കൊച്ചി: വാളയാറില്‍ പീഡനത്തിനിരയായ ദളിത് പെണ്‍കുട്ടികളെ മരിച്ചനിലയില്‍ കണ്ടെത്തിയ കേസിന്റെ അപ്പീലില്‍ ഒരു പ്രതിക്ക് നോട്ടീസ് നല്കാന് കഴിഞ്ഞില്ലെന്നും ഇയാള്‍ ഒളിവിലാണെന്ന് സംശയമുണ്ടെന്നും സര്‍ക്കാര്‍ ഹൈക്കോടതിയില്‍ ബോധിപ്പിച്ചു. കേസിലെ പ്രതികളെ വെറുതേവിട്ട വിചാരണക്കോടതിയുടെ നടപടിക്കെതിരേ സര്‍ക്കാരും മരിച്ച പെണ്‍കുട്ടികളുടെ അമ്മയും നല്കിയ അപ്പീലുകളിലാണു സര്‍ക്കാര്‍ ഇത് അറിയിച്ചത്. പ്രദീപ് കുമാര്‍, വലിയ മധുവെന്ന മധു, കുട്ടി മധുവെന്ന മധു, ഷിബു എന്നീ പ്രതികള്‍ക്ക് സ്പീഡ് പോസ്റ്റ് മുഖേനയാണ് നോട്ടീസ് നല്‍കിയതെന്നും ഇതില്‍ ഷിബുവിന്റെ നോട്ടീസ് മടങ്ങിയെന്നും സര്‍ക്കാര്‍ അഭിഭാഷകന് ബോധിപ്പിച്ചു. എന്നാല്‍ ഇയാള്ക്കുകൂടി നോട്ടീസ് ലഭ്യമാക്കാന്‍ നിര്‍ദേശിച്ച ഡിവിഷന് ബെഞ്ച് അപ്പീലുകള്‍ രണ്ടാഴ്ചയ്ക്കുശേഷം പരിഗണിക്കാന്‍ മാറ്റി. പ്രായപൂര്‍ത്തിയാകാത്ത ദളിത് പെണ്‍കുട്ടികളെ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവത്തിലെ പ്രതികളെ പാലക്കാട് പോക്സോ കോടതി വെറുതെ വിട്ടിരുന്നു. ഇതിനെതിരേയാണു സര്‍ക്കാരും അമ്മയും അപ്പീല്‍ നല്‍കിയത്. 13 വയസുള്ള മൂത്തകുട്ടിയെ 2017 ജനുവരി…
Read MoreTag: valayar rape
കേരളാ സര്‍ക്കാരിനെ അപകീര്‍ത്തിപ്പെടുത്താനുള്ള പാര്‍ട്ടി ശത്രുക്കളുടെയും ബൂര്‍ഷ്വാ മാധ്യമങ്ങളുടെയും കുത്സിത ശ്രമം വിലപോവില്ല; വാളയാര്‍ കേസില്‍ സര്‍ക്കാരിനെ പരിഹസിച്ച് അഡ്വ.ജയശങ്കര്‍…
വാളയാര്‍ ബലാല്‍സംഗ കേസിലെ പ്രതികളെ കോടതി വെറുതെ വിട്ട സംഭവത്തില്‍ വന്‍ ജനരോഷമാണുയരുന്നത്. വിധിക്കെതിരേ അപ്പീല്‍ പോകാനാണ് പോലീസ് തീരുമാനം. പ്രതികളുടെ സിപിഎം ബന്ധം വെച്ച് കേസ് വശത്താക്കിയെന്നും പോലീസ് സഹായങ്ങള്‍ ചെയ്തുകൊടുത്തുവെന്നുമുള്ള ആരോപണങ്ങളാണ് ഇപ്പോള്‍ ഉയരുന്നത്. രണ്ടാമത്തെ കുട്ടിയുടെ മരണം കൊലപാതകമാണോയെന്ന സംശയവും ഉയരുന്നുണ്ട്. ഇപ്പോള്‍ ഈ സംഭവത്തില്‍ സര്‍ക്കാരിനെ കണക്കിനു പരിഹസിച്ച് രംഗത്തെത്തിയിരിക്കുകയാണ് രാഷ്ട്രീയ നിരീക്ഷകനും അഭിഭാഷകനുമായ അഡ്വ. എ ജയശങ്കര്‍. വാളയാര്‍ കേസിനെ ചൊല്ലി കേരള സര്‍ക്കാരിനെ അപകീര്‍ത്തിപ്പെടുത്താന്‍ പാര്‍ട്ടി ശത്രുക്കളും ചില ബൂര്‍ഷ്വാ മാധ്യമങ്ങളും നടത്തുന്ന കുത്സിത ശ്രമങ്ങള്‍ വിലപ്പോവില്ല. നവോത്ഥാന മൂല്യങ്ങള്‍ ഊട്ടിയുറപ്പിക്കാന്‍, പട്ടിക ജാതിക്കാര്‍ക്ക് തുല്യനീതി ഉറപ്പു വരുത്തുന്ന സര്‍ക്കാരാണ് ഇപ്പോള്‍ ഈ നാടു ഭരിക്കുന്നത്. ദരിദ്രരും ദളിതരുമായ പെണ്‍കുട്ടികളെ ഓര്‍ത്തു മുതലക്കണ്ണീര് ഒഴുക്കുന്നതിനൊപ്പം കുറ്റ വിമുക്തരായ സഖാക്കളെ അഭിനന്ദിക്കുകയും ചെയ്യുന്നുവെന്ന് ജയശങ്കര്‍ ഫേസ്ബുക്കില്‍ കുറിക്കുന്നു. അഡ്വ. എ…
Read Moreവാളയാറിലെ ഇളയകുട്ടി ആത്മഹത്യ ചെയ്തതല്ലെന്നു സംശയം ! കൊലപാതകമാവാമെന്ന് പറഞ്ഞപ്പോള്‍ പോലീസ് ഗൗനിച്ചതേയില്ലെന്നു കുട്ടിയുടെ പിതാവ്; മൂന്നരമീറ്റര്‍ ഉയരത്തില്‍ ഇരിക്കുന്ന ഉത്തരത്തില്‍ എങ്ങനെ…?
വാളയാര്‍ പെണ്‍കുട്ടികളുടെ ദുരൂഹമരണത്തില്‍ പോലീസിന്റെ ഭാഗത്ത് നിന്ന് വലിയ വീഴ്ചയുണ്ടായതായി സൂചന. രണ്ടാമത്തെ കുട്ടിയുടെ മരണം കൊലപാതകമാണെന്നാണ് പെണ്‍കുട്ടിയുടെ പിതാവ് പറയുന്നത്. എട്ടു വയസ്സുകാരിയായ മകള്‍ ഒരിക്കലും ആത്മഹത്യ ചെയ്യില്ലെന്ന് താന്‍ പല തവണ പോലീസിനോട് അവര്‍ത്തിച്ചു പറഞ്ഞിട്ടും അവര്‍ കേട്ട ഭാവം നടിച്ചില്ലെന്ന് പിതാവ് ഒരു വാര്‍ത്താ ചാനലിനോടു പറഞ്ഞു. മകളെ കൊന്ന ശേഷം കെട്ടിത്തൂക്കിയതായി സംശയിക്കുന്നതായും പിതാവ് പ്രതികരിച്ചു. കേസില്‍ സാക്ഷിമൊഴി വായിച്ചു കേള്‍പ്പിക്കാന്‍ തയ്യാറായില്ലെന്ന് കുട്ടികളുടെ മാതാവ് ആരോപിച്ചതിന് പിന്നാലെയാണ് പിതാവും വന്നത്. എട്ടു വയസ്സ് മാത്രമുള്ള കുട്ടി എങ്ങിനെയാണ് ഇത്തരമൊരു കാര്യം ചെയ്തതെന്നും മകളെ കൊന്നുകെട്ടിത്തൂക്കി എന്നാണ് സംശയിക്കുന്നതെന്നും പോലീസിനോട് പറഞ്ഞപ്പോള്‍ അവര്‍ ആത്മഹത്യയാണെന്ന് ആവര്‍ത്തിക്കുകയാണ് ചെയ്തത്. അക്കാര്യം പല തവണ പോലീസ് നിര്‍ബ്ബന്ധപൂര്‍വ്വം പറയുകയും ചെയ്തു. കുട്ടികളും മാതാപിതാക്കളും താമസിച്ചിരുന്നത് ഓടിട്ട വലിപ്പമില്ലാത്ത ചെറിയ വീട്ടിലായിരുന്നു. ഇവിടെ ഉത്തരം മുതല്‍…
Read More