പുല്ലൂര്‍ പൊള്ളക്കടയിലെ ആലിങ്കാല്‍ ഹൗസില്‍ ശ്രീധരന്റെ മകള്‍ കെ. അഞ്ജലി (21) യുടെ തിരോധാനത്തില്‍ വന്‍ ദുരൂഹത. കാഞ്ഞങ്ങാട്ടു നിന്നും ചെന്നൈയിലേക്കും ബംഗളൂരുവിലേക്കും അവിടെനിന്ന് ഹൈദരാബാദിലേക്കും അഞ്ജലി യാത്ര ചെയ്തതായാണ് അന്വേഷണോദ്യോഗസ്ഥര്‍ വ്യക്തമാക്കുന്നത്. എന്നാല്‍ വീടുവിട്ട് ഇതുവരെ ദീര്‍ഘദൂര യാത്രകളൊന്നും ചെയ്തിട്ടില്ലാത്ത അഞ്ജലി ഇത്രയും ദൂരം ഒറ്റയ്ക്ക് സഞ്ചരിച്ചതാണ് അന്വേഷണോദ്യോഗസ്ഥരെ കുഴക്കുന്നത്. ചെന്നൈയിലേയും ബംഗളൂരുവിലെയും സിസിടിവി ദൃശ്യങ്ങളില്‍ അഞ്ജലി ഒറ്റയ്ക്കാണ് സഞ്ചരിക്കുന്നത്. പെണ്‍കുട്ടി എന്തിനാണ് നാടുവിട്ടതെന്നും ആരാണ് അവള്‍ പറഞ്ഞ ആ ഇക്കയെന്നും എങ്ങോട്ടാണ് അഞ്ജലി പോയതെന്നുമുള്ള ചോദ്യങ്ങള്‍ ഉത്തരമില്ലാതെ അവശേഷിക്കുകയാണ്. മൂന്ന് മക്കളുള്ള ശ്രീധരന്റെ രണ്ടാമത്തെ മകളാണ് അഞ്ജലി. മൂത്തമകള്‍ വിവാഹിതയാണ്. ഇളയത് ആണ്‍കുട്ടി. നന്നേ ചെറുപ്പത്തില്‍ അതായത് അച്ഛനെയും അമ്മയേയും തിരിച്ചറിയാന്‍ പറ്റാത്ത പ്രായത്തിലാണ് അഞ്ജലിയെ അവളുടെ ഉദുമയിലെ ഉദയമംഗലത്തുള്ള മൂത്തമ്മയുടെ കൈകളിലേല്‍പ്പിക്കുന്നത്. അവിവാഹിതയായ ഇവരാണ് ബിരുദ പഠന കാലം വരെ അഞ്ജലിയെ പോറ്റി…
Read More