പാലക്കാട്: വാളയാർ പീഡനക്കേസിൽ പുതിയ വെളിപ്പെടുത്തലുകളുമായി ആത്മഹത്യചെയ്ത യുവാവിന്റെ അമ്മയും. കേസുമായി ബന്ധപ്പെട്ടു പോലീസ് ചോദ്യം ചെയ്യുകയും തുടർന്നു മനോവിഷമത്താൽ ആത്മഹത്യചെയ്യുകയും ചെയ്ത പെണ്‍കുട്ടികളുടെ അയൽവാസികൂടിയായ പ്രവീണിന്റെ കുടുംബമാണു പുതിയ വെളിപ്പെടുത്തലുകളുമായി രംഗത്തെത്തിയിരിക്കുന്നത്. മകനെ പോലീസ് മർദിച്ചെന്നും കേസിൽ പ്രതികളായവർ പ്രവീണിനോടു കുറ്റമേൽക്കാൻ നിർബന്ധിക്കുകയും ചെയ്തിട്ടുണ്ടെന്നാണു പ്രവീണിന്റെ അമ്മ പറയുന്നത്. കേസിൽ പ്രതി ചേർക്കപ്പെട്ട രണ്ടു മധുമാരും അവരുടെ കൂട്ടുകാരും സംഭവത്തിനു ശേഷം പ്രവീണിനെ കാണാൻ ഇടയ്ക്കു വീട്ടിലെത്താറുണ്ടായിരുന്നു. കുറ്റം ഏൽക്കാൻ പ്രവീണ്‍ തയാറായില്ല. സ്റ്റേഷനിലേക്കു വിളിപ്പിച്ച പ്രവീണിനു മർദനമേറ്റതായി തന്നോടു പറഞ്ഞെന്നും അമ്മ പറഞ്ഞു.
Read MoreTag: valayar crime
കുറ്റക്കാർ ആരായാലും അവരെ നിയമത്തിന് മുന്നിലെത്തിക്കണം; വാളയാർ കേസിൽ സർക്കാർ ഇടപെടണമെന്ന ആവശ്യവുമായി സിപിഎം
പാലക്കാട്: വാളയാർ അട്ടപ്പള്ളത്ത് ദളിത് സഹോദരിമാർ പീഡനത്തിന് ഇരയായി മരിക്കാനിടയായ സംഭവത്തിൽ കുറ്റക്കാർ ശിക്ഷിക്കപ്പെടാൻ ആവശ്യമായ നടപടികൾക്ക് സർക്കാർ ഇടപെടണമെന്ന് സിപിഎം ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. പെണ്‍കുട്ടികളുടെ കുടുംബത്തിന് നീതികിട്ടണം. കുറ്റക്കാർ ആരായാലും അവരെ നിയമത്തിന് മുന്നിലെത്തിക്കണം. കേസ് വാദിക്കുന്നതിൽ പ്രോസിക്യൂഷന്റെ ഭാഗത്ത് നിന്നാണോ അതോ അന്വേഷണത്തിലാണോ വീഴ്ചയുണ്ടായതെന്ന് സർക്കാർ പരിശോധിക്കണം. കുട്ടികളുടെ മരണം സംബന്ധിച്ച് സമഗ്ര അന്വേഷണം നടത്തി സംഭവത്തിലെ ദുരൂഹത നീക്കണം. പോക്സോ കോടതി വിധിക്കെതിരെ അപ്പീൽ പോകാനുള്ള തീരുമാനത്തെ സിപിഎം സ്വാഗതം ചെയ്യുന്നതായും പാർട്ടി ജില്ലാ നേതൃത്വം വ്യക്തമാക്കി.
