കുമരകം: വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ മാറ്റിവച്ച നെഹ്റു ട്രോഫി വള്ളം നീണ്ടുപോകുന്ന സാഹചര്യത്തിൽ വള്ളംകളിക്കായി നിർമിച്ച പുന്നമടയിലെ താത്കാലിക പവലിയൻ പൊളിച്ചുതുടങ്ങി. ഫിനിഷിംഗ് പോയിന്റിലെ താത്കാലിക പവലിയന്റെ നിർമാണം ഏറെ പിന്നിട്ടപ്പോഴായിരുന്നു വള്ളംകളി മാറ്റിവച്ചെന്ന പ്രഖ്യാപനമുണ്ടായത്.പവലിയൻ നിർമിക്കാൻ കോഴിക്കോടുള്ള ഒരു ഏജൻസിക്കു 14 ലക്ഷം രൂപയ്ക്കാണു കരാർ നൽകിയിരുന്നത്. അവസാനഘട്ട മിനുക്കുപണികൾ ഒഴികെയെല്ലാം പുന്നമടയിൽ സജ്ജമാക്കിയിരുന്നു. ഒരാഴ്ചയിലധികമായി അതെല്ലാം അവിടെത്തന്നെ സൂക്ഷിക്കുകയായിരുന്നു.ഇനി വള്ളംകളി നടത്തിയാൽ ഇതേ ഏജൻസിക്കുതന്നെ കരാർ നൽകാനാണു സാധ്യതയെങ്കിലും നിലവിലുണ്ടായ നഷ്ടത്തിനു പരിഹാരം നൽകേണ്ടിവരും. ട്രാക്ക് തിരിച്ചറിയാൻ വെള്ളത്തിൽ ഉറപ്പിച്ച കുറ്റികളിൽ ഭൂരിഭാഗവും ബോട്ടുകൾ ഇടിച്ചു തകർന്നിട്ടുണ്ട്. നാലു ലക്ഷം രൂപയ്ക്കാണു ട്രാക്കിൽ കുറ്റികൾ ഉറപ്പിക്കാനും ദൂരദർശൻ കാമറകൾ സ്ഥാപിക്കാൻ തൂണുകളിൽ പ്ലാറ്റ്ഫോം നിർമിക്കാനും കരാർ നൽകിയിരുന്നത്. ഇതിൽ കാമറകൾ സ്ഥാപിക്കാനുള്ള പ്ലാറ്റ്ഫോമിന്റെ മുകൾഭാഗം മാത്രമേ നിർമിക്കാൻ ബാക്കിയുണ്ടായിരുന്നുള്ളൂ. അതിനാൽ ഇവർക്കും കരാർ പ്രകാരമുള്ള…
Read MoreTag: vallamkali
നെഹ്റു ട്രോഫി വള്ളംകളി: ട്രാക്കും ഹീറ്റ്സുമായി;ചുണ്ടൻ വള്ളങ്ങളുടെ നറുക്കെടുപ്പ് 3ന്
ആലപ്പുഴ: 67-ാമത് നെഹ്റു ട്രോഫി ജലോൽസവത്തിനുള്ള വളളങ്ങളുടെ ട്രാക്കും ഹീറ്റ്സും നിശ്ചയിച്ചു. ചുണ്ടൻ വള്ളങ്ങളുടെ ട്രാക്കും ഹീറ്റ്സും മൂന്നിന് നിശ്ചയിക്കും. ചാന്പ്യൻസ് ബോട്ട് ലീഗിലെ പ്രഥമമൽസരമാണ് ഇക്കുറി പുന്നമടയിൽ അരങ്ങേറുന്നത്. ഇവിടെ സമയത്തിന്റെ അടിസ്ഥാനത്തിൽ ആദ്യ ഒന്പതു സ്ഥാനത്തെത്തുന്നവരാണ് ലീഗിലെ മറ്റു മൽസരങ്ങിലേക്ക് സീഡു ചെയ്യപ്പെടുന്നത്. ഇക്കുറി 80 വള്ളങ്ങളാണ് രജിസ്റ്റർ ചെയ്തത്. 24 ചുണ്ടൻ, ഇരുട്ടുകുത്തി എ ഗ്രേഡ് നാലെണ്ണം, ബി ഗ്രേഡ് 16 എണ്ണം, സി ഗ്രേഡ് 10 എണ്ണം, വെപ്പ് എ ഗ്രേഡ് 10 എണ്ണം ബി ഗ്രേഡ് ആറെണ്ണം, നാല് ചുരുളൻ വള്ളം, തെക്കനോടിയിൽ തറ, കെട്ട് വിഭാഗങ്ങളിലായി മൂന്നു വീതവും വള്ളവും മൽസരത്തിൽ അണിനിരക്കും. ഇരുട്ടുകുത്തി എ ഗ്രേഡിൽ നാലുവള്ളങ്ങളാണ് മൽസരിക്കുന്നത്. ഇവ ഉച്ചയ്ക്കുശേഷം നേരിട്ട് ഫൈനലിൽ മാറ്റുരയ്ക്കും. മൂന്നുതൈക്കൽ, തുരുത്തിത്തറ, പടക്കുതിര, ഡായി നം.1 എന്നിവ ആദ്യ നാലു…
Read More