മാഹി റെയില്‍വേ സ്റ്റേഷനു സമീപം സമീപം വന്ദേഭാരത് എക്സ്പ്രസ് ട്രെയിനിന് കല്ലെറിഞ്ഞ ആള് പിടിയില്‍. ട്രെയിന്‍ കല്ലെറിഞ്ഞത് ഭാര്യയുമായി പിണങ്ങിയ ദേഷ്യത്തിലെന്നാണ് ഇയാള്‍ പോലീസിനോടു പറഞ്ഞത്. മാഹി സ്വദേശിയും മലപ്പുറം കൊണ്ടോട്ടി തുറക്കലിലെ താമസക്കാരനുമായ എം.പി സൈബീസ്(32) ആണ് വന്ദേഭാരതിന് കല്ലെറിഞ്ഞ കേസില്‍ ആര്‍പിഎഫ് പിടികൂടിയത്. ഫോണില്‍ സംസാരിക്കുമ്പോള്‍ ഭാര്യയുമായി പിണങ്ങിയെന്നും, ഇതിന്റെ ദേഷ്യത്തിലാണ് ട്രെയിന്‍ കല്ലെറിഞ്ഞതെന്നും ഇയാള്‍ പറഞ്ഞു. എന്നാല്‍ ഇയാള്‍ നല്കിയ മൊഴി ആര്‍പിഎഫ് മുഖവിലയ്ക്ക് എടുത്തിട്ടില്ല. ചോദ്യം ചെയ്യല്‍ തുടരുമെന്ന് ആര്‍പിഎഫ് അറിയിച്ചു. തലശേരി ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ സെപ്റ്റംബര്‍ ഏഴ് വരെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. ഇയാള്‍ മുന്‍കൂട്ടി നിശ്ചയിച്ച പ്രകാരം കല്ലെറിഞ്ഞതാകാമെന്ന സംശയവും നിലവിലുണ്ട്. കല്ലേറില്‍ വന്ദേഭാരത് എക്സ്പ്രസിന്റെ എക്സിക്യൂട്ടീവ് കോച്ചായ സി8-ലെ 23,24 സീറ്റുകളുടെ ചില്ല് തകര്‍ന്നിരുന്നു. അതേസമയം തലശേരി റെയില്‍വേ സ്റ്റേഷനില്‍വെച്ച് ഏറനാട്…
Read MoreTag: vande bharat
ഒത്തില്ല ഒത്തില്ല ! വന്ദേഭാരതില്‍ ടിക്കറ്റെടുക്കാതെ കയറി ടോയ്ലറ്റില് ഒളിച്ചിരുന്ന് യുവാവ്; എന്നാല്‍ ആ ദുശ്ശീലം വിനയായി
ടിക്കറ്റെടുക്കാതെ വന്ദേഭാരത് ട്രെയിനില്‍ കയറി ടോയ്ലെറ്റില് ഒളിച്ചിരുന്ന യുവാവിനെ കൈയ്യോടെ പൊക്കി ഉദ്യോഗസ്ഥര്‍. ആന്ധ്രാപ്രദേശിലെ തിരുപ്പതിയില്‍ നിന്ന് സെക്കന്തരാബാദിലേയ്ക്ക് പോകുന്ന വന്ദേ ഭാരത് ട്രെയിനിലാണ് സംഭവം. ടിക്കറ്റെടുക്കാതെ ട്രെയിനില്‍ കയറിയ ശേഷം ഇയാള്‍ നേരെ ടോയ്ലറ്റിനുള്ളിലേക്ക് പോയി അവിടെ ഒളിച്ചിരിക്കുകയായിരുന്നു. ട്രെയിന്‍ ഗുഡൂര്‍ ഭാഗത്തെത്തിയപ്പോള്‍ യുവാവ് ഉള്ളിലിരുന്ന് സിഗരറ്റ് വലിക്കാന്‍ ആരംഭിച്ചു. ഇതിനു പിന്നാലെ ട്രെയിനിലെ ഫയര്‍ അലാറങ്ങള്‍ മുഴങ്ങുകയും ഓട്ടോമാറ്റിക് അഗ്നിശമന ഉപകരണം കമ്പാര്‍ട്ടുമെന്റില്‍ എയറോസോള്‍ സ്പ്രേ ചെയ്തുകൊണ്ട് പ്രവര്‍ത്തിക്കാന്‍ തുടങ്ങുകയും