശൂർ: വാളയാർ പെൺകുട്ടികളുടെ അമ്മ ധർമടത്ത് മുഖ്യമന്ത്രി പിണറായി വിജയനെതിരേ സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിക്കും. മക്കളുടെ നീതിക്കുവേണ്ടിയാണ് മത്സരിക്കുന്നത്. കുടുംബത്തിനൊപ്പം നിൽക്കുമെന്ന് പറഞ്ഞിട്ട് വാക്കുപാലിക്കാത്ത മുഖ്യമന്ത്രിക്കെതിരേ ശബ്ദമുയർത്താൻ ലഭിക്കുന്ന അവസരമാണിതെന്നും അവർ പറഞ്ഞു. ബുധനാഴ്ച പത്രിക സമർപ്പിക്കും. കാസർഗോഡ് മുതൽ തൃശൂർ വരെയുള്ള പ്രതിഷേധ യാത്രയിൽ ധർമടത്ത് എത്തിയപ്പോൾ നിരവധി അമ്മമാർ മത്സരിക്കണമെന്ന് ആവശ്യപ്പെട്ടുവെന്നും അവർ പറഞ്ഞു. വാളയാർ കേസിൽ വീഴ്ച വരുത്തിയ പോലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കാത്തതിൽ പ്രതിഷേധിച്ച് ഇവർ കഴിഞ്ഞമാസം തലമുണ്ഡനം ചെയ്തും പ്രതിഷേധിച്ചിരുന്നു.
Read Moreവാളയാര്‍ പീഡനം: ഒരു പ്രതിക്ക് നോട്ടീസ് നല്കാന് കഴിഞ്ഞില്ലെന്നു സര്‍ക്കാര്‍
കൊച്ചി: വാളയാറില്‍ പീഡനത്തിനിരയായ ദളിത് പെണ്‍കുട്ടികളെ മരിച്ചനിലയില്‍ കണ്ടെത്തിയ കേസിന്റെ അപ്പീലില്‍ ഒരു പ്രതിക്ക് നോട്ടീസ് നല്കാന് കഴിഞ്ഞില്ലെന്നും ഇയാള്‍ ഒളിവിലാണെന്ന് സംശയമുണ്ടെന്നും സര്‍ക്കാര്‍ ഹൈക്കോടതിയില്‍ ബോധിപ്പിച്ചു. കേസിലെ പ്രതികളെ വെറുതേവിട്ട വിചാരണക്കോടതിയുടെ നടപടിക്കെതിരേ സര്‍ക്കാരും മരിച്ച പെണ്‍കുട്ടികളുടെ അമ്മയും നല്കിയ അപ്പീലുകളിലാണു സര്‍ക്കാര്‍ ഇത് അറിയിച്ചത്. പ്രദീപ് കുമാര്‍, വലിയ മധുവെന്ന മധു, കുട്ടി മധുവെന്ന മധു, ഷിബു എന്നീ പ്രതികള്‍ക്ക് സ്പീഡ് പോസ്റ്റ് മുഖേനയാണ് നോട്ടീസ് നല്‍കിയതെന്നും ഇതില്‍ ഷിബുവിന്റെ നോട്ടീസ് മടങ്ങിയെന്നും സര്‍ക്കാര്‍ അഭിഭാഷകന് ബോധിപ്പിച്ചു. എന്നാല്‍ ഇയാള്ക്കുകൂടി നോട്ടീസ് ലഭ്യമാക്കാന്‍ നിര്‍ദേശിച്ച ഡിവിഷന് ബെഞ്ച് അപ്പീലുകള്‍ രണ്ടാഴ്ചയ്ക്കുശേഷം പരിഗണിക്കാന്‍ മാറ്റി. പ്രായപൂര്‍ത്തിയാകാത്ത ദളിത് പെണ്‍കുട്ടികളെ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവത്തിലെ പ്രതികളെ പാലക്കാട് പോക്സോ കോടതി വെറുതെ വിട്ടിരുന്നു. ഇതിനെതിരേയാണു സര്‍ക്കാരും അമ്മയും അപ്പീല്‍ നല്‍കിയത്. 13 വയസുള്ള മൂത്തകുട്ടിയെ 2017 ജനുവരി…
