പയ്യന്നൂരില്‍ ഗാന്ധി പ്രതിമ തകര്‍ത്ത സംഭവത്തില്‍ രണ്ടാഴ്ച കഴിഞ്ഞിട്ടും പ്രതികളെ പിടികൂടാനാവാതെ പോലീസ്. സിപിഐഎം പ്രവര്‍ത്തകരാണ് ഗാന്ധിപ്രതിമ തകര്‍ത്തതെന്ന് വ്യക്തമായിട്ടും ഇതുവരെ ഇക്കാര്യത്തില്‍ തുടര്‍ നടപടികളൊന്നും ഉണ്ടായിട്ടില്ല. ഓഫീസ് ആക്രമണത്തില്‍ കണ്ടാലറിയാവുന്ന 15 പേര്‍ക്കെതിരെ കേസെടുത്തിട്ടുണ്ടെങ്കിലും ഗാന്ധി പ്രതിമ തകര്‍ത്തവരെക്കുറിച്ചുള്ള വിവരങ്ങള്‍ ദൃക്സാക്ഷികള്‍ നല്‍കിയിട്ടും അറസ്റ്റിലേക്ക് നീങ്ങിയിട്ടില്ല. മുഖ്യമന്ത്രിക്കെതിരെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വിമാനത്തില്‍ പ്രതിഷേധിച്ച സംഭവത്തിന് പിന്നാലെയുണ്ടായ അക്രമ സംഭവങ്ങളിലാണ് പയ്യന്നൂര്‍ ബ്ലോക്ക് കോണ്‍ഗ്രസ് ഓഫീസായ ഗാന്ധി മന്ദിരം സിപിഐഎം പ്രവര്‍ത്തകര്‍ അടിച്ചു തകര്‍ത്തത്. മന്ദിരത്തിന് മുന്നില്‍ സ്ഥാപിച്ച ഗാന്ധി പ്രതിമയുടെ തല തകര്‍ത്ത നിലയിലായിരുന്നു. പയ്യന്നൂരില്‍ കാറമേല്‍ യൂത്ത് സെന്ററും അടിച്ചു തകര്‍ത്തു.
Read MoreTag: vandalised
പാര്‍ട്ടിയ്ക്ക് പിരിവ് നല്‍കിയില്ല ! ഹോട്ടല്‍ അടിച്ചു തകര്‍ത്ത് സിപിഐ പ്രവര്‍ത്തകര്‍;ദമ്പതികള്‍ക്ക് തെറിവിളിയും മര്‍ദ്ദനവും…
പാര്‍ട്ടിയ്ക്ക് പിരിവ് നല്‍കാത്തതിന് തിരുവല്ലയില്‍ സിപിഐ പ്രവര്‍ത്തകര്‍ ഹോട്ടല്‍ അടിച്ചു തകര്‍ത്തതായി പരാതി. മന്നംകരചിറ ജംഗ്ഷനു സമീപം പ്രവര്‍ത്തിക്കുന്ന ശ്രീ മുരുകന് ഹോട്ടലിന് നേര്‍ക്കാണ് ആക്രമണം. സിപിഐ മന്നംകരചിറ ബ്രാഞ്ച് സെക്രട്ടറി കുഞ്ഞുമോന്റെ നേതൃത്വത്തിലുള്ള സംഘമാണ് ആക്രമണത്തിന് പിന്നിലെന്നും പരാതിയില്‍ പറയുന്നു. ദമ്പതികളും നെയ്യാറ്റിന്‍കര സ്വദേശികളുമായ മുരുകനും ഉഷയുമാണ് ഹോട്ടല്‍ നടത്തുന്നത്. 