ചെയ്തു. ഇത് മറ്റ് യാത്രക്കാരെ പരിഭ്രാന്തിയിലാക്കി. തുടര്‍ന്ന് ഇവര്‍ കമ്പാര്‍ട്ടുമെന്റിലെ എമജന്‍സി ഫോണ്‍ ഉപയോഗിച്ച് ട്രെയിന്‍ ഗാര്‍ഡിനെ വിവരം അറിയിച്ചു. പിന്നാലെ ട്രെയിന്‍ മനുബുലു സ്റ്റേഷന് സമീപം നിര്‍ത്തി. തുടര്‍ന്ന് ഉദ്യാേഗസ്ഥര്‍ അലാറം കേട്ട കോച്ചില്‍ പരിശോധന നടത്തിയപ്പോഴാണ് ടോയ്ലറ്റില് നിന്ന് പുക ഉയരുന്നത് ശ്രദ്ധയില്‍പെട്ടത്. അഗ്നിശമന ഉപകരണം ഉപയോഗിച്ച് ടോയ്ലറ്റിന്റെ ജനല്‍…
Read Moreവന്ദേഭാരതിൽ കേരളം സൂപ്പർ സ്റ്റാർ ; യാത്രക്കാരുടെ എണ്ണത്തില്‍ രാജ്യത്ത് ഒന്നാമത്; ശരാശരി ഒക്യുപെന്‍സി 176 ശതമാനം
കോട്ടയം: വന്ദേ ഭാരത് ട്രെയിനുകളിലെ യാത്രക്കാരുടെ എണ്ണത്തില്‍ രാജ്യത്ത് ഒന്നാമതായി കേരളം. രാജ്യത്താകെ 23 ജോഡി വന്ദേഭാരത് ട്രെയിനുകളാണ് സര്‍വീസ് നടത്തുന്നത്. ഇവയില്‍ കാസര്‍ഗോഡുനിന്ന് തിരുവനന്തപുരത്തേക്കുള്ള വന്ദേഭാരതിന്റെ ഒക്യുപെന്‍സി 183 ശതമാനമാണ്. ഈ സർവീസാണ് രാജ്യത്ത് ഒന്നാം സ്ഥാനത്തുള്ളത്. തിരുവനന്തപുരത്തുനിന്ന് കാസര്‍ഗോട്ടേക്കുള്ള വന്ദേഭാരതിനാണ് രണ്ടാം സ്ഥാനം. ശരാശരി ഒക്യുപെന്‍സി 176 ശതമാനം. തൊട്ടുപിന്നാലെയുള്ള ഗാന്ധി നഗര്‍-മുംബൈ വന്ദേഭാരതിന്റെ ഒക്യുപെന്‍സി 134 ശതമാനം മാത്രമാണ്. ഇടയ്ക്കുള്ള ദൂരങ്ങളില്‍ ഇറങ്ങുന്നതടക്കമുള്ള യാത്രക്കാരുടെ മൊത്തം കണക്കിനെ അടിസ്ഥാനമാക്കിയാണ് ഒക്യുപെന്‍സി വിലയിരുത്തുന്നത്.
Read Moreയാത്രക്കാരുടെ എണ്ണത്തില്‍ രാജ്യത്ത് ഒന്നാം സ്ഥാനം കേരളത്തിലെ വന്ദേഭാരതുകള്‍ക്ക് ! കണക്കുകള്‍ ഇങ്ങനെ…
യാത്രക്കാരുടെ എണ്ണത്തില്‍ രാജ്യത്ത് ഒന്നാം സ്ഥാനം കേരളത്തിലോടുന്ന വന്ദേഭാരത് ട്രെയിനുകള്‍ക്ക്. രാജ്യത്തോടുന്ന 23 വന്ദേഭാരത് ട്രെയിനുകളില്‍, മികച്ച പ്രകടനം കാഴ്ചവച്ചത് കാസര്‍ഗോഡ്-തിരുവനന്തപുരം ട്രെയിനാണ്. തൊട്ടുപിന്നിലുള്ളത് തിരുവനന്തപുരം- കാസര്‍ഗോഡ് വന്ദേഭാരതും. റെയില്‍വേയാണ് ഈ വിവരം പുറത്തുവിട്ടത്. കാസര്‍ഗോഡ്-തിരുവനന്തപുരം വന്ദേഭാരതില്‍ നിലവില്‍ ഉള്‍ക്കൊള്ളാവുന്നതിന്റെ ഏകദേശം ഇരട്ടിയോളം ആള്‍ക്കാരാണ് യാത്രചെയ്യാനായി കാത്തിരിക്കുന്നത്(ഒക്യുപെന്‍സി നിരക്ക് 183 ശതമാനം). തിരുവനന്തപുരം- കാസര്‍ഗോഡ് വന്ദേഭാരതില്‍ ഒക്യുപെന്‍സി നിരക്ക് 176 ശതമാനമാണ്. മൂന്നാം സ്ഥാനത്തുള്ളത് ഗാന്ധിനഗര്‍-മുംബൈ സെന്‍ട്രല്‍ വന്ദേഭാരത് എക്സ്പ്രസാണ്. 