Read Moreവേണ്ടത് തുടരന്വേഷണം; വാളയാർ കേസിൽ ജുഡീഷൽ അന്വേഷണം പ്രഖ്യാപിച്ചത് കേസ് അട്ടിമറിക്കാനെന്ന് ആവർത്തിച്ച് ബിജെപി
തിരുവനന്തപുരം: വാളയാർ കേസിലെ ജുഡീഷൽ അന്വേഷണത്തിനെതിരെ വീണ്ടും ബിജെപി. സർക്കാർ ജുഡീഷൽ അന്വേഷണം പ്രഖ്യാപിച്ചത് കേസ് അട്ടിമറിക്കാനാണെന്ന് പാർട്ടി സംസ്ഥാന സെക്രട്ടറി സി.കൃഷ്ണകുമാർ ആരോപിച്ചു. സംഭവത്തിൽ വേണ്ടിയിരുന്നത് തുടരന്വേഷണം ആണെന്നും സർക്കാരും ഇടനിലക്കാരും ചേർന്ന് പെൺകുട്ടികളുടെ കുടുംബത്തെ വഞ്ചിച്ചെന്നും കൃഷ്ണകുമാർ ആരോപിച്ചു. നേരത്തെ, വാളയാർ കേസിൽ ജൂഡീഷൽ അന്വേഷണം കൊണ്ട് യാതൊരു പ്രയോജനവുമില്ലെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി കെ. സുരേന്ദ്രനും അഭിപ്രായപ്പെട്ടിരുന്നു. പെണ്‍കുട്ടികളുടെ കുടുംബം ഹൈക്കോടതിയെ സമീപിച്ചതിലുള്ള അപകടം മനസിലാക്കിയാണ് ഈ നീക്കമെന്നും സിപിഎമ്മുകാരായ പ്രതികളെയും പോലീസുകാരെയും രക്ഷിക്കാനാണ് ശ്രമമെന്നുമായിരുന്നു സുരേന്ദ്രന്റെ ആരോപണം. മന്ത്രിസഭായോഗ തീരുമാന പ്രകാരമാണ് സംസ്ഥാന സർക്കാർ കേസിൽ ജുഡീഷൽ അന്വേഷണം പ്രഖ്യാപിച്ചത്. പോലീസിന്റെയും പ്രോസിക്യൂഷന്റെയും വീഴ്ചകൾ കമ്മീഷൻ പരിശോധിക്കുമെന്നും സർക്കാർ അറിയിച്ചിരുന്നു.
Read Moreവാളയാർ കേസ്; സിബിഐ അന്വേഷണം ഇപ്പോൾ പരിഗണിക്കാനാകില്ലെന്ന് ഹൈക്കോടതി
കൊച്ചി: വാളയാറില്‍ സഹോദരങ്ങള്‍ ദുരൂഹ സാഹചര്യത്തില്‍ മരണപ്പെട്ട സംഭവത്തില്‍ സിബിഐ അന്വേഷണം വേണമെന്ന ആവശ്യം ഇപ്പോള്‍ പരിഗണിക്കാനാവില്ലെന്ന് ഹൈക്കോടതി. വിധിക്കെതിരെ അപ്പീല്‍ നല്കാന് നിലവില്‍ സാഹചര്യമുണ്ട്. പോക്സോ കോടതിയുടെ വിധി റദ്ദാക്കിയാലെ കേസ് ഏറ്റെടുക്കാനാകൂവെന്നും ഹൈക്കോടതി വ്യക്തമാക്കി. പാലക്കാട് പോക്സോ കോടതിയുടെ ഒരു വിധി കേസിലുണ്ടായിട്ടുണ്ടെന്നും ഈ വിധി റദ്ദാക്കിയാലെ ഒരു പുനഃരന്വേഷണത്തിന് സാധിക്കുവെന്നും സിബിഐ അഭിഭാഷകന് കോടതിയെ അറിയിച്ചു. ഇതിനു പിന്നാലെയാണ് സിബിഐ അന്വേഷണം ഇപ്പോൾ പരിഗണിക്കാനാകില്ലെന്ന് കോടതി പറഞ്ഞത്. ഹര്‍ജി ഉച്ചയ്ക്ക് ശേഷം കോടതി വീണ്ടും പരിഗണിക്കും. കേസില്‍ സര്‍ക്കാരിന് വേണമെങ്കില്‍ അപ്പീലിന് പോകാമല്ലോയെന്നു കോടതി അറിയിച്ചപ്പോൾ അപ്പീലിന് പോകുമെന്നും അതിനുള്ള നടപടിക്രമങ്ങള്‍ ആരംഭിച്ചിട്ടുണ്ടെന്നും സര്‍ക്കാര്‍ അറിയിച്ചു.