500 രൂപ പാര്‍ട്ടി പരിവ് നല്‍കിയില്ലെന്ന് പറഞ്ഞാണ് ആക്രമണമെന്നും പരാതിയിലുണ്ട്. തിരുവല്ല പോലീസിലാണ് ദമ്പതികള്‍ ഇതുസംബന്ധിച്ച് പരാതി നല്‍കിയിട്ടുള്ളത്. പോലീസിന് നല്കിയ പരാതി നിര്‍ബന്ധിച്ച് പിന്‍വലിപ്പിച്ചതായും ദമ്പതികള്‍ പറയുന്നു. ഇന്നലെ വൈകീട്ട് ഏഴ് മണിയോടെയാണ് സംഭവം. പാര്‍ട്ടി പിരിവ് നല്‍കുന്നതുമായി ബന്ധപ്പെട്ടാണ് തര്‍ക്കം ഉടലെടുത്തത്. പിന്നാലെയാണ് കട തല്ലിത്തകര്‍ത്തത്. തങ്ങളെ മര്‍ദ്ദിച്ചതായും അസഭ്യം പറഞ്ഞതായും ദമ്പതികള്‍ പറയുന്നു. ഹോട്ടലിലെ പാത്രങ്ങളും ഗ്യാസ് സിലിണ്ടറുമടക്കം പ്രവര്‍ത്തര്‍ എടുത്തു പുറത്തിട്ടതായും പരാതിയിലുണ്ട്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്‍പ്…
Read Moreചോദിച്ച പണം കൊടുത്തില്ല ! ഹൃദ്രോഗിയായ യുവാവിന്റെ കട തല്ലിത്തകര്‍ത്ത് സിഐടിയു നേതാവിന്റെ പ്രതികാരം…
ചോദിച്ച പണം കൊടുക്കാഞ്ഞതിനെത്തുടര്‍ന്ന് യുവാവിന്റെ കട തല്ലിത്തകര്‍ത്ത് സിഐടിയു നേതാവ്.ആലപ്പുഴ ജില്ലയിലെ നൂറനാട്ടാണ് സംഭവം. വഴിയോരത്ത് കച്ചവടം നടത്തുന്ന നൂറനാട് സ്വദേശി ശ്രീകുമാറിന്റെ കടയാണ് സിഐടിയു യൂണിയന് നേതാവ് തല്ലിത്തകര്‍ത്തത്. മറ്റൊരു കടയും ഒഴിപ്പിച്ചിട്ടില്ലെന്നും പരാതിക്കാരന് ശ്രീകുമാര്‍ പറയുന്നു. കെ.പി.റോഡിലെ എല്ലാ കയ്യേറ്റങ്ങളും ഒഴിപ്പിക്കാനാണെന്നും വഴിയരികില്‍ കാമറ മറയ്ക്കുന്ന കട മാറ്റി സ്ഥാപിക്കാനാണ് നിര്‍ദേശിച്ചതെന്നുമാണ് പൊതുമരാമത്ത് വകുപ്പിന്റെയും പോലീസിന്റെയും നിലപാട്. ഹൃദ്രോഗിയായ ശ്രീകുമാര്‍ സുഹൃത്തുക്കളുടെ സഹായത്തോടെയാണ് നൂറനാട് ലെപ്രസി സാനിറ്റോറിയത്തിന് സമീപം വഴിയരികില്‍ പച്ചക്കറിക്കട തുടങ്ങിയത്. സിഐടിയു നേതാവ് ആവശ്യപ്പെട്ട പണം കൊടുക്കാതായതോടെ ഭീഷണിപ്പെടുത്തിയെന്ന് ശ്രീകുമാര്‍ പറയുന്നു. പൊതുമരാമത്ത് വകുപ്പ് വിഭാഗമെത്തിയാണ് കട തകര്‍ത്തു കളഞ്ഞത്. എന്നാല്‍ സമീപത്തുള്ള മറ്റ് കടകളെല്ലാം അവിടെത്തെന്നെ തുടരുന്നുണ്ട്. നൂറനാട് സിഐ എത്തി കേസില്‍ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തിയതായുമാണ് ശ്രീകുമാറിന്റെ പരാതി. മനുഷ്യാവകാശ കമ്മിഷനും, ഡിജിപിക്കും അടക്കം പരാതി നല്കി. ഇനി ജീവിതത്തിന്…
Read More