അരിയെവിടേ സഖാക്കളേ…പുതുശ്ശേരിയില്‍ സമൂഹ അടുക്കളയിലേക്കുള്ള 1000 കിലോ അരി കലവറയില്‍ എത്താതെ അപ്രത്യക്ഷമായി; റേഷന്‍ വിതരണം സിപിഎം പരിപാടിയാക്കുന്നുവെന്ന് വ്യാപകമായ ആരോപണം…

കൊറോണക്കാലത്ത് പലയിടത്തും സിപിഎം രാഷ്ട്രീയ മുതലെടുപ്പ് നടത്തുന്നുവെന്ന് ആക്ഷേപം. പലയിടങ്ങളിലും സമൂഹ അടുക്കളയിലേക്കുള്ള അരി സിപിഎമ്മുകാര്‍ അടിച്ചുമാറ്റുന്നുവെന്നാണ് കോണ്‍ഗ്രസും ബിജെപിയുമുള്‍പ്പെടെയുള്ള പാര്‍ട്ടികള്‍ ആരോപിക്കുന്നത്. തെളിവു സഹിതമാണ് ഇവരുടെ ആരോപണം പുതുശ്ശേരി പഞ്ചായത്തില്‍ സംഭാവനയായി ലഭിച്ച 1000 കിലോ അരി അപ്രത്യക്ഷമായത് വലിയ വിവാദത്തിന് തിരികൊളുത്തിയിരിക്കുന്നത്. കേരളത്തിലെ രണ്ടാമത്തെ വലിയ വ്യവസായ മേഖല ഉള്‍പ്പെടുന്ന പുതുശ്ശേരി പഞ്ചായത്തില്‍ സമൂഹ അടുക്കളയിലേക്ക് ലഭിച്ച 1000 കിലോ അരി കലവറയിലെത്താതെ അപ്രത്യക്ഷമായതിനെ ചൊല്ലിയാണ് വിവാദം മുറുകുന്നത്. സംഭവത്തില്‍ പഞ്ചായത്ത് ഭരിക്കുന്ന സിപിഎമ്മും പാര്‍ട്ടി പ്രാദേശിക നേതാക്കളും ഒത്തുകളിച്ചെന്നാണ് ആരോപണം. പഞ്ചായത്തു പ്രസിഡന്റിനെതിരെ പൊതുമുതല്‍ മോഷ്ടിച്ച കുറ്റത്തിന് കേസെടുക്കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസും ബിജെപിയും രംഗത്ത്. കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്‍പ്പറേഷനാണ് സിഎസ്ആര്‍ ഫണ്ട് ഉപയോഗിച്ച് 1000 കിലോ അരി പുതുശ്ശേരി പഞ്ചായത്തിലെ സമൂഹ അടുക്കളയിലേക്ക് നല്‍കിയത്. സംഭാവനയായി സാധനങ്ങള്‍ ലഭിക്കുമ്പോള്‍ പഞ്ചായത്ത്…

Read More

ഗൂഗിള്‍ മാപ്പില്‍ കൊടുംകാട്ടില്‍ തെളിഞ്ഞത് മലേഷ്യന്‍ വിമാനമോ ? ലിവര്‍പൂളില്‍ നിന്നുള്ള ജോണ്‍ ബന്‍സലിയുടെ കണ്ടെത്തല്‍ ചര്‍ച്ചാവിഷയമാകുന്നു…

കഴിഞ്ഞ നാലു വര്‍ഷമായി ഒരു പ്രഹേളികയായി അവശേഷിക്കുന്ന മലേഷ്യന്‍ എയര്‍ലൈന്‍സിന്റെ എംഎച്ച്370 വിമാനം ഉടന്‍ കണ്ടെത്താമെന്ന പ്രതീക്ഷയിലാണ് ഗവേഷകര്‍. ഇതിനായി ഗൂഗിള്‍ മാപ്പും സാറ്റ്ലൈറ്റ് ഇമേജുകളും സസൂക്ഷ്മം നിരീക്ഷിക്കുയാണ് ഇവര്‍. കഴിഞ്ഞ ഒരാഴ്ചക്കിടെ രണ്ടു സ്ഥലങ്ങളില്‍ അജ്ഞാത വിമാനം കണ്ടെത്തിയെന്ന വാദവുമായി ഇവരില്‍ ചിലര്‍ രംഗത്തെത്തുകയും ചെയ്തു. ലിവര്‍പൂളില്‍ നിന്നുള്ള ജോണ്‍ ബന്‍സലിയുടെ കണ്ടെത്തല്‍ പ്രകാരം വടക്കെ മലേഷ്യയിലെ തന്നെ ഒരു കൊടും കാട്ടില്‍ വിമാനം കണ്ടെത്തിയെന്നാണ്. സാറ്റ്ലൈറ്റ് ചിത്രം സഹിതമാണ് ജോണ്‍ തന്റെ വാദവുമായി രംഗത്തെത്തിയിരിക്കുന്നത്. വലിയൊരു വിമാനത്തിന്റെ രൂപമാണ് സാറ്റ്ലൈറ്റ് ചിത്രത്തില്‍ കാണുന്നത്. കൊടും കാടിനുള്ളിലാണ് വിമാനം കാണുന്നത്. എന്നാല്‍ ചിത്രത്തില്‍ കാണുന്നത് മലേഷ്യന്‍ വിമാനമാകാനുള്ള സാധ്യത കുറവാണ്. സാറ്റ്ലൈറ്റ് ചിത്രം പകര്‍ത്തുന്ന സമയത്ത് പ്രദേശത്തു കൂടെ വിമാനം പറന്നതാകാനാണ് സാധ്യതയെന്നാണ് സാറ്റ്ലൈറ്റ് ചിത്രങ്ങള്‍ വിലയിരുത്തുന്നവര്‍ പറയുന്നത്. ഇതിനിടെ കംബോഡിയിലെ കാട്ടില്‍ വിമാനം കണ്ടെത്തിയെന്ന…

Read More