Read Moreസ്ത്രീ സുരക്ഷയുടെ പേരിൽ ഊറ്റം കൊള്ളൂന്ന സർക്കാർ കുട്ടികളുടെ ആത്മാവിനോടു പോലും നീതി കാണിച്ചില്ലെന്ന് രമ്യ ഹരിദാസ് എംപി
പാലക്കാട്: വാളയാറിലെ പിഞ്ചോമനകളുടെ ആത്മാവിനോട് പോലും നീതി കാണിക്കാൻ സ്ത്രീ സുരക്ഷയുടെ പേരിൽ ഉൗറ്റം കൊള്ളൂന്ന ഇടതുപക്ഷസർക്കാരിനു കഴിഞ്ഞില്ലെന്ന് രമ്യ ഹരിദാസ് എംപി. ഈ കേസ് തുടക്കം മുതലേ അട്ടിമറിച്ച പോലീസ് വീണ്ടും വിധിക്കെതിരെ അപ്പിൽ നൽകാൻ ശ്രമിക്കുന്നത് ഇപ്പോൾ തെളിവില്ലാത്തതിന്റെ പേരിൽ പ്രതികൾക്ക് ലഭിച്ച സ്വാതന്ത്ര്യം അരക്കിട്ടുറപ്പിക്കാൻ വേണ്ടിയാണ്. കേസ് അടിയന്തിരമായി സ്വതന്ത്ര ഏജൻസിക്കു കൈമാറി അടിമുടി പുനരന്വേഷണം നടത്താൻ തയ്യാറാകണം. സർക്കാരും പോലീസും ഇരകളോടൊപ്പമല്ല വേട്ടക്കാരനോടൊപ്പമാണെന്ന് വ്യക്തമാണ്. വി.എസ് അച്യുതാനന്ദൻ തുടക്കം മുതലേ പോലീസ് കേസ് അട്ടിമറിക്കുകയാണെന്ന് ആരോപിച്ചിരുന്നു. ഉത്തരവാദിത്വത്തിൽ നിന്നും സംസ്ഥാന ആഭ്യന്തര വകുപ്പ് മന്ത്രിക്കും നിയമ വകുപ്പു മന്ത്രിക്കും ഇതിൽ നിന്നും ഒഴിഞ്ഞു മാറാൻ സാധിക്കില്ല. കേരളസർക്കാറിന്റെ നിയമ വകുപ്പ് പൂർണ പരാജയമാണെന്ന് ഗോവിന്ദചാമിക്ക് വധശിക്ഷ വാങ്ങി കൊടുക്കാൻ കഴിയാതിരുന്ന അന്വേഷണത്തിൽ ബോധ്യപെട്ടതാണ്. പട്ടിക ജാതി വകുപ്പു മന്ത്രിയും നിയമവകുപ്പു മന്ത്രിയും…
Read Moreവാളയാർ കേസ് അട്ടിമറിച്ചതിനു പിന്നിൽ മന്ത്രി ബാലൻ; ആരോപണവുമായി കെ. സുരേന്ദ്രൻ
തിരുവനന്തപുരം: വാളയാർ പീഡനക്കേസ് അട്ടിമറിച്ചതിനു പിന്നിൽ മന്ത്രി എ.കെ. ബാലനും പങ്കുണ്ടെന്ന് ബിജെപി നേതാവ് കെ. സുരേന്ദ്രൻ. മന്ത്രിയുടെ അനുയായികളാണ് കേസ് അട്ടിമറിക്കാൻ കൂട്ടുനിന്നത്. സിപിഎം പ്രാദേശിക നേതൃത്വവും ഇതിന് സഹായം നൽകിയെന്നും സുരേന്ദ്രൻ ആരോപിച്ചു. കേസിൽ പ്രോസിക്യൂഷൻ മൗനിബാബയെപ്പോലെയാണ് പ്രവർത്തിച്ചത്. കേസ് അട്ടിമറിച്ചതിനു പിന്നിൽ മന്ത്രി ബാലനാണ് ഉത്തരവാദിത്വം. മുഖ്യമന്ത്രിയും എ.കെ. ബാലനും വടക്കോട്ട് നോക്കി മെഴുകുതിരി കത്തിക്കുകയല്ല വേണ്ടത്. കേസ് പുനരന്വേഷിക്കണമെന്നും സുരേന്ദ്രൻ ആവശ്യപ്പെട്ടു.
