പ്രണയ നൈരാശ്യത്തെത്തുടര്‍ന്ന് തൃശ്ശൂരില്‍ പെണ്‍കുട്ടിയെ ചുട്ടുകൊന്ന പ്രതി നിധീഷ് വാമ്പയര്‍ സിനിമകളുടെ കടുത്ത ആരാധകന്‍. പാതിരാത്രിയില്‍ വന്ന് മനുഷ്യരുടെ രക്തമൂറ്റിക്കുടിക്കുന്ന വാമ്പയര്‍ സിനിമയുമായി ബന്ധമുള്ള പോസ്റ്റ് മുമ്പ് നിധീഷ് മുമ്പ് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരുന്നു. ഞാന്‍ അധോമുഖനായ രക്തദാഹിയായ മനുഷ്യന്‍ എന്നാണ് തന്റെ ഐഡന്റിറ്റിയായി നിതീഷ് ഫേസ്ബുക്കില്‍ എഴുതിയിയിരുന്നത്. പെണ്‍കുട്ടിയെ കൊല്ലാനായി എത്തിയ വാഹനത്തില്‍ ‘ വെനം ഇന്‍ മൈ വെയ്ന്‍” എന്നെഴുതിയ ഭീകര സ്റ്റിക്കറും പതിച്ചിരുന്നു.കൊച്ചിയില്‍ താമസിക്കുന്ന നിധീഷ് ചൊവ്വാഴ്ച രാത്രിയോടെയാണ് മുക്കിലപ്പീടികയിലെ സ്വന്തം വീട്ടിലേക്ക് തിരിച്ചത് ബുധനാഴ്ച പുലര്‍ച്ചെ വീട്ടിലെത്തി നിധീഷ് അന്നു പുറത്തിറങ്ങിയതേയില്ല. പെണ്‍കുട്ടിയെ കുത്താനുപയോഗിച്ച കത്തിയും ഒരു ബാഗും ഓണ്‍ലൈനിലൂടെ നേരത്തെ തന്നെ വാങ്ങിയിരുന്നു. വ്യാഴാഴ്ച രാവിലെ കത്തിയും വാഹനടാങ്കില്‍ നിന്ന് ഊറ്റിയ പെട്രോളും ബാഗില്‍ കരുതി നിധീഷ് നീതുവിന്റെ വീട്ടിലേക്കു ചെന്നു. ഗ്ലൗസണിഞ്ഞാണ് കൃത്യം നിര്‍വഹിച്ചത്. പുലര്‍ച്ചെ എത്തിയ പ്രതി…
Read More