Read Moreവാളയാർ പെൺകുട്ടികളുടെ മരണം; പ്രതികളെ വെറുതേ വിട്ട വിധിയിൽ, അന്വേഷണത്തിൽ ഗുരുതര വീഴ്ചയെന്ന് കോടതി
പാലക്കാട്: വാളയാറിലെ സഹോദരിമാരുടെ മരണം സംബന്ധിച്ച് പ്രോസിക്യൂഷന്റെയും പോലീസിന്റേയും ഭാഗത്ത് വലിയ വീഴ്ച ഉണ്ടായതായി പോക്സോ കോടതിയുടെ കണ്ടെത്തൽ. പ്രതികളെ വെറുതെവിട്ട കോടതിയുടെ വിധിയിലാണ് ഈ പരാമർശം. പ്രതികൾക്കെതിരെകുറ്റപത്രത്തിൽ നിരത്തിയ തെളിവുകളെല്ലാം ദുർബലമായിരുന്നു. സാധ്യതകൾ മാത്രമാണ് പ്രതികൾക്കെതിരെ ചുമത്തിയിരുന്നത്. സാധ്യതകൾ വെച്ച് കോടതിയ്ക്ക് ശിക്ഷ വിധിക്കാനാവില്ല. തെളിവുകൾ വേണം. ഇളയ പെണ്‍കുട്ടി ആത്മഹത്യ ചെയ്തു എന്ന രീതിയിലുള്ള കണ്ടെത്തലാണ് കുറ്റപത്രത്തിൽ ഉണ്ടായിരുന്നത്. മറ്റു സാധ്യതകളൊന്നും അന്വേഷിച്ചില്ല. മൂത്ത കുട്ടിയുടെ മരണം സംബന്ധിച്ച അന്വേഷണത്തിലും ഗുരുതര വീഴ്ചയാണ് ഉണ്ടായതെന്നും കോടതിയുടെ വിധിപ്രസ്താവത്തിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
Read Moreവാളയാര്‍ പെണ്‍കുട്ടികളുടെ മാതാപിതാക്കളെ കാണാതെ കേന്ദ്ര ബാലാവകാശ കമ്മീഷൻ മടങ്ങി
പാലക്കാട്: കേന്ദ്ര ബാലാവകാശ കമ്മീഷൻ വാളയാറിലെ പെൺകുട്ടികളുടെ മാതാപിതാക്കളെ കാണാതെ മടങ്ങി. വ്യാഴാഴ്ച തിരുവനന്തപുരത്ത് പോയ മാതാപിതാക്കൾ ഇതുവരെ വാളയാറിലെത്താത്തതിനെ തുടർന്നാണ് കമ്മീഷൻ മടങ്ങിയത്. ബാലാവകാശ കമ്മീഷൻ അംഗം യശ്വന്ത് ജെയിന്റെ നേതൃത്വത്തിലുള്ള സംഘമാണ് മടങ്ങിയത്. വാളയാർ സംഭവത്തിൽ കേന്ദ്ര ബാലാവകാശ കമ്മീഷൻ കഴിഞ്ഞ ദിവസം സ്വമേധയാ കേസെടുത്തിരുന്നു. വീട് സന്ദർശിക്കാൻ തീരുമാനിച്ചിരുന്ന ദിവസം മാതാപിതാക്കള്‍ വാളയാറിൽ നിന്നും മാറിയതിൽ സംശയമുണ്ടെന്ന് യശ്വന്ത് ജെയിന് പറഞ്ഞിരുന്നു.
