തിരുവനന്തപുരം: തമ്പാനൂരില്‍ ഇരുന്ന് ഭിക്ഷ യാചിച്ച മലപ്പുറം ഇസ്ലാമിയ സ്കൂളിലെ മുന്‍ ഗണിതാധ്യാപിക വത്സല ടീച്ചറുടെ ചിത്രം ദിവ്യ എന്ന യുവതി ഫേസ്ബുക്കില്‍ പങ്കുവച്ചതോടെയാണ് ഇവര്‍ എങ്ങനെ ഈ അവസ്ഥയിലെത്തി എന്ന ചോദ്യമുയര്‍ന്നത്. മലപ്പുറത്തെ സ്കൂളില്‍ നിന്ന് സന്തോഷത്തോടെ പിരിഞ്ഞുപോയ വത്സല ടീച്ചര്‍ ഈ അവസ്ഥയിലെത്തിയ വിവരം പഴയ സഹപ്രവര്‍ത്തകര്‍ പോലും അമ്പരപ്പോടെയാണ് കാണുന്നത്. ടീച്ചര്‍ക്ക് മകനും ഭര്‍ത്താവും ഉണ്ടെന്നാണ് സൂചനകള്‍. തന്നെ തെരുവിലാക്കിയ ഇവര്‍ക്കെതിരെ കേസ് എടുക്കണമെന്ന് ഈ അമ്മ ആഗ്രഹിക്കുന്നില്ല. എങ്ങനേയും അവരെ അമ്മയിലേക്ക് അടുപ്പിക്കാനാണ് ശ്രമം നടക്കുന്നത്. പക്ഷേ വാര്‍ത്തയെല്ലാം അറിഞ്ഞിട്ടും ബന്ധുക്കള്‍ ആരും വല്‍സല ടീച്ചറെ തേടിയെത്തുന്നില്ല എന്നതാണ് യാഥാര്‍ഥ്യം. ലോക പരിചയവും, സ്വന്തമായ വരുമാനവും ഉള്ള സ്ത്രീയായിരുന്നിട്ടു പോലും എന്നും താലികെട്ടിയ പുരുഷന് ഏതു തരക്കാരനായാലും അവന്റെ അടിമ മാത്രമായിരിക്കണം ഭാര്യ എന്നുറച്ച് വിശ്വസിച്ചതാണ് വത്സല ടീച്ചര്‍ക്ക് പറ്റിയ…
Read More