ചെന്നൈ: പ്രണയ ദിനതതിൽ കമുകിട്ട് ഞെട്ടിക്കുന്ന സമ്മാനം നൽകണം. അവളുടെ ഹൃദയത്തിൽ എന്നും കുടികൊള്ളാൻ കാമുകൻ ചെയ്ത സാഹസം ഞെട്ടിക്കുന്നത്. ജിംഗി താലൂക്കിലെ ബീരങ്കി മേട് ഗ്രാമത്തിലെ രണ്ടാം വര്‍ഷ കോളജ് വിദ്യാര്‍ഥി എം. അരവിന്ദ് രാജ് (20), സുഹൃത്ത് എം. മോഹന്‍ (20) എന്നിവരാണ് ഇത്തരമൊരു സാഹസത്തിന് മുതർന്നത് . സമ്മാനം വാങ്ങാന്‍ പണമില്ലാതിരുന്ന ഇവർ ആടുകളെ മോഷ്ടിച്ച് വില്ക്കാന് ശ്രമിക്കുകയായിരുന്നു. തമിഴ്നാട് വില്ലുപുരത്താണ് സംഭവം. അരവിന്ദ് തന്റെ കാമുകിക്ക് സമ്മാനം വാങ്ങാനുള്ള പണം കണ്ടെത്താനായി വില്ലുപുരം ജില്ലയിലെ കണ്ടച്ചിപുരത്തിനടുത്ത് മലയരശന്‍ കുപ്പം ഗ്രാമത്തിലുള്ള ഒരു ഫാമില്‍ മോഷ്ടിക്കാന്‍ എത്തുകയായിരുന്നു. യുവാക്കള്‍ ആടിനെ മോഷ്ടിച്ചെങ്കിലും ഫാം ഉടമ രേണുക ശബ്ദം കേട്ടുണര്‍ന്നു. രേണുകയുടെ നിലവിളി കേട്ട് ഓടിക്കൂടിയ നാട്ടുകാര്‍ ബൈക്കില്‍ രക്ഷപെടാന്‍ ശ്രമിച്ച ഇരുവരേയും പിടികൂടി. പിന്നീട് യുവാക്കളെ പോലീസിന് കൈമാറി.
Read MoreTag: valentines day
പ്രണയദിനത്തില്‍ വിവാഹിതരായി ഐഎഎസുകാരനും ഐപിഎസുകാരിയും ! എന്നാല്‍ ഓഫീസില്‍ വച്ചു നടത്തിയ വിവാഹം കലാശിച്ചത് വിവാദത്തില്‍…
രണ്ടു പ്രണയേതാക്കള്‍ വാലന്റൈന്‍സ് ദിനത്തില്‍ വിവാഹിതരാവുന്നത് ഒരു തെറ്റാണോ ? ഐഎഎസ്ഐപിഎസ് ദമ്പതികളുടെ വിവാഹമാണ് ഇതിനോടകം വിവാദമായിരിക്കുന്നത്. പ്രണയ ദിനത്തില്‍ വിവാഹിതരായി ഇരുവരും വാര്‍ത്തകളില്‍ നിറഞ്ഞുനിന്നതിന് പിന്നാലെയാണ് വിവാദം. ഓഫീസില്‍ വച്ച് വിവാഹം നടത്തിയതാണ് ചിലര്‍ വിവാദമാക്കിയിരിക്കുന്നത്. ബംഗാള്‍ കേഡര്‍ 2015 ബാച്ചിലെ തുഷാര്‍ സിംഗ്ലയാണ് ബീഹാര്‍ കേഡറിലെ 2018 ബാച്ചിലെ നവ്ജ്യോത് സിമ്മിയെ മിന്നുകെട്ടിയത്. തുഷാര്‍ സിംഗ്ലയുടെ ഓഫീസില്‍ നടന്ന ലളിതമായ ചടങ്ങില്‍ അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രമാണ് പങ്കെടുത്തത്. വിവാഹത്തിനായി തികച്ചും ഔദ്യോഗിക വേഷത്തിലാണ് തുഷാര്‍ എത്തിയത്. എന്നാല്‍ ചുവന്ന സാരി ധരിച്ചാണ് നവ്ജ്യോത് സിമ്മി വന്നത്. ഇരുവരും പഞ്ചാബ് സ്വദേശികള്‍. പാട്നയില്‍ അസിസ്റ്റന്റ് കമ്മീഷണറാണ് നവ്ജ്യോത് സിമ്മി. പുതിയ ഓഫീസില്‍ ചുമതലയെടുത്ത് അധികം വൈകാതെയായിരുന്നു തുഷാര്‍ വിവാഹം നടത്തിയത്. എന്നാല്‍ ഓഫീസില്‍വെച്ച് വിവാഹം നടത്തിയതില്‍ തെറ്റില്ലെന്നാണ് മന്ത്രിയും ഹൗറ ജില്ലാ പ്രസിഡന്റുമായ അരുപ്…
Read Moreദുല്‍ഖര്‍ എങ്ങാനും വിളിച്ചാല്‍ ഞാന്‍ ചിലപ്പോള്‍ ബോധം കെട്ടുവീഴും; പ്രണയദിനത്തില്‍ തന്റെ ഇഷ്ടങ്ങള്‍ തുറന്നുപറഞ്ഞ് മലയാളി യുവാക്കളുടെ പുതിയ പ്രണയിനി പ്രിയാ വാര്യര്‍…