Read Moreസർക്കാർ ഇരയ്ക്കൊപ്പം; വാളയാർ കേസിൽ സർക്കാർ അപ്പീൽ നൽകുമെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: വാളയാർ പീഡനക്കേസിൽ സർക്കാർ കോടതിയിൽ അപ്പീൽ നൽകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയെ അറിയിച്ചു. കേസിൽ പ്രഗത്ഭരായ അഭിഭാഷകരെ നിയോഗിക്കുമെന്നും വീഴ്ച ആരുടേതാണ് എന്ന് പരിശോധിക്കുമന്നും മുഖ്യമന്ത്രി പറഞ്ഞു. പട്ടിക വിഭാഗത്തിലെ കുട്ടികളായതിനാൽ അതനുസരിച്ചാണ് അന്വേഷണം നടത്തുന്നതെന്നും സർക്കാർ ഇരയ്ക്കൊപ്പമാണെന്നും അദ്ദേഹം വ്യക്തമാക്കി. കേസിൽ സിബഹിഐ അന്വേഷണം വേണോ പുനഃരന്വേഷണം വേണോ എന്ന് പന്നീട് ആലോചിക്കുമെന്നും അദ്ദേഹം പറഞ്ഞു.
Read Moreവാളയാർ സഹോദരിമാരുടെ ദുരൂഹ മരണം ; പിടിയിലായ പതിനേഴുകാരനായ യുവാവും പെൺകുട്ടികളെ പീഡിപ്പിച്ചതായി പോലീസ്; പ്രതീക്ഷയോടെ പോലീസ്
പാലക്കാട്: വാളയാർ അട്ടപ്പള്ളത്ത് സഹോദരിമാരായ പെണ്‍കുട്ടികൾ ദുരൂഹസാഹചര്യത്തിൽ മരിച്ച സംഭവത്തിൽ അറസ്റ്റിലായ അയൽവാസിയും പതിനേഴുകാരനുമായ യുവാവിനെ ചോദ്യം ചെയ്യാൻ പോലീസ് ഇന്ന് കസ്റ്റഡിയിൽ വാങ്ങും. ഇന്നലെ അറസ്റ്റിലായ ഇയാൾ പ്രാഥമിക ചോദ്യം ചെയ്യലിൽ രണ്ടു പെണ്‍കുട്ടികളേയും പീഡിപ്പിച്ച കാര്യം സമ്മതിച്ചതായി അന്വേഷണസംഘം പറഞ്ഞു.അട്ടപ്പള്ളം ഭാഗ്യവതി-ഷാജി ദമ്പതികളുടെ മക്കളായ ഹൃതികയും(13) ശരണ്യയുമാണ്(ഒമ്പത്) ദുരൂഹസാഹചര്യത്തിൽ മരിച്ചത്. ഹൃതിക ജനുവരി 13നും, ശരണ്യയെ ഈ സംഭവത്തിനുശേഷം 52-ാം ദിവസവുമാണ് തൂങ്ങിമരിച്ചനിലയിൽ കണ്ടത്. നിർമാണത്തിലുള്ള ഇവരുടെ വീടിനു സമീപത്തെ ഷെഡിലാണ് ഇരുവരും മരിച്ചനിലയിൽ കാണപ്പെട്ടത്. സംഭവം ഏറെ വിവാദമായതോടെ പോലീസിനുനേരേ കടുത്ത വിമർശനമാണ് ഉയർന്നത്. പതിനേഴുകാരനെകൂടി അറസ്റ്റുചെ യ്തതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം അഞ്ചായി. കുട്ടികളുടെ അമ്മയുടെ ബന്ധുക്കളും പാമ്പാമ്പള്ളം കല്ലങ്കാട് സ്വദേശികളുമായ വി. മധു (27), എം. മധു(27), ചേർത്തല സ്വദേശിയും ട്യൂഷൻ മാസ്റ്ററുമായ പ്രദീപ്കുമാർ, കുട്ടികളുടെ അച്ഛന്റെ സുഹൃത്ത് ഇടുക്കി…
Read More