തെന്നിന്ത്യന്‍ സിനിമയിലെ ആക്ഷന്‍ റാണിയായി ഒരു കാലത്ത് തിളങ്ങി നിന്നിരുന്ന താരമായിരുന്നു നടി വാണി വിശ്വനാഥ്. മലയാളത്തിലൂടെ അഭിനയത്തില്‍ കരിയര്‍ തുടങ്ങിയ വാണി വിശ്വനാഥ് മലയാളത്തിന് പുറമേ തമിഴ്, തെലുങ്ക്, കന്നഡ എന്നീ ഭാഷകളിലും മിന്നുന്ന പ്രകടനം കാഴ്ചവെച്ചിട്ടുണ്ട്. മംഗല്യ ചാര്‍ത്ത് എന്ന സിനിമയിലൂടെ അരങ്ങേറിയ വാണി വിശ്വനാഥിന് പിന്നീട് വെച്ചടി വെച്ചടി കയറ്റമായിരുന്നു. കരുത്തുറ്റ കഥാപാത്രങ്ങള്‍ കൊണ്ട് നിരവധി വേഷങ്ങള്‍ മലയാള സിനിമയില്‍ കൈകാര്യം ചെയ്ത നടി ആരാധകരുടെ ഉള്ളില്‍ സ്ഥാനം പിടിച്ചത് വളരെ പെട്ടന്നായിരുന്നു. മലയാള സിനിമയിലെ തന്നെ വില്ലന്‍ നടന് ആയിരുന്ന ബാബുരാജിനെ ആണ് വാണി വിശ്വനാഥ് വിവാഹം ചെയ്തത്. നേരത്തെ ബാബുരാജ് മറ്റൊരു വിവാഹം ചെയ്തിരുന്നു. അതില്‍ രണ്ട് മക്കളുണ്ട്. വാണിക്കും ബാബുരാജിനും രണ്ടുമക്കളാണുള്ളത്. മൂത്തമകള്‍ എംബിബിഎസിന് പഠിക്കുകയാണ്. രണ്ടാമത്തെ മകന് ഹൈ സ്കൂളിലാണ്. വര്‍ഷങ്ങള്‍ക്ക് ശേഷം മലയാള സിനിമയിലേക്ക് മടങ്ങിയെത്തിയിരിക്കുകയാണ്…
Read More