ഒരൊറ്റരാത്രി ഇരുട്ടി വെളുത്തപ്പോഴേക്കും താരമായ പെണ്‍കുട്ടിയാണ് പ്രിയാ പ്രകാശ് വാര്യര്‍. ഒരൊറ്റ കണ്ണിറുക്കലിലൂടെ ലോകം മുഴുവന്‍ ആരാധകരെ സൃഷ്ടിക്കാന്‍ ഈ കുസൃതിക്കുടുക്കയ്ക്ക് കഴിഞ്ഞു. ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ ഇന്‍സ്റ്റഗ്രാമില്‍ 30 ലക്ഷത്തിലേറെ ആരാധകരെയാണ് പ്രിയ ലോകമാകമാനം സൃഷ്ടിച്ചത്. ആ കണ്ണിറുക്കലും ചിരിയും ആയിരക്കണക്കിന് യുവാക്കളുടെ ഇടനെഞ്ചിലേക്കാണ് പാഞ്ഞു കയറിയത്. എവിടെ തിരിഞ്ഞാലും പ്രിയമാത്രം. ‘ഒരു അഡാറ് ലവ്’വിലെ ‘മാണിക്യ മലരായ പൂവി’ എന്ന ഗാനത്തിലൂടെ ഒരൊറ്റ ദിവസം കൊണ്ട് ജീവിതം മാറി മറിഞ്ഞതിന് പ്രിയ നന്ദി പറയുന്നത് സംവിധായകന് ഒമര്‍ ലുലുവിനോടാണ്. പ്രണയദിനത്തില്‍ തന്റെ ഇഷ്ടങ്ങളെക്കുറിച്ച് പ്രിയ തുറന്നു പറയുകയാണ്. ഒരു ഓണ്‍ലൈന്‍ മാധ്യമത്തിനു നല്കിയ അഭിമുഖത്തിലാണ് മലയാളികളുടെ സുന്ദരിക്കുടുക്ക മനസു തുറന്നത്. പ്രിയയുടെ വാക്കുകള്‍ ഇങ്ങനെ…ഒമര്‍ ഇക്കയുടെ ചങ്ക്സ് സിനിമയുടെ ഓഡിഷനു പോയിരുന്നു. അതില്‍ സെലക്ടായി. പക്ഷേ 12-ാം ക്ലാസിലെ പരീക്ഷ കാരണം അഭിനയിക്കാന്‍ കഴിഞ്ഞില്ല. അതില്‍…
Read Moreഇതാണ് യഥാര്‍ഥ സ്നേഹം ! തെരുവില്‍ മാലിന്യം വാരുന്ന വൃദ്ധയ്ക്ക് റോസാപ്പൂ കൊടുത്ത് യുവാവിന്റെ വാലന്റൈന്‍സ് ഡേ; ആരുടെയും ഹൃദയം നിറയ്ക്കുന്ന വീഡിയോ വൈറലാവുന്നു…
ചെന്നൈ: ലോകമെങ്ങും വാലന്റൈന്‍സ് ഡേ ആഘോഷിക്കുമ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്ന ഒരു വീഡിയോ ചര്‍ച്ചയാവുകയാണ്. തമിഴ്നാട്ടില്‍ നിന്നുമാണ് ഈ വീഡിയോ. കരുണയും ആര്‍ദ്രതയും നിറഞ്ഞു നില്ക്കുന്ന വ്യത്യസ്തമായ വീഡിയോ ആണെന്നതാണ് ഈ വീഡിയോ ശ്രദ്ധിക്കപ്പെടാന്‍ പ്രധാന കാരണം. ദ ഹീലര്‍ ഫൗണ്ടേഷനാണ് ഈ വീഡിയോ പുറത്തുവിട്ടത്. ഒരു ചുവന്ന റോസാപുഷ്പ്പം കൈയിലേന്തി ഒരു യുവാവ് തെരുവില്‍ മാലിന്യം വാരുന്ന വയോധികയായ സ്ത്രീയെ സമീപിക്കുകയും ‘ഹാപ്പി വാലന്റൈന്‍സ് ഡേ’ എന്നു പറഞ്ഞ് ഒരു ചുവന്ന റോസാപ്പൂ സമ്മാനിക്കുകയായിരുന്നു. കൂടുതല്‍ കാലം നല്ലതു പോലെയരിക്കണമെന്ന് പറഞ്ഞ് യുവാവ് വൃദ്ധയോട് സംസാരിക്കുന്നതും വീഡിയോയില്‍ കാണാം. തുടര്‍ന്ന് പ്രണയദിനാശംസകള്‍ എന്നു പറയിക്കുകയും ചെയ്യുന്നു. വയോധികയായ യുവതിയുടെ അവസ്ഥ ചോദിച്ചറിയുന്ന യുവാവ് അവര്‍ക്ക് പണവും നല്‍കുന്നുണ്ട് . ഒടുവില്‍ ആ സ്ത്രീയില്‍ നിന്നും ഒരു മുത്തവും വാങ്ങിയാണ് യുവാവ് മടങ്ങിയത്. കരുണാര്‍ദ്രമായ വീഡിയോയെ…
Read More