Read Moreവാളയാർ സംഭവം; പ്രതികൾക്ക് ഒത്താശ ചെയ്ത പോലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കണമെന്ന് ചേരമർ ഹിന്ദു മഹാസഭ
കറുകച്ചാൽ: വാളയാർ അട്ടപ്പള്ളത്ത് പ്രായപൂർത്തിയാകാത്ത ദളിത് സഹോദരിമാർ മരിച്ച സംഭവത്തിൽ പോലീസിന്റെ അനാസ്ഥയാണ് പ്രതികൾ രക്ഷപ്പെടാൻ കാരണമെന്ന് സംസ്ഥാന ജനറൽ സെക്രട്ടറി കല്ലറ പ്രശാന്ത്. ക്രൂരമായ പീഡനം നടന്നെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ ഉണ്ടായിട്ടും അന്വേഷിക്കാതെ പ്രതികൾക്ക് ഒത്താശ ചെയ്ത പോലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കണമെന്നും അല്ലാത്തപക്ഷം സമരപരിപാടികളുമായി മുന്നോട്ട് വരുമെന്നും കറുകച്ചാൽ ശാഖാ യോഗം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കവേ അദ്ദേഹം പറഞ്ഞു. ‘ ശാഖാ പ്രസിഡന്റ് ടി.എസ്. കുട്ടപ്പൻ അധ്യക്ഷത വഹിച്ചു. സംസ്ഥാന ട്രഷറർ കെ .കുട്ടപ്പൻ, സംസ്ഥാന വൈസ് പ്രസിഡന്റ് പി.ജി. അശോക്്കുമാർ, സംസ്ഥാന സെക്രട്ടറി അജികുമാർ മല്ലപ്പളളി, കെ.സി. മനോജ്, സുനിൽകുമാർ വടക്കേക്കര, ഒ.കെ.സാബു, തങ്കച്ചൻ മ്യാലിൽ, ഷാജി അടവിച്ചിറ, വി.സി. സുരേന്ദ്രൻ, പി.പി. മനോഹരൻ, ഷീലാ തങ്കച്ചൻ, സുനിൽകുമാർ പുതുപ്പള്ളി തുടങ്ങിയവർ പ്രസംഗിച്ചു.
Read Moreവാളയാർ കേസ് പുനഃരന്വേഷിക്കണം; പാർട്ടിക്കാരെ സംരക്ഷിക്കുന്നതാണോ വലുതെന്നു സർക്കാർ തീരുമാനിക്കണമെന്ന് കേന്ദ്രമന്ത്രി വി.മുരളീധരൻ
ന്യൂഡൽഹി: വാളയാറിൽ പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടികൾ പീഡിപ്പിക്കപ്പെട്ടതിലും അസ്വഭാവിക മരണത്തിലും പുനഃരന്വേഷണം വേണമെന്ന് കേന്ദ്രമന്ത്രി വി.മുരളീധരൻ. കേസിൽ നിക്ഷ്പക്ഷവും വിശദവുമായ അന്വേഷണം നടത്താൻ സർക്കാർ തയാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. രണ്ട് പെൺകുട്ടികളുടെ ജീവൻ നഷ്ടപ്പെട്ടതാണോ അതോ ഡിവൈഎഫ്ഐക്കാരെയും പാർട്ടിക്കാരെയും സംരക്ഷിക്കുന്നതാണോ വലുതെന്നു സർക്കാർ തീരുമാനിക്കണമെന്നു പറഞ്ഞ മുരളീധരൻ ബാലാവാകശ കമ്മീഷനിലെ നിയമനങ്ങൾ കേന്ദ്ര നിർദേങ്ങൾ പാലിച്ചാണോ എന്ന് പരിശോധിക്കണമെന്നും ആവർത്തിച്ച് ആവശ്യപ്പെട്ടു.
Read More