വ​ന്ദ​ന​യു​ടെ വീ​ട് സ​ന്ദ​ര്‍​ശി​ച്ച് കേ​ന്ദ്ര​മ​ന്ത്രി സ്മൃ​തി ഇ​റാ​നി

ക​ടു​ത്തു​രു​ത്തി: മ​ക​ളു​ടെ മ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ടു ന​ട​ക്കു​ന്ന അ​ന്വേ​ഷ​ണ​ത്തി​ലൂ​ടെ ത​ങ്ങ​ള്‍​ക്കു നീ​തി ല​ഭി​ക്ക​ണ​മെ​ന്ന് ഡോ. ​വ​ന്ദ​ന​യു​ടെ മാ​താ​പി​താ​ക്ക​ള്‍ കേ​ന്ദ്ര​മ​ന്ത്രി സ്മൃ​തി ഇ​റാ​നി​യോ​ട് ആ​വ​ശ്യ​പ്പെ​ട്ടു. നീ​ച​മാ​യ കു​റ്റ​കൃ​ത്യം ന​ട​ത്തി​യ പ്ര​തി​ക്കു പ​ര​മാ​വ​ധി ശി​ക്ഷ ഉ​റ​പ്പാ​ക്ക​ണം. ഇ​നി​യൊ​രു കു​ടും​ബ​ത്തി​നും ഈ ​ദു​ര്‍​ഗ​തി വ​ര​രു​തെ​ന്നും വ​ന്ദ​ന​യു​ടെ മാ​താ​പി​താ​ക്ക​ളാ​യ കെ.​ജി. മോ​ഹ​ന്‍​ദാ​സും വ​സ​ന്ത​കു​മാ​രി​യും മ​ന്ത്രി​യോ​ട് ആ​വ​ശ്യ​പ്പെ​ട്ടു. കൊ​ട്ടാ​ര​ക്ക​ര താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ല്‍ ഡ്യൂ​ട്ടി​ക്കി​ടെ കൊ​ല്ല​പ്പെ​ട്ട ഡോ. ​വ​ന്ദ​നാ ദാ​സി​ന്റെ മു​ട്ടു​ചി​റ​യി​ലെ വീ​ട്ടി​ലെ​ത്തി​യ കേ​ന്ദ്ര​മ​ന്ത്രി​യോ​ടാ​ണു മാ​താ​പി​താ​ക്ക​ള്‍ ഈ ​ആ​വ​ശ്യം ഉ​ന്ന​യി​ച്ച​ത്. ഇ​ന്ന​ലെ വൈ​കു​ന്നേ​രം ആ​റോ​ടെ​യാ​ണ് സ്മൃ​തി ഇ​റാ​നി ന​മ്പി​ച്ചി​റ​ക്കാ​ലാ​യി​ലെ വീ​ട്ടി​ലെ​ത്തി​യ​ത്. നി​ല​വി​ല്‍ ക്രൈം ​ബ്രാ​ഞ്ച് അ​ന്വേ​ഷ​ണ​മാ​ണ് വ​ന്ദ​നാ ദാ​സി​ന്റെ കൊ​ല​പാ​ത​ക​വു​മാ​യി ബ​ന്ധ​പ്പെ​ട്ടു ന​ട​ക്കു​ന്ന​ത്. കേ​സി​ന്റെ കാ​ര്യ​ങ്ങ​ള്‍ വ​ന്ദ​ന​യു​ടെ കു​ടും​ബം മ​ന്ത്രി​യു​മാ​യി വി​ശ​ദ​മാ​യി സം​സാ​രി​ച്ചു. ആ​ശു​പ​ത്രി​യി​ല്‍ വ​ന്ദ​ന​യ്ക്കു നേ​രെ പ്ര​തി ആ​ക്ര​മ​ണം ന​ട​ത്തു​ന്ന സ​മ​യ​ത്ത് പോ​ലീ​സി​നും മ​റ്റു ജീ​വ​ന​ക്കാ​ര്‍​ക്കു​മു​ണ്ടാ​യ വീ​ഴ്ച​ക​ളും കു​ടും​ബം മ​ന്ത്രി​ക്കു മു​ന്നി​ല്‍ വി​വ​രി​ച്ചു. കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ടു​ള്ള…

Read More