134 ശതമാനമാണ് ഇതിന്റെ ഒക്യുപെന്‍സി നിരക്ക്. ഇക്കഴിഞ്ഞ ഏപ്രില്‍ 25നാണ് വന്ദേഭാരത് ട്രെയിനുകള്‍ ഔദ്യോഗികമായി കേരളത്തില്‍ ഓടിത്തുടങ്ങിയത്. പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് ഫ്ളാഗ് ഓഫ് ചെയ്തത്. ഉയര്‍ന്ന ടിക്കറ്റ് നിരക്ക് മൂലം യാത്രക്കാര്‍ വന്ദേഭാരതിനെ സ്വീകരിക്കുമോ എന്ന് തുടക്കത്തില്‍ ആശങ്കയുണ്ടായിരുന്നു. എന്നാല്‍ അതെല്ലാം അസ്ഥാനത്താണെന്ന് ആദ്യ ആഴ്ചകളില്‍ തന്നെ വ്യക്തമായി. ഏപ്രില്‍ 28 മുതല്‍ മേയ് മൂന്നുവരെ…
Read Moreവന്ദേഭാരതിൽ ഓസിനുപോകാൻ ശുചിമുറിയിൽ കയറി ഒളിച്ചു; ഡോറ് പൊളിച്ചു പ്രതിയെ കസ്റ്റഡിയിലെടുത്തപ്പോൾ റെയിൽവേയ്ക്ക് നഷ്ടം ഒരു ലക്ഷം
പാലക്കാട്: വന്ദേഭാരത് ട്രെയിനിലെ ശുചിമുറിയുടെ വാതില്‍ അടച്ച് യുവാവ് അകത്തിരുന്ന സംഭവത്തില്‍ റെയില്‍വേയ്ക്ക് നഷ്ടം ഒരുലക്ഷം രൂപ. രണ്ട് മെറ്റല്‍ ലെയറുള്ള ഫാബ്രിക്കേറ്റഡ് വാതിലിന് 50,000 രൂപയാണ് വില. ഉദ്യോഗസ്ഥരുടെ ഷിഫ്റ്റ് അലവന്‍സ് 50,000 രൂപ എന്നിങ്ങനെയാണ് ഒരു ലക്ഷം രൂപ നഷ്ടമായി കണക്കാക്കിയിരിക്കുന്നത്. കൂടാതെ യുവാവ് കാരണം ട്രെയിന്‍ 20 മിനിട്ട് വൈകിയെന്നും റെയില്‍വേ അറിയിച്ചു. കാസർഗോഡ് നിന്നും തിരുവനന്തപുരത്തേക്ക് പുറപ്പെട്ട വന്ദേഭാരത് ട്രെയിനിന്റെ ശുചിമുറിയിൽ ഉപ്പള സ്വദേശി ശരൺ ആണ് കയറിയിരുന്നത്. വാതിൽ അകത്തു നിന്ന് അടച്ചതെന്നാണ് പ്രാഥമിക നിഗമനം. സംഭവം ശ്രദ്ധയില്‍പ്പെട്ട മറ്റ് യാത്രക്കാര്‍ പുറത്തിറങ്ങാന്‍ ആവശ്യപ്പെട്ടെങ്കില്‍ ശരണ്‍ തയാറായില്ല. ഇതോടെ യാത്രക്കാര്‍ വിവരം ആര്‍പിഎഫിനെ വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്ന് കണ്ണൂരില്‍ വച്ചും കോഴിക്കോട് വച്ചും ഇയാളെ പുറത്തിറക്കാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. വാതില്‍ അകത്ത് നിന്ന് കയറിട്ട് കെട്ടിയതിന് ശേഷമാണ് ഇയാള്‍ അകത്തിരുന്നത്. ട്രെയിന്‍…
Read More