ഒന്നുകില്‍ അവരെന്നെ കൊല്ലും അല്ലെങ്കില്‍ ഞാന്‍ ആത്മഹത്യ ചെയ്യും ! എനിക്ക് ജീവഹാനി സംഭവിച്ചാല്‍ ഉത്തരവാദി അവരായിരിക്കും; പൊട്ടിക്കരഞ്ഞ് നടി പ്രിയ മേനോന്‍

മിനി സ്‌ക്രീന്‍ പ്രേക്ഷകരുടെ ഇഷ്ടതാരമാണ് പ്രിയ മേനോന്‍. വാനമ്പാടി സീരിയലിലെ രുക്കു എന്ന രുഗ്മിണി മലയാളി വീട്ടമ്മമാരുടെ ഇഷ്ടതാരമായി മാറിയത് വളരെപ്പെട്ടെന്നായിരുന്നു. വാനമ്പാടിയില്‍ നായികയുടെ അമ്മയായി അഭിനയിക്കുന്ന പ്രിയ മേനോന്റെ ഒരു വീഡിയോയാണ് ഇപ്പോള്‍ വൈറലായി മാറിക്കൊണ്ടിരിക്കുന്നത്. വളരെയേറെ സങ്കടപ്പെട്ടാണ് പ്രിയ ഈ വീഡിയോയില്‍ കാണപ്പെട്ടത്. തനിക്ക് വധ ഭീഷണിയുണ്ടെന്നും താന്‍ ആത്മഹത്യാ ചെയ്യുകയോ തനിക്ക് എന്തെങ്കിലും ജീവഹാനി ഉണ്ടാവുകയോ ചെയ്താല്‍ അവരാണ് കാരണമെന്നും പ്രിയ പറയുന്നു. കുറച്ചുമാസങ്ങളായി വധിക്കുമെന്നും മുഖത്ത് ആസിഡ് ഒഴിക്കുമെന്നും ഭീഷണി നിലനില്‍ക്കുന്നതായും എന്നാല്‍ ആരാണ് വധഭീഷണി ഉന്നയിച്ചതെന്നു ഇവര്‍ വ്യക്തമാക്കുന്നില്ല. തന്റെ ബന്ധുക്കള്‍ ആരും കേരളത്തിലില്ലെന്നും അവരൊക്കെ പുറത്താണെന്നും അറിയിക്കേണ്ടവരെ ഒക്കെ താന്‍ ഈ വിവരം അറിയിച്ചു വരുന്നെന്നും ഇവര്‍ പറയുന്നുണ്ട്.

Read More

എനിക്ക് അഭിനയത്തേക്കാള്‍ പ്രിയപ്പെട്ട മറ്റൊരു കാര്യമുണ്ട് ! സംസ്ഥാന സര്‍ക്കാരിന്റെ അവാര്‍ഡ് നേടിയിട്ടുള്ള ഗൗരിയുടെ നിര്‍ണായക വെളിപ്പെടുത്തല്‍ ശ്രദ്ധേയമാകുന്നു…

വാനമ്പാടി എന്ന സീരിയലിലൂടെ കേരളത്തിലെ കുടുംബപ്രേഷകരുടെ മനസ്സില്‍ കയറിക്കൂടിയ കൊച്ചു സുന്ദരിയാണ് ഗൗരി. എന്നാല്‍ തനിക്ക് അഭിനയത്തേക്കാള്‍ താല്‍പര്യം പാട്ടിനോടാണെന്നാണ് ഈ കൊച്ചു താരം ഇപ്പോള്‍ വെളിപ്പെടുത്തിയിരിക്കുന്നത്. വാനമ്പാടിയുടെ തിരക്ക് കാരണം സംഗീത പഠനം നിലച്ചിരിക്കുകയാണെന്നും സംഗീതവും പഠനവും മുമ്പോട്ടു കൊണ്ടു പോകുന്നതിനാണ് മുന്‍തൂക്കം എന്നതിനാല്‍ വാനമ്പാടി കഴിഞ്ഞാല്‍ പിന്നെ ഉടനെ ഒരു സീരിയലില്‍ അഭിനയിക്കില്ലെന്നും ഗൗരി വ്യക്തമാക്കുന്നു. പക്ഷെ നല്ല സിനിമകളില്‍ അവസരം കിട്ടിയാല്‍ വിട്ടുകളയില്ലെന്നും ഗൗരി പറയുന്നു. ടീച്ചര്‍ ആകണമെന്നാണ് പ്രേക്ഷകരുടെ അനുമോളുടെ ആഗ്രഹം. സംഗീത കുടുംബത്തില്‍ ജനി്ച്ചതിനാല്‍ ആകാം അഭിനയത്തെക്കാള്‍ പാട്ടിന് മുന്‍തൂക്കം ഗൗരി നല്‍കുന്നു. തിരുവനന്തപുരത്തെ കാര്‍മല്‍ സ്‌കൂളില്‍ ഏഴാം ക്ലാസിലാണ് ഗൗരി പഠിക്കുന്നത്. അമ്മ ഷീലയും സഹോദരന്‍ ശങ്കറുമാണ് താരത്തിന്റെ കുടുംബം. അനുമോനും അനുമോളുമൊക്കെയായി വാനമ്പാടിയില്‍ തകര്‍ത്തഭിനയിച്ച കുഞ്ഞുതാരത്തിന്റെ പേര് ഗൗരി കൃഷ്ണ എന്നാണ്. സീരിയലില്‍ കേന്ദ്ര കഥാപാത്രത്തെയാണ് ഗൗരി…

Read More